CrimeNEWS

സഹപ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

പാലാ: ഭരണങ്ങാനത്ത് വച്ച് സഹപ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിളവൻകോട് മാർത്താണ്ഡം ഭാഗത്ത് നടക്കൽതാഴെ വീട്ടിൽ പീറ്റർ (68), ഒറ്റശേഖരമംഗലം കാട്ടാക്കട ഭാഗത്ത് കീഴാറ്റുപുത്തൻവീട്ടിൽ ഷാജി (48), ചടയമംഗലം നിലമേൽ ഭാഗത്ത് ചാരുവിള പുത്തൻവീട്ടിൽ അശോകൻ (67) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് ഇവരുടെ സുഹൃത്തായ കൃഷ്ണൻകുട്ടി എന്നയാളെ കട്ട കൊണ്ട് ആക്രമിക്കുകയായിരുന്നു.

ആക്രിത്തൊഴിലാളികളായ ഇവർ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ ഇവരുടെ സുഹൃത്ത് കൂടിയായ കൃഷ്ണൻകുട്ടി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവർ കൃഷ്ണൻകുട്ടിയെ ആക്രമിച്ചത്. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത്, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: