ന്യൂഡൽഹി:രാജ്യത്തെ റയിൽവെ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.മരുന്നുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ആദ്യ ഘട്ടമായി 50 റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കും.റെയില്‍വേ ഡിവിഷനുകള്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ പ്രധാന്‍മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. ഇന്ത്യന്‍ റെയില്‍വേ പോര്‍ട്ടല്‍ വഴി റെയില്‍വേ ഡിവിഷനുകള്‍ ഇ-ലേലത്തിലൂടെയാണ് സ്റ്റാളുകള്‍ നല്‍കുന്നത്.