Month: August 2023
-
India
25 കോടി രൂപയുടെ കിംഗ്ഫിഷർ ബിയർ പാഴാകും; വിൽപ്പന തടഞ്ഞ് എക്സൈസ് വകുപ്പ്
മൈസൂരു: മൈസൂരിൽ നിന്ന് കർണാടക എക്സൈസ് വകുപ്പ് 25 കോടി രൂപയുടെ കിംഗ്ഫിഷർ ബിയർ കുപ്പികൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. കിംഗ്ഫിഷർ ബിയറിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് വകുപ്പ് വിൽപ്പന തടഞ്ഞിട്ടുണ്ട്. ബിയർ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കാണിച്ച് ഇൻ-ഹൗസ് കെമിസ്റ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓഗസ്റ്റ് രണ്ടിന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും പിന്നീടാണ് വിഷയം പുറത്തറിഞ്ഞത്. കിംഗ്ഫിഷർ ബിയറിന്റെ രണ്ട് ബ്രാൻഡുകളുടെ വിൽപ്പന നിർത്തിവെ ച്ചു ബിയർ നിർമിച്ച യുണൈറ്റഡ് ബ്രൂവറീസിനെതിരെയും എക്സൈസ് വകുപ്പ് കേസെടുത്തിട്ടുണ്ട്. മൈസൂരു ജില്ലയിലെ നഞ്ചൻഗുഡിലുള്ള ബ്രൂവറി പ്ലാന്റിൽ നിർമ്മിച്ച് കുപ്പികളിലാക്കിയ ബിയറിന്റെ ആകെ മൂല്യം ഏകദേശം 25 കോടി രൂപയോളം വരും. സംസ്ഥാനത്തെ എല്ലാ എക്സൈസ് ഇൻസ്പെക്ടർമാർക്കും ജൂലൈ 15 ന് പ്ലാന്റിൽ നിർമ്മിക്കുന്ന രണ്ട് പ്രത്യേക ബാച്ച് ബിയറിന്റെ വിൽപ്പന നിർത്താൻ നിർദ്ദേശിച്ചുകൊണ്ട് ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബിയർ നിർമിച്ച യുണൈറ്റഡ് ബ്രൂവറീസിന് കത്തയച്ചു. കർണാടക സ്‌റ്റേറ്റ്…
Read More » -
Business
ലോകത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാവെന്ന സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റിന്‍റെ റിപ്പോർട്ട് അനുസരിച്ച് മൊബൈൽ ഫോൺ കയറ്റുമതി രംഗത്ത് ഇന്ത്യ 23 ശതമാനം കോംപോണ്ട് ആനുവല്‍ ഗ്രോത്ത് റൈറ്റ് (സിഎജിആർ) രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍റെ ‘മേക്ക് ഇൻ ഇന്ത്യ’പദ്ധതിയുടെ കീഴില്‍ ഇന്ത്യയില്‍ 2014-2022 കാലയളവിൽ ആഭ്യന്തരമായി നിർമ്മിച്ച മൊബൈൽ ഫോണുകളുടെ എണ്ണം 200 കോടി കവിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു. Advertisement ആഭ്യന്തരവിപണിയില്‍ വര്‍ദ്ധിച്ച മൊബൈല്‍ ആവശ്യകത, ഡിജിറ്റൽ സാക്ഷരതയുടെ വളര്‍ച്ച,ഉത്പാദന രംഗത്ത് സർക്കാർ പിന്തുണ എന്നിവ ഈ വളർച്ചയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള പരിപാടികള്‍, മേക്ക് ഇൻ ഇന്ത്യ പദ്ധതി, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്, ആത്മ-നിർഭർ ഭാരത് തുടങ്ങി നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ ഈ നേട്ടത്തിന് കാരണമായി. സമീപ വർഷങ്ങളിലെ ഈ പദ്ധതികൾ ആഭ്യന്തരമായി മൊബൈൽ ഫോൺ നിർമ്മാണത്തില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിവച്ചുവെന്നാണ്…
Read More » -
LIFE
കമലിന്റെയും വിക്രത്തിന്റെയും ലൈഫ് ടൈം കളക്ഷൻ ഏഴു ദിവസംകൊണ്ട് മറികടന്ന് ജയിലർ!
ചെന്നൈ: നെൽസൺ ദിലീപ്കുമാറിൻറെ സംവിധാനത്തിൽ എത്തിയ രജനി ചിത്രം’ജയിലർ’ ബോക്സോഫീസിൽ ഏഴാം ദിനത്തിലും കരുത്ത് കാട്ടുകയാണ്.ആഗസ്റ്റ് 16 അവധി ദിനം അല്ലാഞ്ഞിട്ടും ചിത്രം ഇന്ത്യയിൽ നിന്ന് 15 കോടിയിലധികം നേടിയെന്നാണ് വിവരം. ഏഴ് ദിവസം കൊണ്ട് കമൽഹാസൻ ലോകേഷ് കനകരാജ് ചിത്രമായ ‘വിക്രത്തിൻറെ’ ലൈഫ് ടൈം കളക്ഷനെയും ജയിലർ മറികടന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത. ഓഗസ്റ്റ് 10നാണ് വിവിധ ഭാഷകളിൽ ജയിലർ റിലീസായത്. ഓഗസ്റ്റ് 16ലെ കണക്കുകൾ പരിശോധിച്ചാൽ വിവിധ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ചിത്രം 400 കോടിയും കടന്ന് മുന്നേറുകയാണ്. ഇന്ത്യൻ ബോക്സോഫീസിൽ നിന്നും ഇതുവരെ ചിത്രം 225.65 കോടി നേടിയിട്ടുണ്ട്. ഇതിൽ ബുധനാഴ്ച ചിത്രം നേടിയത് 15 കോടിയാണ്. അതേ സമയം യുഎസ്എ, യുഎഇ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ ചിത്രം മികച്ച പ്രകടനം നടത്തുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറയുന്നത്. തമിഴിലെ ഏറ്റവും കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ് ജയിലർ എന്നാണ് ഇദ്ദേഹത്തിൻറെ ട്വീറ്റ് പറയുന്നത്.…
Read More » -
Kerala
പാറശ്ശാല പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തത് തലയിൽ കെട്ടിവയ്ക്കാനുള്ള കോൺഗ്രസിന്റെ നിലപാട് അപലപനീയം; സംഭവത്തിൽ പങ്കില്ലെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: പാറശ്ശാല പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്ത സംഭവത്തിൽ പങ്കില്ലെന്ന് ഡിവൈഎഫ്ഐ. സ്തൂപം തകർത്തത് ഡിവൈഎഫ്ഐയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള കോൺഗ്രസിന്റെ നിലപാട് അപലപനീയമാണ്. പാറശാല പൊൻവിളയിലുണ്ടായ സംഭവത്തിൽ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. അന്തരിച്ച പ്രമുഖരുടെ പ്രതിമകൾക്ക് നേരെ ആക്രമണം നടത്തുന്നത് ഹീനപ്രവൃത്തിയാണ്. ഡിവൈഎഫ്ഐയ്ക്ക് യാതൊരു പങ്കുമില്ലാത്ത സംഭവത്തെ മുൻനിർത്തി, പൊതുജനമധ്യത്തിൽ സംഘടനയെ അപമാനിക്കാനുള്ള നീക്കം നടക്കുകയാണ്. ഉന്നതമായ രാഷ്ട്രീയ മാന്യതയും സഹിഷ്ണുതയും ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. തെറ്റായ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു. അതേസമയം, തിരുവനന്തപുരം പാറശ്ശാല പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തയാൾ പിടിയിലായിട്ടുണ്ട്. ഷൈജു ഡി എന്നയാളാണ് പാറശാല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം നിർവ്വഹിച്ച ഉമ്മൻ ചാണ്ടിയുടെ സ്തൂപം ഇന്നലെയാണ് തകർക്കപ്പെട്ടത്. സി ഐ ടി യു (ഓട്ടോ തൊഴിലാളി ) പൊൻവിള ബ്രാഞ്ച് അംഗമാണ് ഷൈജു. ഡി വൈ എഫ് ഐ…
Read More » -
India
ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ചെന്നൈ: ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ് നാട് തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം.മഹിഴൻ ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ നാമക്കൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിന് വിട്ടും.
Read More » -
Crime
വെടിവെച്ചത് വീടിന് പുറത്തു നിന്ന്; നെടുങ്കണ്ടത്തെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പോലീസ്
ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ ഗൃഹനാഥന്‍ വെടിയേറ്റു മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. വീടിന് പുറത്തു നിന്നാണ് ഗൃഹനാഥനെ വെടിവെച്ചതെന്ന് പോലീസ് കണ്ടെത്തി. മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ആണ് ചൊവ്വാഴ്ച രാത്രി വെടിയേറ്റ് മരിച്ചത്. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിനു പുറത്തു നിന്നാണ് വെടിവെച്ചതെന്ന് പോലീസ് സൂചിപ്പിച്ചു. വെടിയുണ്ട അടുക്കള വാതില്‍ തുളച്ചുകയറി ഉറങ്ങിക്കിടന്ന സണ്ണിക്ക് വെടിയേല്‍ക്കുകയായിരുന്നു. അടുക്കള വാതിലില്‍ നാലു വെടിയുണ്ടകള്‍ തുളച്ചുകയറിയതായി കണ്ടെത്തി. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സണ്ണി തോമസിന്റെ മരണം അന്വേഷിക്കാനായി കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുഖത്തു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സണ്ണിയുടെ മൂക്കിന്റെ ഭാഗത്തു വെടിയേറ്റിട്ടുണ്ടെന്നു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായിരുന്നു. മുറിയില്‍നിന്നു വെടിയുടെ ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവസമയത്തു മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ സിനി, ശബ്ദം കേട്ടു നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന…
Read More » -
Crime
പ്രതിയുടെ 60,000 രൂപയുടെ മൗണ്ട് ബ്ലാങ്ക് പേന അടിച്ചുമാറ്റി; തൃത്താല എസ്എച്ചഒയ്‌ക്കെതിരേ നടപടിക്ക് ശിപാര്‍ശ
പാലക്കാട്: പ്രതിയുടെ പേന പോലീസ് ഉദ്യോഗസ്ഥന്‍ കൈക്കലാക്കിയ സംഭവത്തില്‍ തൃത്താല എസ്എച്ചഒ: വിജയകുമാരനെതിരെ നടപടിക്ക് ശുപാര്‍ശ. ജില്ലാ പേലീസ് മേധാവിയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. കാപ്പ കേസ് പ്രതിയായ ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ: വിജയകുമാര്‍ കൈവശപ്പെടുത്തിയത്. 60,000 രൂപയോളം വില വരുന്ന പേനയാണിത്. ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. കാപ്പ നടപടികള്‍ക്ക് വേണ്ടി തൃത്താല സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്റെ പേന എസ്എച്ച്ഒ കൈവശപ്പെടുത്തിയത്. അതേസമയം, പിറവം അരീക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പരീത്, ബൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഇരുവര്‍ക്കുമെതിരെ ആലുവ റൂറല്‍ എസ്പി: നടപടിയെടുത്തത്. വെള്ളത്തിലിറങ്ങിയ സ്ത്രീകളെ സംരക്ഷിക്കാനെന്ന വ്യാജേന പോലീസുകാര്‍ കടന്നുപിടിക്കു കയായിരുന്നു.സ്ത്രീകള്‍ തള്ളിമാറ്റിയെങ്കിലും ഇവര്‍ വീണ്ടും കടന്നു പിടിച്ചതോടെ…
Read More » -
Kerala
”സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികന്‍; ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി”
കൊച്ചി: സ്വാതന്ത്ര്യസമരകാലത്തു വി.ഡി.സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികന്‍ ആയിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിലാണു ജയരാജന്റെ അഭിപ്രായപ്രകടനം. ”ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോ? ഇപ്പോള്‍ ഒരുപക്ഷേ അവര്‍ സവര്‍ക്കറെക്കുറിച്ച് പറയുമായിരിക്കും. എന്നാല്‍, അദ്ദേഹം അക്കാലത്ത് അവരുടെ ഒപ്പമായിരുന്നില്ല. സവര്‍ക്കര്‍ അക്കാലത്തു തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു. ആ സാഹസിക പ്രവൃത്തിയിലേര്‍പ്പെട്ട് അദ്ദേഹം ആന്‍ഡമാന്‍ ജയിലിലായി. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഭരണത്തിനു കീഴില്‍ ജയിലില്‍നിന്നു പുറത്തുവരാന്‍ സാധിക്കില്ലെന്ന അവസ്ഥയിലെത്തി. ഈ സാഹചര്യത്തില്‍ ഹിന്ദു മഹാസഭക്കാര്‍ അദ്ദേഹത്തെ സമീപിച്ചു. ബ്രിട്ടിഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ബ്രിട്ടീഷ് സായിപ്പിന് അദ്ദേഹം മാപ്പെഴുതി കൊടുത്തു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കാതെ, ഇനി ജീവിതകാലം മുഴുവന്‍ ബ്രിട്ടീഷ് സേവകനായി പ്രവര്‍ത്തിച്ചു കൊള്ളാമെന്നു സവര്‍ക്കര്‍ ദയാഹര്‍ജി കൊടുത്തു. അങ്ങനെയാണ് അദ്ദേഹത്തെ ജയിലില്‍നിന്നു മോചിപ്പിച്ചത്. ആര്‍എസ്എസുകാരനായി പിന്നീട് സേവനം നടത്തി, ഇന്ത്യയുടെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഫാഷിസ്റ്റ് ശക്തിയായി…
Read More » -
Kerala
‘പരശുറാം’ ഇനി ചെറുവത്തൂരില്‍ നിര്‍ത്തും; നാല് പതിറ്റാണ്ടത്തെ മുറവിളിക്ക് പരിഹാരം
കാസര്‍കോട്: നാലുപതിറ്റാണ്ടിന്റെ മുറവിളികള്‍ക്കൊടുവില്‍ പരശുറാം എക്സ്പ്രസിന് ചെറുവത്തൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. ഏറ്റവും അനുയോജ്യമായ ദിവസം മുതല്‍ 16649/16650 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ചെറുവത്തൂരില്‍ നിര്‍ത്തുമെന്ന് റെയില്‍വേ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ വിവേക് കുമാര്‍ സിന്‍ഹയാണ് ഉത്തരവിറക്കിയത്. പരശുറാം എക്സ്പ്രസ് സര്‍വീസ് തുടങ്ങിയകാലം മുതലുള്ള ആവശ്യം റെയില്‍വേ പരിഗണിച്ചതിലുള്ള ആഹ്ലാദത്തിലാണ് ചെറുവത്തൂരിലേയും സമീപ പഞ്ചായത്തുകളിലെയും യാത്രക്കാര്‍. ഇവിടങ്ങളിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കാണ് വലിയ ആശ്വാസം. രാവിലെ 6.22 നും വൈകുന്നേരം 7.17 നുമാണ് പരശു ചെറുവത്തൂരിലെത്തുക. രാവിലെ കണ്ണൂര്‍, കോഴിക്കോട് ഭാഗത്തേക്ക് സര്‍ക്കാര്‍ ഓഫീസുകളിലും മറ്റിതര ജോലിക്കും ആശുപത്രികളിലേക്കും പോകുന്നവര്‍ക്ക് ആശ്വസാമാകും. വൈകുന്നേരം കോയമ്പത്തൂര്‍ – മംഗളൂരു പാസഞ്ചറിന് ശേഷം മംഗളൂരു ഭാഗത്തേക്ക് മറ്റൊരു വണ്ടിയില്ലാത്ത സാഹചര്യത്തില്‍ തിരിച്ചുള്ള യാത്രയ്ക്കും ഏറെ സഹായമാകും. ചെറുവത്തൂര്‍, പിലിക്കോട്, വലിയപറമ്പ, കയ്യൂര്‍ – ചീമേനി, പടന്ന, കരിവെള്ളൂര്‍ – പെരളം, കാങ്കോല്‍ – ആലപ്പടമ്പ് പഞ്ചായത്തുകളിലെ യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെറുവത്തൂര്‍. രാവിലെ തെക്കോട്ടുള്ള…
Read More » -
Crime
നടുറോഡില്‍ തോക്കുചൂണ്ടി യുവതി; കാറിടിച്ച് തെറിപ്പിച്ചു പോലീസ്
ന്യൂയോര്‍ക്ക്: നടുറോഡില്‍ കാറുകള്‍ക്ക് നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ കാറോടിച്ച് തെറിപ്പിച്ച് യുഎസ് പോലീസ്. യുഎസിലെ നാസോയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തില്‍ പേര് വെളിപ്പെടുത്താത്ത 33 വയസുള്ള യുവതിയെ പോലീസ് പിടികൂടി. നോര്‍ത്ത് ബെല്‍മോറില്‍ ബെല്‍മോര്‍ അവന്യുവിനും ജറുസലേം അവന്യൂവിനും മധ്യേയായിരുന്നു സംഭവം. ട്രാഫിക്കില്‍ കിടന്ന കാറുകളിലെ കുടുംബാംഗങ്ങള്‍ക്ക് നേരെയും കുട്ടികള്‍ക്ക് നേരെയും നിറത്തോക്ക് ചൂണ്ടിയാണ് ഭീകരാന്തരീക്ഷം ഇവരുണ്ടാക്കിയത്. ഒരു തവണ വെടിയുതിര്‍ത്ത ഇവര്‍ ജനങ്ങളുടെ ഭയപ്പാട് വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും സ്വയം തോക്കുചൂണ്ടി പ്രതിരോധിക്കുകയായിരുന്നു. തോക്ക് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചു. തുടര്‍ന്നു പോലീസ് കാറിടിച്ചു വീഴ്ത്തി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. അപകടത്തില്‍ നിസാരപരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ”നിറത്തോക്കാണ് യുവതി ചൂണ്ടിയത്. കൂട്ടികള്‍ക്കും കുടുംബങ്ങള്‍ക്ക് നേരെയും തോക്കുചൂണ്ടി കടുത്ത ഭയപ്പാടാണ് സൃഷ്ടിച്ചത്. കാറോടിച്ച ഞങ്ങളുടെ ‘ഹീറോ’ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിട്ടത്. യുവതി ഉയര്‍ത്തിയ…
Read More »