Month: August 2023
-
Kerala
വൈക്കത്ത് ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിട്ട മുൻ എംപാനൽ ജീവനക്കാരനും ഭാര്യയും
കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ, ഭാര്യ സിനിമോൾ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടേശന് 48 ഉം സിനിമോൾക്ക് 43 ഉം വയസായിരുന്നു പ്രായം. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് വർഷം മുമ്പ് കെഎസ്ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ശേഷം കക്ക വാരൽ തൊഴിലാളിയായി ഉപജീവനം നടത്തുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. രണ്ട് പേരും സ്കൂൾ വിദ്യാർത്ഥിനികളാണ്.
Read More » -
Crime
തലശ്ശേരിയിൽ കഞ്ചാവ് കേസ് പ്രതികളുടെ പരാക്രമം; കസ്റ്റഡിയിൽ ഇരിക്കെ എക്സൈസ് ഓഫീസ് അടിച്ചു തകർത്തു
കണ്ണൂർ: തലശ്ശേരി മാടപ്പീടികയിൽ യുവാക്കളുടെ പരാക്രമം. എക്സ്സൈസ് ഓഫീസ് അടിച്ചു തകർത്തു. കഞ്ചാവ് കേസിൽ എക്സൈസ് സംഘം പിടികൂടിയ പ്രതികളാണ് കസ്റ്റഡിയിൽ നിൽക്കെ ഓഫീസിനകത്ത് അക്രമം അഴിച്ചു വിട്ടത്. പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ, ധർമ്മടം സ്വദേശി ഖലീൽ എന്നിവരാണ് അക്രമം നടത്തിയ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഓഫീസിനകത്തെ മേശകളും കസേരകളും ഇരുവരും ചേർന്ന് തല്ലിപ്പൊട്ടിച്ചു. ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്ന് 40 ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇരുവർക്കുമെതിരെ കഞ്ചാവ് കേസിന് പുറമെ പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണം നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തലശേരി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സുധീർ വാഴവളപ്പിലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വൈകുന്നേരത്തോടെയാണ് തലശേരിയിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ നിന്നും ഇരുവരെയും കഞ്ചാവ് സഹിതം പിടികൂടുന്നത്. ഖലീലിൻ്റെ കൈവശം 18 ഗ്രാമും, ജമാലിൻ്റെ കൈവശം 22 ഗ്രാം കഞ്ചാവുമുണ്ടായിരുന്നു. പരിശോധനയിൽ ജമാലിൻ്റെ കൈയ്യിൽ നിന്നും…
Read More » -
LIFE
ഈ വാരത്തിൽ വരുന്ന പ്രധാന ഒടിടി റിലീസ് സീരിസുകളും സിനിമകളും
പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളിൽ ഓഗസ്റ്റ് മാസത്തിലെ മൂന്നാം വാരത്തില്‍ ഇറങ്ങാന്‍ പോകുന്ന പ്രധാന സീരിസുകളും സിനിമകളും പരിശോധിക്കാം. 1. അമല അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് അമല. നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിർമ്മിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് ഈ ചിത്രം വന്നിരിക്കുന്നത്. 2. അന്നപൂര്‍ണ്ണ ഫോട്ടോ സ്റ്റുഡിയോ ചൈതന്യ റാവു മദാഡിയും ലാവണ്യ സാഹുകരയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തെലുങ്ക് പീരിയിഡ് റൊമാന്റിക് ഡ്രാമയാണ് അന്നപൂർണ ഫോട്ടോ സ്റ്റുഡിയോ. 1980-കളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രം ചെണ്ടു മുദ്ദു ആണ് ചിത്രം സംവിധാനം ചെയ്തത്. 15 ഓഗസ്റ്റ് മുതല്‍ ഇടിവി വിന്‍ ഒടിടി പ്ലാറ്റ്ഫോമിലാണ് ഈ ചിത്രം. 3. ഛത്രപതി നടൻ ബെല്ലംകൊണ്ട ശ്രീനിവാസും സംവിധായകൻ വി വി വിനായകും ഒന്നിക്കുന്ന ഹിന്ദി ചിത്രമാണ് ഛത്രപതി. പ്രഭാസ് പ്രധാന വേഷത്തിൽ എത്തിയ…
Read More » -
LIFE
വാ പൊളിച്ച് ചിരഞ്‍ജീവി! തെലുങ്ക് ദേശത്തും കളക്ഷനില്‍ കത്തിക്കയറി രജനികാന്തിന്റെ ‘ജയിലര്‍’
ബോക്സ് ഓഫീസ് റെക്കോർഡുകൾ രജനികാന്ത് ചിത്രം ‘ജയിലർ’ തിരുത്തിക്കുറിക്കുകയാണ്. ‘ജയിലർ’ രാജ്യമെങ്ങും ആവേശമായി മാറിയിരിക്കുകയാണ്. ശിവ രാജ്‍കുമാറും മോഹൻലാലും ഒപ്പം ചേർന്നതിനാൽ ‘ജയിലർ’ ഭാഷാഭേദമന്യേ തെന്നിന്ത്യയിൽ കുതിക്കുകയാണ്. ചിരഞ്‍ജീവി നായകനായി പ്രദർശനത്തിന് എത്തിയ ചിത്രം ‘ഭോലാ ശങ്കർ’ ഉണ്ടെങ്കിലും തെലുങ്ക് നാട്ടിലും രജനികാന്തിന്റെ ‘ജയിലർ’ കത്തിക്കയറുകയാണ്. വെറും നാല് ദിവസത്തിനുള്ളിൽ 300 കോടിയാണ് ‘ജയിലർ’ ആഗോളതലത്തിൽ നേടിയിരിക്കുന്നത്. കേരളത്തിൽ ഇന്നലെ ചിത്രം ഏഴ് കോടി നേടിയപ്പോൾ തെലുങ്ക് നാട്ടിൽ നിന്ന് രജനികാന്തിന്റെ ‘ജയിലർ’ 32 കോടിയും നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ‘ജയിലറി’ന്റെ കുതിപ്പിൽ ഏതൊക്കെ ചിത്രങ്ങളാകും പരാജയപ്പെടുക എന്നാണ് വ്യക്തമാകാനുള്ളത്. 2023ലെ വമ്പൻ ഹിറ്റ് രജനികാന്ത് ചിത്രം ആയിരിക്കുമെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ഇപ്പോൾ രാജ്യമെമ്പാടു നിന്നും ‘ജയിലറി’ന് ലഭിക്കുന്നത്. Super 🌟 @rajinikanth's Rampage Continues at the Telugu box office grossing 32CR in just 4⃣ Days Across AP/TS 🔥💥 Book Your Tickets Now🎟…
Read More » -
Business
800 പേര്‍ക്ക് ജോലി, ലക്ഷ്യം 10000 കോടിയുടെ കയറ്റുമതി; ലുലു പുതിയ സ്ഥാപനം കൊച്ചിയില്‍
കൊച്ചി: റീട്ടെയ്ൽ മേഖലയ്ക്ക് പുറമേ ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും തുടക്കമിട്ട് ലുലു ഗ്രൂപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരിൽ പ്രവർത്തനം ആരംഭിച്ചു. 150 കോടി മുതൽമുടക്കിലാണ് കേന്ദ്രം ഒരുങ്ങിയിട്ടുള്ളത്. 800 പേർക്കാണ് പുതിയ പുതിയ തൊഴിലവസരം ഒരുങ്ങുന്നത്. കേന്ദ്രത്തിൻറെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിച്ചു. മറൈൻ പ്രൊഡ്കട്സ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി ചെയർമാൻ ദൊഡ്ഡ വെങ്കടസ്വാമിയും ചടങ്ങിൽ പങ്കെടുത്തു. സമുദ്രോത്പ്പന്ന കയറ്റുമതി രംഗത്ത് കേരളത്തിന് മികച്ച സാധ്യതയാണുള്ളതെന്നും ലുലു ഗ്രൂപ്പിന്റെ ഈ സംരംഭം മത്സ്യസംസ്കരണ രംഗത്തെ വിപ്ലവമാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നൂതനമായ സംവിധാനത്തിലുള്ള ലുലു ഗ്രൂപ്പിന്റെ പുതിയ കേന്ദ്രം മത്സ്യതൊഴിലാളി മേഖലയ്ക്ക് കൈത്താങ്ങാകുമെന്നും മന്ത്രി കൂട്ടിചേർത്തു. സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ മേഖലയിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ ഈ ചുവടുവയ്പ്പ് പുതിയ മാറ്റങ്ങൾക്ക് തുടക്കംകുറിക്കുമെന്നും കൂടുതൽ യൂണിറ്റുകൾ കേരളത്തിൽ വിവിധയിടങ്ങളിൽ തുറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിമാസം 2,500 ടൺ സമുദ്രോത്പന്നങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ്…
Read More » -
Kerala
വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ആന്ധ്ര സ്വദേശിയെ കടലിൽ തിരയിൽപ്പെട്ട് കാണാതായി
തിരുവനന്തപുരം: വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ആന്ധ്ര സ്വദേശിയെ കടലിൽ തിരയിൽപ്പെട്ട് കാണാതായി. കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ അടിയൊഴുക്കിൽ പെടുകയായിരുന്നു. ആന്ധ്രാ സ്വദേശി വാർഷികിനെയാണ് കാണാതായത്. 22 വയസായിരുന്നു പ്രായം. വർക്കല ഫയർഫോഴ്സും പൊലീസും തെരച്ചിൽ നടത്തുന്നുണ്ട്. അതിനിടെ തൃശ്ശൂർ എൽതുരുത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. വലപ്പാട് സ്വദേശി പിജെ ആദിത്യൻ (20) ആണ് മരിച്ചത്. എൽത്തുരുത്ത് അഷ്ടമംഗലം ശിവക്ഷേത്രകുളത്തിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ആദിത്യനെ കാണാതാവുകയായിരുന്നു. തുടർന്ന് തൃശൂർ അഗ്നിരക്ഷാ സേനാ വിഭാഗം തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി. കണ്ണൂർ പയ്യന്നൂരിലെ ക്ഷേത്രക്കുളത്തിൽ ഇന്നലെ പയ്യന്നൂർ ഫിഷറീസ് കോളേജ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം 6:45 ഓടെയായിരുന്നു സംഭവം. ഉടൻ പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കായംകുളം സ്വദേശി നന്ദുകൃഷ്ണ (27) ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെ മരിച്ചു. കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി അശ്വിൻ (23) പരിയാരം കണ്ണൂർ…
Read More » -
LIFE
‘പോര്‍ തൊഴിലി’നു ശേഷം വീണ്ടും പൊലീസ് ഓഫീസറായി ശരത്‍കുമാര്‍; ‘പരംപൊരുള്‍’ ട്രെയിലര്‍ പുറത്തു
‘പോർ തൊഴിൽ’ എന്ന ചിത്രത്തിന് ശേഷം ശരത്‍കുമാർ പ്രധാന വേഷത്തിൽ എത്തുന്നതാണ് ‘പരംപൊരുൾ’. പൊലീസ് ഓഫീസറായിട്ടാണ് ശരത്കുമാർ പുതിയ ചിത്രത്തിലും എത്തുന്നത്. ‘പരംപൊരുൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. സെപ്‍തംബർ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. ആർ ശരത്കുമാറിനൊപ്പം ‘പോർ തൊഴിൽ’ സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത് നടൻ അശോക് സെൽവനായിരുന്നു. സി അരവിന്ദ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രം ‘പരംപൊരുളി’ൽ അമിതാഷാണ് ഒരു പ്രധാന വേഷത്തിൽ എത്തുന്നത്. എസ് പാണ്ടികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യുവൻ ശങ്കർ രാജയാണ് സംഗീതം. ‘പോർ തൊഴിൽ’ എന്ന ചിത്രം ഒടിടിയിൽ സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്. വിഘ്‍നേശ് രാജയാണ് സംവിധാനം ചെയ്‍തത്. വിഘ്‍നേശ് രാജയും ആൽഫ്രഡ് പ്രകാശുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘പോർ തൊഴിൽ’ സിനിമ 50 കോടി നേടിയിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. ശരത്കുമാർ ‘എസ് പി ലോഗനാഥനാ’യപ്പോൾ ചിത്രത്തിൽ ‘ഡിഎസ്‍പി കെ പ്രകാശാ’യി അശോക് സെൽവനും ‘വീണ’യായി നിഖില വിമലും ‘എഡിജിപി ഡി മഹേന്ദ്രനാ’യി നിഴൽഗൽ രവിയും ‘കെന്നഡി’യായി ശരത് ബാബുവും…
Read More » -
Business
വനിതകളെ ഇതിലേ ഇതിലേ… സംരംഭം തുടങ്ങാം; പിന്തുണയേകുന്ന സർക്കാർ സ്കീമുകളിതാ
വീട് നോക്കലും, കുട്ടികളുടെ കാര്യങ്ങളുമൊക്കെയായി സ്ത്രീകൾക്ക് പലപ്പോഴും തിരക്കൊഴിഞ്ഞ നേരമുണ്ടാകില്ല. എന്നാൽ സ്വന്തം കാലിൽ നിൽക്കണമെന്ന ബോധ്യം വരുമ്പോഴാണ് പലരും തന്നാലാവും വിധം എന്തുചെയ്യുമെന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുക. എന്നാൽ ഒരു ബിസിനസ് തുടങ്ങിയാലോ എന്ന് ചിന്തിക്കുമ്പോൾ കയ്യിൽ പണമില്ലെന്ന കാര്യമായിരിക്കും ആദ്യം ഓർമയിൽ വരിക. അങ്ങനെ മൂലധനമില്ലെന്ന കാരണത്താൽ എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം പലരും മുളയിലേ നുള്ളിയെറിയും. എന്തായാലും ഇനി കയ്യിൽ പണമില്ലെന്ന് കരുതി സ്ത്രീകൾ ബിസിനസ് തുടങ്ങാതിരിക്കേണ്ടതില്ല. കാരണം സ്ത്രീകൾക്ക് സംരഭം തുടങ്ങുന്നതിനായി നിരവധി പദ്ധതികളാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. പലർക്കും ഇത്തരം സർക്കാർ സ്കീമുകളെക്കുറിച്ചും, ആനുകൂല്യങ്ങളെക്കുറിച്ചും അറിയില്ലെന്നതാണ് വാസ്തവം. എന്നാൽ ഇത്തരം സ്കീമുകളിലൂടെ പണം കണ്ടെത്തുകയും, ബിസിനസ് തുടങ്ങി , നല്ല രീതിയിൽ നടത്തുന്നവരും നമുക്കിടയിലുണ്ട്. സ്ത്രീകൾക്ക് സംരഭം തുടങ്ങുന്നതിനായി 50000 മുതൽ 1 കോടി രൂപ വരെ ധസഹായം നൽകുന്ന സർക്കാർ സ്കീമുകൾ നിലവിലുണ്ട്. ഓരോരുത്തരുടെയും, ബിസിനസ് ആവശ്യകതയും, ബിസിനസ് ലക്ഷ്യവും, എന്ത് തരം ബിസിനസ്…
Read More » -
Kerala
കെഎസ്ആര്‍ടിസി പണിമുടക്ക് പ്രഖ്യാപനം; തൊഴിലാളി സംഘടനകളുമായി മന്ത്രിതല ചര്‍ച്ച 16ന് നടക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടന നേതാക്കളുമായി മന്ത്രിതല ചർച്ച 16ന് നടക്കും. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വി. ശിവൻകുട്ടി എന്നിവർ പങ്കെടുക്കും. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിൽ 16ന് വൈകിട്ട് മൂന്നുമണിക്കാണ് ചർച്ച നടക്കുക. കെഎസ്ആർടിസിയിലെ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. സംയുക്ത തൊഴിലാളി സംഘടനകൾ 26ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ വർഷത്തെ ഓണം ആനൂകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്നും സമര സമിതി നേതാക്കൾ ആരോപിച്ചിരുന്നു. ശമ്പളം കൃത്യമായി നൽകുക, ഓണം ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞിരുന്നു. ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന ദിവസത്തിന് മുൻപ് ശമ്പളം നൽകുമെന്ന് മന്ത്രി ആന്റണി രാജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Read More » -
Kerala
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പായി പുതുപ്പള്ളി മാറുമെന്ന് വി.ഡി. സതീശൻ
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പായി പുതുപ്പള്ളി മാറുമെന്ന് വി.ഡി. സതീശൻ. പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് കൺവൻഷന്റെ ഉദ്ഘാടനം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സകല മേഖലകളിലും വിലവർധനവ് ആണ്. വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി എല്ലാത്തിനും ചാർജ് കൂട്ടി. ഉന്നത വിദ്യാഭ്യാസരംഗം തകർത്ത് തരിപ്പണമാക്കി. വികസന പ്രവർത്തനങ്ങളെ ഫ്രീസറിൽ വച്ച സർക്കാരാണിത്. സർക്കാരിന്റെ ഓരോ വകുപ്പുകളും ജനങ്ങളുടെ മുൻപിൽ വിചാരണ ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കും മായ്ച്ചു കളയാൻ കഴിയാത്ത സമാനതകളില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി. നിരാലംബർക്കും അശരണർക്കും സാധാരണക്കാർക്കും കൈത്താങ്ങായ ഒരു നീതിമാനായിരുന്നു അദ്ദേഹമെന്നും പുതുപ്പള്ളിയിലെ ജനങ്ങൾ അത് വിസ്മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ, യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലക്കുട്ടി, പി ജെ ജോസഫ്, എൻ കെ പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, സിപി ജോൺ, ജി ദേവരാജൻ,…
Read More »