തിരുവനന്തപുരം: പോത്തന്‍കോട് രോഗിയായ അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് പതിനഞ്ചുകാരനായ മകന്. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണില്‍ മുളകുപൊടി തേച്ച് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപാതക ശ്രമം. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡയാലിസിന് വിധേയനാകുന്ന വൃക്കരോഗിയാണ് 15 വയസുകാരന്റെ പിതാവ്. ഇദ്ദേഹം മകനെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ പ്രതികാരമായി മകന് പിതാവിന്റെ മുഖത്ത് മുളകുപൊടി വിതറി വായില്‍ തുണിതിരുകി കമിഴ്ത്തിക്കിടത്തി തലയില്‍ ചുറ്റികകൊണ്ട് മര്‍ദിക്കുകയായിരുന്നു. കൂട്ടുകാരന്റെ സഹായത്തോടെയാണ് 15കാരന് കൃത്യം ചെയ്തത്.
ഗുതുരാവസ്ഥയിലായ പിതാവിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ പിടിയിലാകും എന്നായതോടെ 15കാരന് വീടിന്റെ മുറിക്കുള്ളില്‍ കയറി ജനല്‍ കമ്പിയില്‍ തുണികെട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് സമീപവാസികള്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ പോത്തന്‍കോട് പോലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് 15 വയസുകാരനേയും ആശുപത്രിയിലേക്ക് മാറ്റി.