CrimeNEWS

മകളെ തോളിലേറ്റി നടക്കുന്നതിനിടെ യുവാവിന് വെടിയേറ്റു; അക്രമത്തിന് പിന്നില്‍ വിവാഹം മുടങ്ങിയ പക

ലഖ്‌നൗ: യു.പിയില്‍ മകളെ തോളിലേറ്റി നടന്നുപോകുന്നതിനിടെ യുവാവിന് വെടിയേറ്റു. ഷാജഹാന്‍പുരിലാണ് ദാരുണസംഭവമുണ്ടായത്. മൂന്നംഗ അക്രമിസംഘമാണ് യുവാവിനു നേരെ വെടിയുതിര്‍ത്തത്. ഷാജഹാന്‍പുര്‍ സ്വദേശി ഷൊയെബിനാണ് വെടിയേറ്റത്. യുവാവിന്റെ നില ഗുരുതരമാണ്. ഒന്നരവയസ്സുകാരിയായ മകള്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

മകളെ തോളിലേറ്റി നടക്കുന്നതിനിടെ എതിരെ വന്നയാള്‍ ഷൊയെബിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഷൊയെബും മകളും നിലത്തു വീണതിനു പിന്നാലെ ബൈക്കിലെത്തിയ മറ്റു രണ്ടു പേര്‍ക്കൊപ്പം അക്രമി രക്ഷപ്പെടുകയായിരുന്നു. സംഭവമുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഗുഫ്രാന്‍, നദീം എന്നിവരാണ് പിടിയിലായത്. ഷൊയെബിനെ വെടിവെച്ച താരിഖ് എന്നയാള്‍ ഒളിവിലാണ്.

Signature-ad

താരിഖ്, ഷൊയെബിന്റെ ബന്ധുവാണെന്നും വ്യക്തിവൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. ഷൊയെബിന്റെ ഭാര്യ ചാന്ദ്നിയും താരിഖിന്റെ സഹോദരനുമായുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹം വേണ്ടെന്ന് വെച്ചു. അതിനുശേഷമാണ് ഷൊയെബിനെ വിവാഹം ചെയ്യുന്നത്. ഈ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

Back to top button
error: