Month: August 2023

  • NEWS

    നിങ്ങളുടെ പേരിൽ എത്ര സിംകാർഡ് ഉണ്ടെന്ന് പരിശോധിക്കാം; ബ്ലോക്ക് ആക്കാം

    ഡിജിറ്റൽ ഇടപാടുകള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത്  പണം തട്ടിയെടുക്കാന്‍ പുതുവഴികള്‍ തേടുകയാണ് തട്ടിപ്പുകാര്‍.അതിനാല്‍ ഏറെ ജാഗ്രത വേണ്ട കാലമാണിത്. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ഉപയോക്താവ് അറിയാതെ തട്ടിപ്പുകാര്‍ സിം കാര്‍ഡുകള്‍ സ്വന്തമാക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിലെ നിയമം അനുസരിച്ച്‌ ഒരു ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ഒരാള്‍ക്ക് ഒന്‍പത് സിം കാര്‍ഡ് വരെ എടുക്കാം. വലിയ കുടുംബങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വ്യവസ്ഥ കൊണ്ടുവന്നത്. എന്നാല്‍ ഇത് തട്ടിപ്പിനുള്ള അവസരമാക്കി മാറ്റുന്നവരും ചുറ്റിലുമുണ്ട്. ഇത്തരം ദുരുപയോഗം തടയുന്നതിന് സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ട്. tafcop.dgtelecom.gov.in (Sanchar Sathi)ല്‍ ലോഗിന്‍ ചെയ്ത് ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് പരിശോധിക്കാവുന്നതാണ്. മോഷണം പോയ, നഷ്ടപ്പെട്ട് പോയ മൊബൈല്‍ ഫോണിലെ സിം ബ്ലോക്ക് ചെയ്യുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

    Read More »
  • India

    സംസ്ഥാനങ്ങളുടെ സാമ്ബത്തിക ഭദ്രത;കേരളത്തിന്റെ സ്ഥാനം പിന്‍നിരയില്‍ 

    ന്യൂഡൽഹി:രാജ്യത്തെ മുന്‍നിരയിലുള്ള 17 സംസ്ഥാനങ്ങളുടെ സാമ്ബത്തിക ഭദ്രത വിലയിരുത്തി മുഖ്യ സാമ്ബത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ദാസ് തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ സ്ഥാനം പിന്‍നിരയില്‍.അതേസമയം ഏറ്റവും പിന്നിലുള്ളത് ബംഗാൾ, പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. റിപ്പോര്‍ട്ടിൽ മഹാരാഷ്ട്രയ്ക്കാണ് ഒന്നാംസ്ഥാനം. ഛത്തീസ്ഗഡ് രണ്ടാമതും ഒഡീഷ മൂന്നാമതുമാണ്. തെലങ്കാന, ജാര്‍ഖണ്ഡ് എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.ധനക്കമ്മി, സംസ്ഥാന നികുതി വരുമാനം, സംസ്ഥാനങ്ങളുടെ കടം, സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയായിരുന്നു സര്‍വേ. പഞ്ചാബ്, ബംഗാള്‍, ഉത്തർപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവയുടെ സാമ്ബത്തിക സ്ഥിതി നിരാശപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന കടബാദ്ധ്യതയാണ് ഇവയുടെ പ്രധാന പ്രതിസന്ധി.2004 മുതലുള്ള കണക്കെടുത്താല്‍ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവ ഏറ്റവും പിന്‍നിരയില്‍ തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

    Read More »
  • Kerala

    പോപ്പ് വിളി അവഹേളനം;മിത്ത് വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും: ജി. സുകുമാരന്‍ നായര്‍

    ചങ്ങനാശേരി:മിത്തു വിവാദത്തില്‍ എൻഎസ്‌എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍.വിവാദം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിനെ സ്വീകരിച്ചത് സ്ഥാനാര്‍ത്ഥിയായത് കൊണ്ട് മാത്രമാണെന്നും സ്ഥാനാര്‍ത്ഥികള്‍ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് വന്നു, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ വന്നു. ഇനി ബിജെപി സ്ഥാനാര്‍ത്ഥിയും വരും. ഞങ്ങളവരെ സ്വീകരിക്കും. അത് സാധാരണമാണ്. അതേസമയം മിത്തുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയ സിപിഎം നേതാവും സ്പീക്കറുമായ എഎൻ ഷംസീറിന് മാപ്പില്ലെന്നും തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • India

    രാജ്യം 77-ാം സ്വാതന്ത്ര്യ പുലരിയിലേക്ക്

    ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 77-ാം വർഷത്തിലേക്ക്.ഇത്തവണ കരകൗശല, നിര്‍മ്മാണ, മത്സ്യത്തൊഴിലാളികലടക്കം വിവിധ മേഖലകളിലെ 1800 പേരാണ് ഡൽഹിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിലെ വിശിഷ്ടാതിഥികൾ. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തുമ്ബോള്‍, ആ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കരകൗശല തൊഴിലാളികളെയടക്കം ഡല്‍ഹിയിലെത്തിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.കേരളത്തില്‍ നിന്ന് കുടുംബശ്രീ, ഹരിതകര്‍മ്മ സേനാാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുളള 400 പഞ്ചായത്ത് അധ്യക്ഷന്മാരെയും 300 കര്‍ഷകരെയും 50 മത്സ്യതൊഴിലാളികളെയും ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ഖാദി മേഖലയിലെ 50 പേര്‍, വിവിധ വാണിജ്യ മേഖലകളിലെ 62 കരകൗശല തൊഴിലാളികള്‍ എന്നിവരുണ്ടാകും. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കം സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണത്തില്‍ ഭാഗമായ 50 തൊഴിലാളികളും ചടങ്ങ് വീക്ഷിക്കാനെത്തും. പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലെ പരമ്ബരാഗത വസ്ത്രമുടുത്ത് എത്തുന്ന 75 ദമ്ബതികളും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ഭാഗമാകും. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡര്‍ റോഡ്‌സ് അസോസിയേഷനിലെ കോര്‍പറല്‍ റാങ്കിലുളള…

    Read More »
  • Food

    ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും ചേർക്കുന്ന ചേരുവകയാണ് ഇഞ്ചി; അറിഞ്ഞിരിക്കാം ഇഞ്ചിയുടെ ഈ ഗുണങ്ങൾ

    ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും ചേർക്കുന്ന ചേരുവകയാണ് ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ച് ചായ, ഇഞ്ചിക്കറി, ഇഞ്ചി മിഠായി എന്നിങ്ങനെ പല രീതിയിൽ ഉപയോഗിക്കാറുണ്ട്. ഇഞ്ചി കറികൾക്കും പലഹാരങ്ങൾക്കും രുചി കൂട്ടുക മാത്രമല്ല നല്ല ഔഷധവും കൂടിയാണ്. Zingiberaceae കുടുംബത്തിലെ ഒരു തരം സസ്യമാണ് ഇഞ്ചി, ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇതിന് ശക്തമായ, ചെറുതായി മധുരമുള്ള രുചിയുമുണ്ട്. ഇഞ്ചിയുടെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം… ഒന്ന്… ഇഞ്ചിയിൽ ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. മോളിക്യൂൾസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഇഞ്ചിയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ഭക്ഷണത്തിൽ ചേർക്കുന്നത് വീക്കം കുറയ്ക്കാനും ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അവസ്ഥകളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും. രണ്ട്… ദഹനസംബന്ധമായ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കൂടിയാണ് ഇഞ്ചി. ഒരു വ്യക്തിക്ക് ഭക്ഷണം ദഹിപ്പിക്കാൻ എടുക്കുന്ന സമയത്തിൽ ഇഞ്ചി നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നത് വയറുവേദന, വയറുവേദന, വയറുനിറഞ്ഞതായി…

    Read More »
  • Crime

    കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്; ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി

    ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസില്‍ പ്രതിയായ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്. 2016ല്‍ കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ സമരം. അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക് സി തോമസ്. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം പ്രധാന ചർച്ചയാക്കുകയാണ് ഇടതു മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും. വികസന വിഷയങ്ങളില്‍ പരസ്യസംവാദത്തിന് ഇരുവരും പരസ്പരം വെല്ലുവിളിച്ചു. പുതുപ്പള്ളിയുടെ വികസനം ചര്‍ച്ചയാക്കണമെന്ന് ഇടതുസ്ഥാനാര്‍ത്ഥി വീണ്ടും ആവശ്യപ്പെട്ടതോടെ പിണറായിയുടെ ഭരണത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി തിരിച്ചടിച്ചു. അതിനിടെ, ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ലിജിൻ ലാലിനെ പ്രഖ്യാപിച്ചു. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് നിലവില്‍ ലിജിൻ ലാൽ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു ലിജിൻ…

    Read More »
  • NEWS

    ലോകത്തിലെ ഏറ്റവും നീളമുള്ള താടിക്കാരി, ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി 38കാരി എറിൻ

         ലോകത്തിലെ ഏറ്റവും നീളം കൂടിയ താടിക്കാരി അമേരിക്കൻ സ്വദേശിനി. മിഷിഗണിലുള്ള എറിൻ ഹണികട്ട് എന്ന 38കാരിയാണ് ലോകത്തെ ഏറ്റവും വലിയ താടിക്കാരിയെന്ന റെക്കോർഡ് നേടിയത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം 11.81 ഇഞ്ച് (29.9 സെന്‍റിമീറ്റർ) നീളമുള്ള താടിയുടെ ഉടമയാണ് എറിൻ. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന ഹോർമോൺ പ്രശ്നത്തെ തുടർന്ന് മുഖത്തുണ്ടായ അമിതമായ രോമവളർച്ചയാണ് ഇവരുടെ താടിക്ക് കാരണം. മുഖത്തെ ഈ രോമവളർച്ച ആദ്യമൊക്കെ വലിയ സമ്മർദ്ദത്തിൽ ആക്കിയിരുന്നു എങ്കിലും ഇപ്പോൾ അതൊരു പ്രശ്നമല്ല എന്നാണ് എറിൻ പറയുന്നത്. ”പതിമൂന്നാം വയസ്സുമുതലാണ് മുഖത്ത് അമിത രോമവളർച്ച തുടങ്ങിയത്. ഇത് മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ചതോടെ താടി ഒഴിവാക്കാനായി നിരന്തരമായി ഷേവ് ചെയ്യുകയും വാക്സ് ചെയ്യുകയും ചെയ്തിരുന്നു. പത്തുവർഷത്തോള ഇത് തുടർന്നു. എന്നാൽ കണ്ണിന്‍റെ കാഴ്ച ശക്തി കുറഞ്ഞതോടെ ഷേവ് ചെയ്യുന്നതും വാക്സ് ചെയ്യുന്നതും ഒഴിവാക്കി. ആദ്യകാലങ്ങളിൽ ദിവസം മൂന്നുതവണ ഷേവ് ചെയ്തിരുന്നു. എന്നാൽ ഇന്ന് ഈ താടിയിൽ അഭിമാനിക്കുന്നു…

    Read More »
  • Business

    സുക്കറണൻ്റെ ഐഡിയ ഏറ്റില്ല! 79 ശതമാനം ആളുകളും ത്രെഡ്സ് വിട്ടു

    ന്യൂയോര്‍ക്ക്: മെറ്റയുടെ ടെക്സ്റ്റ് അധിഷ്ഠിത ആപ്പായ ത്രെഡ്സ് ജൂലൈ 5നാണ് അവതരിപ്പിച്ചത്. ദശലക്ഷക്കണക്കിന് പേരാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം കുടുംബത്തില്‍ നിന്നും വന്ന പുതിയ ആപ്പിലേക്ക് ഇതിന് പിന്നാലെ ഇടിച്ചു കയറിയത്. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം നോക്കുമ്പോള്‍ ഇലോണ്‍ മസ്കിന്‍റെ എക്സിനെ ലക്ഷ്യമിട്ട് തുടങ്ങിയ ആപ്പ് വന്‍ പരാജയത്തിലേക്ക് നീങ്ങുന്ന സൂചനകളാണ് ലഭിക്കുന്നത്. ത്രെഡ്സ് ആപ്പ് അതിന്‍റെ ഉപയോക്താക്കളില്‍ പകുതിയിലേറെപ്പേരെ നഷ്ടമായി എന്നാണ് റിപ്പോര്‍ട്ട് വന്നത്. ഇതിന് പിന്നാലെ മെറ്റ ജീവനക്കാരുമായി നടത്തിയ ഒരു ടൌണ്‍ ഹാളില്‍ ആപ്പിന്‍റെ പരാജയം പരോക്ഷമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. ത്രെഡ്സ് ആപ്പ് പ്രതീക്ഷതിനേക്കാള്‍ നല്ലതായിരുന്നു, പക്ഷെ അത് പെര്‍‌ഫെക്ട് ആയിരുന്നില്ലെന്ന് സക്കര്‍ബര്‍ഗ് തുറന്നു പറഞ്ഞെന്നാണ് മെറ്റയിലെ അനൌദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തത്. സിമിലര്‍ വെബ് പുറത്തുവിട്ട വിവരം അനുസരിച്ച് ആപ്പ് അവതരിപ്പിച്ച ശേഷമുള്ള ട്രാഫിക്കില്‍ 79 ശതമാനം ഇടിവ് രേഖപ്പെടുത്തി ത്രെഡ്സില്‍. ജൂലൈ 7ന് ആപ്പിലെ ആക്ടീവ് യൂസര്‍മാര്‍ 49.3 മില്ല്യണ്‍…

    Read More »
  • India

    ഇന്‍ഡ്യക്കൊപ്പം ഈ 5 രാജ്യങ്ങളും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

       ഓഗസ്റ്റ് 15 ലോകമെമ്പാടുമുള്ള പല രാജ്യങ്ങള്‍ക്കും ആഘോഷ ദിനമാണ്. കാരണം അവര്‍ സ്വാതന്ത്ര്യം നേടിയ ദിനമാണത്. ഇന്‍ഡ്യ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, കോംഗോ-ബ്രാസാവില്ലെ, ബഹ്റൈന്‍, ലിച്ചെന്‍സ്റ്റീന്‍ എന്നീ രാജ്യങ്ങളെല്ലാം ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം ആഘോഷിക്കുന്നു. പരേഡുകള്‍, പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയോടെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍: 1. ഇന്‍ഡ്യ 1947 ഓഗസ്റ്റ് 15 ന് 200 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ഇന്‍ഡ്യ സ്വാതന്ത്ര്യം അടയാളപ്പെടുത്തി. 2. റിപ്പബ്ലിക് ഓഫ് കോംഗോ കോംഗോ-ബ്രാസാവില്ലെ എന്നും അറിയപ്പെടുന്നു, 1960 ഓഗസ്റ്റ് 15-ന് ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടി. 3. ദക്ഷിണ കൊറിയ, ഉത്തര കൊറിയ 1945 ഓഗസ്റ്റ് 15 ന് കൊറിയന്‍ ഉപദ്വീപ് ജാപ്പനീസ് ഭരണത്തില്‍ നിന്ന് മോചിതമായി. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും ഈ ദിവസം ദേശീയ വിമോചന ദിനമായി ആഘോഷിക്കുന്നു. 4. ലിച്ചെന്‍സ്‌റ്റൈന്‍ ലിച്ചെന്‍സ്‌റ്റൈന്‍, സ്വിറ്റ്‌സര്‍ലന്‍ഡും ഓസ്ട്രിയയും…

    Read More »
  • Kerala

    കുർബാന തർക്കം; കേരളത്തിലെത്തിയ പോപ്പിന്റെ പ്രതിനിധിയെ തടഞ്ഞു, കുപ്പിയെറിഞ്ഞു; കൊച്ചിയിൽ സംഘർഷം

    കൊച്ചി: കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക് എത്തി. വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികൾ ആർച്ച് ബിഷപ്പിനെ തടഞ്ഞു.ആർച്ച് ബിഷപ്പിന് നേരെ കുപ്പിയേറിയുകയും ചെയ്തു.  സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർ പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. എകീകൃത കുർബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്.  ആർച്ച് ബിഷപ്പ് എത്തിയാൽ വലിയ രീതിയിൽ ഉള്ള പ്രധിഷേധം ഉണ്ടാകും എന്ന മുന്നറിയിപ്പ് പല അൽമായ സംഘടനകളും കൊടുത്തിരുന്നു. എന്നാൽ പ്രാർത്ഥന നടത്തണം എന്ന് അർച്ച് ബിഷപ്പ് സിറിൽ തീരുമാനിക്കുകയായിരുന്നു. ഒരു വിഭാഗം വിശ്വാസികൾ വലിയ രീതിയിൽ പ്രധിഷേധം ഉയർത്തുകയുിം വൈദികർക്ക് നേരെ അസഭ്യ വർഷം നടത്തുകയും ചെയ്തു. എകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് വത്തിക്കാനിൽ നിന്ന് ആർച്ച് ബിഷപ്പ് സിറിൽ…

    Read More »
Back to top button
error: