IndiaNEWS

ഒന്നിലധികം ബിജെപി നേതാക്കൾക്കൊപ്പം നഗ്നചിത്രങ്ങള്‍;വനിതാ നേതാവ് മരിച്ച നിലയിൽ

ഗുവാഹത്തി:ബിജെപി നേതാക്കൾക്കൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ വനിതാ നേതാവ് മരിച്ച നിലയില്‍.ബിജെപി നേതാവും കര്‍ഷകസംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറി(48)നെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 ആത്മഹത്യയാണെന്നാണ് പോലിസ് നിഗമനം. ബിജെപി നേതാക്കൾക്കൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ദ്രാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 ബിജെപി ഭരിക്കുന്ന അസമില്‍ സംഭവം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും സെന്‍ട്രല്‍ ഗുവാഹാട്ടി ഡിസിപി ദീപക് ചൗധരി പറഞ്ഞു.

Back to top button
error: