CrimeNEWS

പണം കടംവാങ്ങിയതിനെച്ചൊല്ലി തര്‍ക്കം; യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് കീറി

കൊച്ചി: പണം കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് കീറിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. പടമുകള്‍ കുരീക്കോട് വീട്ടില്‍ നാദിര്‍ഷ (24), പടമുകള്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ അബിനാസ് (23) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍റാസിക് ആശുപത്രിയിലാണ്.

പടമുകള്‍ പാലച്ചുവട് ജങ്ഷന് സമീപം നില്‍ക്കുകയായിരുന്ന അബ്ദുല്‍റാസികിനെ ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികള്‍ ആക്രമിച്ചത്. കല്ലുകൊണ്ട് തലയില്‍ ഇടിക്കുകയും പിന്നീട് കഴുത്തില്‍ ചുറ്റിപ്പിടിച്ച് ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Signature-ad

പ്രതികളായ നാദിര്‍ഷയും അബിനാസും മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തൃക്കാക്കര സി.ഐ. ആര്‍. ഷാബു പറഞ്ഞു. ഇവര്‍ക്കെതിരേ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Back to top button
error: