Month: August 2023
-
Crime
മകളെ തോളിലേറ്റി നടക്കുന്നതിനിടെ യുവാവിന് വെടിയേറ്റു; അക്രമത്തിന് പിന്നില്‍ വിവാഹം മുടങ്ങിയ പക
ലഖ്‌നൗ: യു.പിയില്‍ മകളെ തോളിലേറ്റി നടന്നുപോകുന്നതിനിടെ യുവാവിന് വെടിയേറ്റു. ഷാജഹാന്‍പുരിലാണ് ദാരുണസംഭവമുണ്ടായത്. മൂന്നംഗ അക്രമിസംഘമാണ് യുവാവിനു നേരെ വെടിയുതിര്‍ത്തത്. ഷാജഹാന്‍പുര്‍ സ്വദേശി ഷൊയെബിനാണ് വെടിയേറ്റത്. യുവാവിന്റെ നില ഗുരുതരമാണ്. ഒന്നരവയസ്സുകാരിയായ മകള്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. മകളെ തോളിലേറ്റി നടക്കുന്നതിനിടെ എതിരെ വന്നയാള്‍ ഷൊയെബിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഷൊയെബും മകളും നിലത്തു വീണതിനു പിന്നാലെ ബൈക്കിലെത്തിയ മറ്റു രണ്ടു പേര്‍ക്കൊപ്പം അക്രമി രക്ഷപ്പെടുകയായിരുന്നു. സംഭവമുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഗുഫ്രാന്‍, നദീം എന്നിവരാണ് പിടിയിലായത്. ഷൊയെബിനെ വെടിവെച്ച താരിഖ് എന്നയാള്‍ ഒളിവിലാണ്. താരിഖ്, ഷൊയെബിന്റെ ബന്ധുവാണെന്നും വ്യക്തിവൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. ഷൊയെബിന്റെ ഭാര്യ ചാന്ദ്നിയും താരിഖിന്റെ സഹോദരനുമായുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹം വേണ്ടെന്ന് വെച്ചു. അതിനുശേഷമാണ് ഷൊയെബിനെ വിവാഹം ചെയ്യുന്നത്. ഈ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. Tariq shot Shoaib in Shahjahanpur, UP while his…
Read More » -
Kerala
ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി
തിരുവനന്തപുരം:ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞരാത്രി വീട്ടില്‍ വച്ച് മനോജും ഭാര്യയും വഴക്കിട്ടിരുന്നു. പിന്നാലെ മുറിയില്‍ കയറി കതകടച്ച മനോജ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഏറെ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായതോടെ രാത്രി 12 മണിക്ക് വീട്ടുകാര്‍ വാതില്‍ ബലമായി തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെയോടെ മരിച്ചു.സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
NEWS
ജീവനക്കാര്‍ നോക്കി നില്‍ക്കേ 50 അംഗ കവര്‍ച്ചാ സംഘം; മോഷ്ടിച്ച് കടത്തിയത് 84 ലക്ഷം വിലമതിക്കുന്ന വസ്തുക്കള്‍
ലോസ് ഏയ്ഞ്ചല്‍സ്: അമേരിക്കന്‍ ആഢംബര ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറായ നോര്‍ഡ്‌സ്ട്രമിന്റെ ഷോറൂമില്‍ നിന്ന് ഒരുലക്ഷം ഡോളര്‍ (ഏകദേശം 84 ലക്ഷം രൂപ) വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ച്ചാസംഘം മോഷ്ടിച്ചു. മുഖംമൂടി ധരിച്ചെത്തിയ അന്‍പതോളം പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമികള്‍ ബിയര്‍ സ്‌പ്രേ പ്രയോഗിച്ചു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. ടോപാങ്ക മാളിലെ ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറായിരുന്നു അക്രമികളുടെ ലക്ഷ്യം. വിലകൂടിയ വസ്ത്രങ്ങളും ബാഗുകളുമാണ് കവര്‍ച്ചാ സംഘം മോഷ്ടിച്ചത്. വളരെ പെട്ടെന്നായിരുന്നു ആക്രമണം ഉണ്ടായതെന്നും കവര്‍ച്ചാ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. സ്ഥലത്തെത്തിയ കവര്‍ച്ചാ സംഘം പലസാധനങ്ങളും തകര്‍ക്കുകയും വിലപിടിപ്പുള്ള വസ്തുകള്‍ മോഷ്ടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്റ്റോറില്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന ജീവനക്കാരെയും കാണാം. ചിലര്‍ ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ ഉണ്ട്. ബിഎംഡബ്ലിയു ഉള്‍പ്പെടെയുള്ള വിലകൂടിയ വാഹനങ്ങളുമായാണ് കവര്‍ച്ചാ സംഘം രക്ഷപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി. Um…
Read More » -
Crime
പത്തനാപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
കൊല്ലം: പത്തനാപുരത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. അക്രമത്തില്‍ ഭര്‍ത്താവ് ഗണേശിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍, ഒന്നര മാസം മുന്‍പ് രേവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം പോലീസില്‍ ഗണേശ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ രേവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇരുവര്‍ക്കും ഒരുമിച്ച് ജിവിക്കാന്‍ താത്പര്യമില്ലെന്ന് പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും ഇവര്‍ വ്യക്തമാക്കി. ഇതിന് ശേഷമാണ് റോഡില്‍ വച്ച് ഇയാള്‍ രേവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്. പ്രതി തന്റെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. പ്രദേശത്തെ നാട്ടുകാരാണ് ബലം പ്രയോഗിച്ച് ഗണേശിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുന്നത്. രേവതിയ്ക്ക് കഴുത്തില്‍ ആഴമുള്ള മുറിവുണ്ടെന്നാണ് വിവരം. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read More » -
Kerala
മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവം: കെ.എസ്.യുവിന് പങ്കില്ല, പിന്നിൽ ഇടതുപക്ഷ അധ്യപക-അനധ്യാപക-വിദ്യാത്ഥി സംഘടനകളുടെ ഗുഢലോചനയെന്ന് അലോഷ്യസ് സേവ്യർ
ഇടുക്കി: മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെ എസ് യുവിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷ അധ്യപക-അനധ്യാപക-വിദ്യാത്ഥി സംഘടനകളുടെ ഗുഢലോചനയുണ്ടെന്നും സംഭവത്തിൽ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും സ്വാതന്ത്ര അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. എന്നാൽ അധ്യാപകൻ അപമാനിക്കപ്പെട്ടെന്ന കാര്യത്തിൽ സംശയമില്ലെന്നും അധ്യപകനോപ്പമാണ് കെ എസ് യു എന്നും അലോഷ്യസ് സെവ്യർ കൂട്ടിചേർത്തു. മഹാരാജാസ് കോളേജിൽ അന്ധനായ അധ്യപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു ഇതിൽ മഹാരാജാസ് കോളേജിലെ കെ എസ് യു യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലും ഉൾപ്പെട്ടിരുന്നു. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ അപമാനിച്ചത്. ക്ലാസ് നടക്കുമ്പാൾ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ ക്ലാസിൽ പ്രവേശിക്കുകയും ചെയ്യുന്നതിൻറെ വീഡിയോ പുറത്തുവന്നിരുന്നു. പുറത്ത് വന്ന വീഡിയോ സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് എസ് എഫ്…
Read More » -
Kerala
നാലു വർഷത്തിനു ശേഷം ഏലക്കാ വില കിലോയ്ക്ക് 2000ത്തിന് മുകളിൽ; പക്ഷേ വിൽക്കാൻ കായില്ല…
കൊച്ചി: നാലു വർഷത്തിനു ശേഷം ഏലക്കാ വില കിലോയ്ക്ക് 2000 ത്തിന് മുകളിലെത്തി. എന്നാൽ വിലകൂടിയപ്പോൾ വിൽക്കാൻ ഏലക്കായില്ലാത്ത അവസ്ഥയിലാണ് കർഷകർ. മൺസൂൺ മഴ കുറഞ്ഞതിനെ തുടർന്ന് ഉത്പാദനം ഗണ്യമായി ഇടിഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. 2019 ഓഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിൽ ഏലയ്ക്കാ വില കിലോയക്ക് 7000 രൂപയെന്ന റെക്കോർഡിനെത്തി. എന്നാൽ കൊവിഡിനെ തുടർന്ന് ഏലയ്ക്ക വിപണി തകർന്നു. ഒരു കിലോ ഏലയ്ക്കായുടെ ചില്ലറ വില്പന 700 രൂപ വരെ കുറഞ്ഞു. മെയ് മാസം അവസാനം വില ആയിരം രൂപക്കടുത്തെത്തി. മഴ കുറയുമെന്ന് ഉറപ്പായതോടെ വില കൂടാൻ തുടങ്ങി. ഈ മാസം ഏഴിന് വില കിലോയ്ക്ക് രണ്ടായിരം രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ ലേലത്തിൽ 2152 രൂപയായിരുന്നു ശരാശരി വില. കൂടിയ വില 2899 ഉം. ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് ചെറുകിട കർഷകർക്ക് വില കിട്ടുന്നത്. ഓഗസ്റ്റ് മാസമായിട്ടും കാര്യമായി മഴ കിട്ടാതായതോടെ ഉൽപ്പാദനത്തിൽ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ഒപ്പം പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള…
Read More » -
Kerala
തദ്ദേശ സ്ഥാപന വോട്ടര്‍ പട്ടിക പുതുക്കുന്നു; കരട് പട്ടിക സെപ്റ്റംബര്‍ എട്ടിന്
തിരുവനന്തപുരം : കഴിഞ്ഞ ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നു. സെപ്റ്റംബറില്‍ സംക്ഷിപ്ത പുതുക്കല്‍ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് തികഞ്ഞവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക. എല്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച് കമ്മിഷന്‍ നിര്‍ദേശം നല്‍കി. നിലവിലുള്ള വോട്ടര്‍ പട്ടിക sec.kerala.gov.inല്‍ സെപ്റ്റംബര്‍ ഒന്നിന് ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് ലഭ്യമാക്കും. ഇവ പരിശോധിച്ച് സ്ഥലം മാറിപ്പോയവരുടെയും മറ്റും പേരുകള്‍ സെപ്റ്റംബര്‍ 2നു മുന്‍പ് ഒഴിവാക്കണം. മരിച്ചവരുടെ പേരുവിവരങ്ങള്‍ റജിസ്റ്റര്‍ പരിശോധിച്ചും നേരിട്ട് അന്വേഷിച്ചും ആക്ഷേപങ്ങള്‍ ഇല്ലെങ്കില്‍ ഏഴു ദിവസത്തിനു ശേഷം നീക്കം ചെയ്യണം. കരട് പട്ടിക സെപ്റ്റംബര്‍ 8നും അന്തിമ പട്ടിക ഒക്ടോബര്‍ 16നും പ്രസിദ്ധീകരിക്കും.
Read More » -
Crime
രാജാക്കാട് സിപിഐ അസി. ലോക്കല്‍ സെക്രട്ടറിക്ക് പാര്‍ട്ടി ഓഫീസില്‍ കുത്തേറ്റു; അക്രമം വാടക തര്‍ക്കത്തെ ചൊല്ലി
ഇടുക്കി: കെട്ടിടവാടക തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കി രാജാക്കാട് സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറിക്ക് പാര്‍ട്ടി ഓഫീസില്‍ കുത്തേറ്റു. സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറി മുക്കുടില്‍ സ്വദേശി എം.എ ഷിനുവിനാണ് കുത്തേറ്റത്. മുക്കുടില്‍ സ്വദേശിയായ അരുണാണ് ഷിനുവിനെ കുത്തിയത്. പാര്‍ട്ടി ഓഫീസ് കെട്ടിടത്തിന്റെ മുറികളിലൊന്ന് അരുണ്‍ വാടകക്കെടുത്ത് സിസി ടിവി സര്‍വീസ് സെന്റര്‍ നടത്തുകയായിരുന്നു. ഒരു ലക്ഷം രൂപ സെക്യൂരിറ്റി തുകയായി നല്‍കിയിരുന്നു. വാടക കുടിശ്ശിക ആയതിനെ തുടര്‍ന്ന് മുറി ഒഴിയണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നോട്ടീസ് നല്‍കി. ഇതോടെ കഴിഞ്ഞ മാസം ഈ കെട്ടിടത്തില്‍ നിന്നും അരുണ്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മാറ്റി. സെക്യൂരിറ്റി തുകയില്‍ വാടക ഒഴിച്ചുള്ള തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അരുണ്‍ പാര്‍ട്ടി ഓഫീസില്‍ എത്തുകയും, വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ അരുണ്‍ കൈയില്‍ കരുതിയ കത്തി കൊണ്ട് ഷിനുവിനെ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ പോലീസെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു. വയറിന് പരുക്കേറ്റ ഷിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More »

