മുംബൈ: ഇന്ത്യയില്‍ സുരക്ഷിതരല്ലെന്നും രാജ്യം വിടാൻ ആഗ്രഹിക്കുന്നതായും ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതൻ സിങ്ങിന്റെ വെടിയേറ്റ് മരിച്ചയാളുടെ മകൻ.ഇന്ത്യ ഇനി സുരക്ഷിതമാണെന്ന് കുടുംബത്തിന് തോന്നുന്നില്ലെന്നും ഇരയായ കാദര്‍ ഭാൻപുര്‍വാലയുടെ മകൻ ഹുസൈൻ ഭാൻപുര്‍വാല പറഞ്ഞു.
ഓടുന്ന ട്രെയിനില്‍ കൊലവിളി നടത്തിയശേഷം മുസ്ലിം വിഭാഗക്കാരെ തിരഞ്ഞുപിടിച്ചാണ് ചേതൻ സിങ് വെടിവച്ചത്.കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതില്‍ നിരാശനാണെന്നും ഹുസൈൻ പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരും പിന്തുണയ്ക്കുന്നില്ല,ബിജെപി ഭരണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഹുസൈൻ പറഞ്ഞു.