Month: August 2023
-
Kerala
ഉമ്മൻചാണ്ടിയെ സിപിഎം ഇപ്പോഴും വേട്ടയാടുന്നു: കെ.സി. വേണുഗോപാൽ
കോട്ടയം: ജീവിച്ചിരിക്കുമ്പോഴുള്ള ഉമ്മൻചാണ്ടിയെ സിപിഎം വേട്ടയാടിയതുപോലെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി രാഷ്ട്രീയ രംഗത്ത് ഉത്തരം കിട്ടാത്ത സമസ്യയാണ്. കേരളം ഉമ്മൻ ചാണ്ടിക്ക് വിട നൽകിയത് സമാനതകളില്ലാത്ത കാഴ്ചയായിരുന്നു. അദ്ദേഹത്തെ അവസാനമായി കാണേണ്ടത് തന്റെ കടമയാണെന്ന് ഓരോ കേരളീയനും കരുതി. ഇരട്ട ചങ്കോ 54 ഇഞ്ചിന്റെ കരുത്തോ അല്ല വേണ്ടത് ജനഹൃദയങ്ങളിൽ ജീവിക്കുന്നതിന്റെ കരുത്താണ് വേണ്ടതെന്ന് ഉമ്മൻ ചാണ്ടിയുടെ ജീവിതം കാട്ടിത്തന്നു. സ്മാർട്ട് സിറ്റിയും, കൊച്ചി മെട്രോയും, വിഴിഞ്ഞം തുറമുഖവും എല്ലാം ഉമ്മൻചാണ്ടിയുടെ വികസനങ്ങളാണ്. തുടർ ഭരണം കിട്ടിയപ്പോൾ കേരളത്തെ മെച്ചപ്പെടുത്താനല്ല മറിച്ച് സ്വന്തം കുടുംബത്തെ മെച്ചപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിച്ചതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. മണിപ്പൂരിൽ നടക്കുന്നത് കേന്ദ്രസർക്കാരിന്റെ കലാപമാണ്. അവിടുത്തെ ജനതയെ രണ്ടായി കേന്ദ്രസർക്കാർ വിഭജിച്ചു. മണിപ്പൂരിലെ ഇരു വിഭാഗങ്ങളും രക്ഷകനായി കാണുന്നത് രാഹുൽ ഗാന്ധിയെയാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്…
Read More » -
Local
കോട്ടയം ജില്ലയിൽ 12 പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
കോട്ടയം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 12 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ. വർഗീസ് ടി.എം (ഡി.വൈ.എസ്.പി ക്രൈം ബ്രാഞ്ച് കോട്ടയം), സന്തോഷ് കുമാർ കെ (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം), മണിലാൽ എം.ആർ (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം), ദിലീപ് വർമ്മ. വി (എസ്.സി.പി.ഓ കോട്ടയം വെസ്റ്റ് പി.എസ്), ജോമി കെ വർഗീസ് (എസ്.സി.പി.ഓ മേലുകാവ് പി.എസ്), രമാ വേലായുധൻ (എ.എസ്.ഐ മേലുകാവ് പി.എസ്), സന്തോഷ് എൻ.എൻ (എ.എസ്.ഐ മേലുകാവ് പി.എസ്), സെബാസ്റ്റ്യൻ വി.എ (എ.എസ്.ഐ കറുകച്ചാൽ പി.എസ്), സുശീലൻ പി.ആർ (എസ്.ഐ തലയോലപ്പറമ്പ് പി.എസ്), ജോസ് എ.വി (എസ്.സി.പി.ഓ കുറവിലങ്ങാട് പി.എസ്), ബിനോയ് എം.സി (എസ്.സി.പി.ഓ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം) ) അസിയ ടി.എ ( എ.എസ്ഐ. വാകത്താനം ) എന്നിവരാണ് മുഖ്യമന്ത്രിയുടെ മെഡലിന്…
Read More » -
Crime
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കിടന്നപ്പോൾ കാണാൻ ചെന്നില്ല, ജാമ്യത്തിന് സഹായിച്ചില്ല; അയൽവാസിയെ ആക്രമിച്ച കേസിൽ 69 കാരൻ അരുവിക്കുഴിയിൽ അറസ്റ്റിൽ
പള്ളിക്കത്തോട്: മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച കേസിൽ 69 കാരനായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് അരുവിക്കുഴി ഭാഗത്ത് തോണക്കര വീട്ടിൽ ജോർജ് റ്റി.ജെ (69) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 6.30 മണിയോടുകൂടി സുഹൃത്തും അകന്ന ബന്ധുവുമായ ഫിലിപ്പോസ് എന്നയാളെ അരുവിക്കുഴിയിൽ ഉള്ള സെൻമേരിസ് ചർച്ചിന്റെ പാരിഷ് ഹാളിന് സമീപം വച്ച് ആക്രമിക്കുകയായിരുന്നു. ജോർജ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കിടന്ന സമയം ഫിലിപ്പോസ് കാണാൻ ചെന്നില്ല എന്നും കൂടാതെ ഇയാളെ ജാമ്യത്തിൽ ഇറക്കാൻ സഹായിച്ചില്ല എന്ന കാരണത്തിലുള്ള വിരോധം മൂലം കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഇയാളുടെ നേരെ വീശുകയും, മൂക്കിൽ കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്. ഓ ഹരികൃഷ്ണൻ കെ. ബി യുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Crime
പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ 65 കാരൻ ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ
ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീക്കോയി, മാവടി ഭാഗത്ത് വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ 65 കാരനെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി നെടുങ്ങഴി ഭാഗത്ത് കൂടമറ്റംകുന്നേൽ വീട്ടിൽ കെ.വി രാജൻ (65) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അതിജീവിതയെ ഇയാൾ പിൻതുടരുകയും വിജനമായ സ്ഥലത്തു വെച്ച് കയ്യിൽ കടന്നു പിടിക്കുകയുമായിരുന്നു. പെൺകുട്ടി ബഹളം വയ്ക്കുകയും ഇയാളെ തള്ളിമാറ്റി സ്ഥലത്തുനിന്ന് രക്ഷപെടുകയുമായിരുന്നു. തുടർന്ന് അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ SHO ബാബു സെബാസ്റ്റ്യൻ, സബ്ബ് ഇൻസ്പെക്ടർ വിഷ്ണു വി.വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിനു കെ.ആർ, ജോബി ജോസഫ്, അനീഷ് കെ.സി സിവിൽ പോലീസ് ഓഫീസർ സന്ദീപ് രവീന്ദ്രൻ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Crime
പുത്തൻപാലം ഷാപ്പിന് സമീപം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒളിവിൽ കഴിഞ്ഞ മൂന്നു പേർ കൂടി അറസ്റ്റിൽ
വൈക്കം: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ മൂന്നു പേരേ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പട്ടണക്കാട് പുതിയകാവ് ഹരിജൻ കോളനിയിൽ വെളുമ്പൻ സുജിത്ത് (39)എന്ന് വിളിക്കുന്ന സുജിത്ത്, കോട്ടയം, വൈക്കം T. V പുരം വില്ലേജിൽ, മൂത്തേടത്ത് കാവ് ഭാഗത്ത് പുന്നമറ്റത്തിൽ വിട്ടിൽ ഹനുമാൻ കണ്ണൻ എന്നു വിളിക്കുന്ന് കണ്ണൻ (31) , വൈക്കം, വെച്ചൂരിൽ രാജീവ് ഗാന്ധി കോളനി ഭാഗത്ത് , അഖിൽ നിവാസ് വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന അഖിൽ പ്രസാദ്(30) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 7:30 മണിയോടെ വെച്ചൂർ പുത്തൻപാലം ഷാപ്പിന് സമീപം വച്ച് തലയാഴം സ്വദേശിയായ അഖിലിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് മുമ്പ് പരസ്പരം സുഹൃത്തുക്കളായ ഇവർ തമ്മിൽ കുളത്തിൽ കുളിക്കാൻ എത്തിയ സമയം വാഹനം കഴുകുന്നതിനിടയിൽ യുവാക്കളിൽ ഒരാളുടെ ചെരുപ്പ് കുളത്തിൽ എറിഞ്ഞതുമായി ബന്ധപ്പെട്ട് വാക്ക്…
Read More » -
Kerala
ഒരേസമയം മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറ്; സംഭവം കണ്ണൂരും നീലേശ്വരത്തും
കണ്ണൂർ:ഒരേ സമയം മൂന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവം ആസൂത്രിതമെന്ന് റെയില്‍വേ. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂരിലും നീലേശ്വരത്തുമാണ് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലാണ് സംഭവം. കണ്ണൂരില്‍ വച്ച് തിരുവനന്തപുരം-എല്‍ടിടി നേത്രാവതി എക്‌സ്പ്രസിന്‍റെ എസി കോച്ചിന് നേരെയും മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന്‍റെ എസി കോച്ചിന് നേരെയും ആക്രമണമുണ്ടായത്.ഇതേസമയത്ത് നിലേശ്വരത്തുവച്ച് ഓഖ- എറണാകുളം എക്‌സ്പ്രസിന്‍റെ ജനറല്‍ കോച്ചിന് നേരെയും ആക്രമണമുണ്ടായി. രാത്രി 7.11 നും 7.16 നും ഇടയിലാണ് മൂന്നു സംഭവങ്ങളും.കല്ലേറില്‍ മൂന്നു ട്രെയിനുകളുടെയും ജനല്‍ ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്. സംഭവത്തില്‍ നാല് പേരെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ മദ്യലഹരിയില്‍ കല്ലെറിഞ്ഞതാകാമെന്നായിരുന്നു നിഗമനം. എന്നാല്‍ ഇവര്‍ക്ക് ആക്രമണത്തില്‍ പങ്കില്ലെന്ന് കണ്ടെത്തി പിന്നീട് വിട്ടയച്ചു.
Read More » -
NEWS
തുടര്‍ച്ചയായി അവസരങ്ങള്‍; നിരാശ മാത്രം നൽകി സഞ്ജു സാംസൺ
തിരുവനന്തപുരം:വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടി20യിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഏഷ്യാകപ്പും ലോകകപ്പും അടുത്തെത്തിയ സാഹചര്യത്തില്‍ കരിയറിലെ ഏറ്റവും നിര്‍ണായകമായ സീരീസാണ് ദുര്‍ബലരായ വെസ്റ്റിന്‍ഡീസിനെതിരെ സഞ്ജു കളഞ്ഞുകുളിച്ചത്. വെസ്റ്റിൻഡീസിനെതിരായ അവസാന ടി20യില്‍ 9 പന്തില്‍ നിന്നും 13 റണ്‍സുമായാണ് സഞ്ജു പുറത്തായത്. നല്ല ആത്മവിശ്വാസത്തില്‍ മുന്നേറിയ ഇന്നിംഗ്‌സില്‍ അനാവശ്യമായ ഷോട്ടിന് ശ്രമിച്ചാണ് ഇത്തവണയും താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.ആദ്യ ടി20യിലും 12 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. രണ്ടാം മത്സരത്തില്‍ 7 റണ്‍സിന് പുറത്തായി. മൂന്നാം മത്സരത്തിലും നാലാം മത്സരത്തിലും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഈ മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബരയില്‍ തിളങ്ങിയിരുന്നുവെങ്കില്‍ ഏഷ്യാകപ്പില്‍ പ്രതീക്ഷ സജീവമാക്കാന്‍ താരത്തിനാകുമായിരുന്നു. അയര്‍ലന്‍ഡിനെതിരെയുള്ള പരമ്ബരയിലാണ് ഇനി സഞ്ജു സാംസണ്‍ കളിക്കുക. ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെയും സഞ്ജു പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജുവിനെ കാണുന്നത് ഇനി ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും
Read More » -
NEWS
മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം; ഇറാനിൽ ഒരാൾ കൊല്ലപ്പെട്ടു
ടെഹ്റാൻ:ഇറാനില്‍ മുസ്‌ലിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇറാന്റെ തെക്കൻ നഗരമായ ഷിറാസില്‍ ആണ് സംഭവം. ഇന്നലെ രാത്രി എകദേശം ഏഴുമണിയോടെ സായുധ തീവ്രവാദി പള്ളിയില്‍ കയറി വെടിവെക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന അക്രമണം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. അന്നത്തെ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.
Read More » -
Kerala
തിരുവനന്തപുരത്ത് രണ്ടു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കിഴക്കേകോട്ടയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ട്രാന്‍സ് വുമണിനെ ഫോര്‍ട് പൊലീസ് കസ്റ്റഡിയിലെടുത്തു.കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കൾക്ക് വിട്ടു നൽകിയെന്ന് പോലീസ് അറിയിച്ചു.
Read More » -
Kerala
പുറത്തുനിന്നും വൈദ്യുതി വാങ്ങണം; നിരക്ക് കൂട്ടേണ്ടി വരും:വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം:വൈദ്യുതി ക്ഷാമം രൂക്ഷമാണെന്നും പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ബോര്‍ഡിന് നിര്‍ദേശം നല്‍കിയെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതോടെ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ രണ്ട് മാസം മുൻപേ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കരാര്‍ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതോടെ കൂട്ടേണ്ടിവരുന്ന വൈദ്യുത നിരക്കിന് കേന്ദ്രം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ വലിയ തോതില്‍ മഴ കുറഞ്ഞതാണ് വൈദ്യുതി ലഭ്യതയ്ക്ക് വെല്ലുവിളിയായതെന്നും മന്ത്രി പറഞ്ഞു.
Read More »