ചങ്ങനാശേരി: സമീപത്തെ മറ്റ് റോഡുകളെല്ലാം ഉന്നതനിലവാരത്തിൽ വികസിപ്പിച്ചപ്പോഴും ശാപമോക്ഷം ഇല്ലാതെ മല്ലപ്പള്ളി-മാമ്മൂട് റോഡ്.പത്തനംതിട്ട-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന നൂറുവർഷത്തിലേറെ പഴക്കമുള്ള റോഡാണിത്.
മല്ലപ്പള്ളിയെ ചങ്ങനാശ്ശേരിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്. നിരവധി ബസ് സർവീസ് ഉൾപ്പെടെ ദിനംപ്രതി 100കണക്കിന് വാഹനങ്ങളാണ് റോഡിനെ ആശ്രയിക്കുന്നത്. എന്നാൽ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഇതിനു സമീപ പാതകളും ഇതിലേക്ക് വന്നുചേരുന്ന മറ്റു പാതകളും ഉന്നത നിലവാരത്തിൽ ഇതിനകം നിർമ്മിച്ച് കഴിഞ്ഞു .
കോട്ടയം- കോഴഞ്ചേരി (SH9) സംസ്ഥാനപാതയെയും,
വാഴൂർ-ചങ്ങനാശ്ശേരി(MDR)റോഡിനെ യും ബന്ധിപ്പിക്കുന്ന റോഡുമാണിത്.
റോഡ് മെച്ചപ്പെട്ട രീതിയിൽ നിർമ്മിക്കുകയാണെങ്കിൽ മല്ലപ്പള്ളി,റാന്നി,വടശ്ശേരിക് കര തുടങ്ങിയ പത്തനംതിട്ട ജില്ലയിലെ പ്രധാന സ്ഥലങ്ങളെ ചങ്ങനാശ്ശേരിയുമായി ബന്ധിപ്പിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗമാണ് ഇത്.കിഴക്കൻ മേഖലകളിൽ നിന്ന് ആദ്യകാലങ്ങളിൽ ചങ്ങനാശ്ശേരി ചന്തയിൽ വരുവാൻ ആളുകൾ ഉപയോഗിച്ചിരുന്ന പ്രധാന പാത കൂടിയാണ് ഇത്.