KeralaNEWS

ഇടുക്കി ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ;എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു, പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല

ഇടുക്കി ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഇതിനെത്തുടർന്ന്  ജില്ലയിലെ എല്‍പി, യുപി, എച്ച്‌ എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിര്‍ദ്ദേശം.

1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍മ്മാണ നിയന്ത്രണം പിന്‍വലിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

ഹർത്താലിനെ തുടർന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല ഓഗസ്റ്റ് 18ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ചയിലേക്ക് (ഓഗസ്റ്റ് 19) മാറ്റിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

Signature-ad

അതേസമയം ‍ ഇടുക്കിയിൽ ഇന്ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.

Back to top button
error: