KeralaNEWS

കെഎസ്ആര്‍ടിസി പണിമുടക്ക് പ്രഖ്യാപനം; തൊഴിലാളി സംഘടനകളുമായി മന്ത്രിതല ചര്‍ച്ച 16ന് നടക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടന നേതാക്കളുമായി മന്ത്രിതല ചർച്ച 16ന് നടക്കും. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വി. ശിവൻകുട്ടി എന്നിവർ പങ്കെടുക്കും. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിൽ 16ന് വൈകിട്ട് മൂന്നുമണിക്കാണ് ചർച്ച നടക്കുക. കെഎസ്ആർടിസിയിലെ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

സംയുക്ത തൊഴിലാളി സംഘടനകൾ 26ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ വർഷത്തെ ഓണം ആനൂകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്നും സമര സമിതി നേതാക്കൾ ആരോപിച്ചിരുന്നു. ശമ്പളം കൃത്യമായി നൽകുക, ഓണം ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞിരുന്നു. ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന ദിവസത്തിന് മുൻപ് ശമ്പളം നൽകുമെന്ന് മന്ത്രി ആന്റണി രാജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Back to top button
error: