കോഴഞ്ചേരി:കട ഉദ്ഘാടനം നടക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഉടമയായ യുവതി ജീവനൊടുക്കി.41കാരിയായ ശ്രീജ ആണ് ജീവനൊടുക്കിയത്.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ മാധവം ചിപ്സ് ആൻഡ് സ്വീറ്റ് കോർട്ട് എന്ന പേരിൽ ആരംഭിക്കുന്ന കടയുടെ ഉദ്ഘാടനം നടക്കാനിരിക്കെ ശ്രീജയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒരു സുഹൃത്തിന്റെ സാമ്പത്തിക സഹായം പ്രതീക്ഷിച്ചാണ് ശ്രീജ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചതെന്നാണ് വിവരം.സമയത്ത് സഹായം ലഭിക്കാതെ വന്നതോടെ ശ്രീജ ജീവനൊടുക്കുകയായിരുന്നു.
സാമ്പത്തിക സഹായം ലഭിക്കാതെ വന്നാൽ ജീവനൊടുക്കും എന്ന് ശ്രീജ മക്കളോട് പറഞ്ഞിരുന്നു.ആറൻമുള പോലീസ് മേൽനടപടികൾ സ്വീകരിച്ചു.