IndiaNEWS

കുഞ്ഞുങ്ങളെ പോലും വെറുക്കാനും തീർക്കാനും പഠിപ്പിക്കുന്ന  പ്രത്യയശാസ്ത്രം;ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെക്കൊണ്ട് തല്ലിക്കുന്ന അധ്യാപിക

ലക്നൗ:ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെക്കൊണ്ട് തല്ലിക്കുന്ന അധ്യാപിക.ഉത്തർപ്രദേശിലെ മുസാഫര്‍നഗര്‍ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം.

അധ്യാപിക തൃപ്തി ത്യാഗിയാണ് മുസ്ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മര്‍ദിപ്പിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ക്ലാസില്‍ ടീച്ചറുടെ സമീപം നിര്‍ത്തിയ വിദ്യാര്‍ഥിയെ നിലത്തിരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. അടികിട്ടിയ കുട്ടി വിതുമ്ബിക്കരയുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടികള്‍ അടിക്കുമ്ബോള്‍ അധ്യാപിക പൊട്ടിച്ചിരിക്കുന്നതും കേള്‍ക്കാം. ശക്തമായി അടിക്കാത്തതിന് ചില വിദ്യാര്‍ഥികളെ അധ്യാപിക ചീത്ത പറയുന്നതും വീഡിയോയിലുണ്ട്.

Signature-ad

അതേ സമയം സ്‌കൂൾ അധികൃതരുടെ ആവശ്യപ്രകാരം അധ്യാപികക്കെതിരെ പരാതിയില്ലെന്ന് താന്‍ എഴുതിക്കൊടുത്തതായും  കോടതിയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങാന്‍ കഴിയില്ലെന്നും മകനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുമെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എഴുവയസുള്ള ഒരു ഒരു കുഞ്ഞിനെ ക്‌ളാസ് മുറിയിൽ എഴുന്നേല്പിച്ഛ് നിർത്തുക.എന്നിട്ട് ഓരോരുത്തരായി വന്ന് ശക്തമായി അവന്റെ കുഞ്ഞുമുഖത്ത് അടിക്കാൻ പറയുക. കൂട്ടുകാരനെ അടിക്കുമ്പോൾ മനസുനൊന്ത പാവം കുഞ്ഞുങ്ങളെ ശകാരിച്ചു ഭയപ്പെടുത്തുക.

സകല അന്തസും തകർന്ന്, ജീവിതം തന്നെ തീർന്നുപോയ ശൂന്യതയിൽ അവൻ നീറിനിൽക്കുന്നത് കണ്ട് അനന്ദിക്കുക

അവനൊരു കുറ്റവും ചെയ്തിരുന്നില്ല. പക്ഷെ മുസ്‌ലിമായിരുന്നു.

ഞാനെല്ലാ മുസ്‌ലിം കുട്ടികളെയും ശിക്ഷിക്കാറുണ്ട് എന്ന് അഭിമാനത്തോടെ പറയുന്ന ഉത്തർപ്രദേശിലെ ആ അധ്യാപിക

കുഞ്ഞുങ്ങളെ പോലും വെറുക്കാനും തീർക്കാനും പഠിപ്പിക്കുന്ന ഈ പ്രത്യയശാസ്ത്രത്തെയാണ്  ദേശസ്നേഹത്തിന്റെ പുതപ്പിട്ട് സ്നേഹിക്കുന്നത്. !!

Back to top button
error: