IndiaNEWS

വേശ്യാവൃത്തി മുഖ്യവരുമാനമാർഗ്ഗമായ ഇന്ത്യൻ ഗ്രാമങ്ങൾ

ത്മാവും, അഭിമാനവും പണയപ്പെടുത്തണം വിശപ്പകറ്റാൻ. മാംസദാഹികൾക്ക് കടന്ന് ചെല്ലാം. കാത്തിരിപ്പുണ്ട് കയറ്റ്‌ കട്ടിലുകൾ.ചായം തേച്ച മുഖങ്ങൾക്ക് മകളുടെയോ, ചെറുമകളുടെയോ പ്രായമേവരൂ. ആ പുഞ്ചിരികളിൽ ഗതികേട് കാണാം.പക്ഷെ നോക്കരുത് ആവശ്യം കഴിഞ്ഞാൽ തിരിഞ്ഞു പോലും നോക്കാതെ നടന്നു മറഞ്ഞേക്കണം.
മുംബൈയിലെ കാമാത്തിപുരയോ ദില്ലിയിലെ ജിബി റോഡോ കൊൽക്കത്തയിലെ സോനാഗച്ചിയോ ബിഹാറിലെ ചതുർഭുജ് സ്ഥാനോ പൂനെയിലെ ബുധ്വാർ പേട്ടോ പോലുള്ള ചുവന്ന തെരുവുകളുടെ കഥയല്ലിത്.സമൂഹം പാരമ്പര്യ വിധിപ്രകാരം വേശ്യാവൃത്തി ചാർത്തിക്കൊടുത്ത ചില ഇന്ത്യൻ ഗ്രാമങ്ങളുടേതാണ് ഈ കഥ.
പുരാതനകാല ഇന്ത്യയില്‍ രാജകീയമായ സ്ഥാനം വഹിച്ചിരുന്നവരാണ് ലൈംഗിക തൊഴിലാളികള്‍.അന്ന് തൊഴില്‍ എന്നതിനുപരി ഒരു ജാതീയമായ കര്‍ത്തവ്വ്യം കൂടിയായിരുന്നു അവര്‍ക്കത്.അതുവഴി മോശമല്ലാത്ത വരുമാനവും അംഗീകാരവും അവര്‍ക്ക് ലഭിച്ചുപോന്നു.
എന്നാൽ കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും രാജ്യവാഴ്ച്ചകള്‍ അവസാനിച്ചിട്ടും ഇന്ത്യയില്‍ ഇപ്പോഴും ഈ ലൈംഗിക തൊഴില്‍ പാരമ്പര്യംപോലെ പിന്തുടര്‍ന്നുവരുന്ന സമൂഹങ്ങൾ ഏറെയുണ്ട്.രാജകീയമായ ജീവിതാവസ്ഥകളില്‍ നിന്നും ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടുകളുടേയും രക്ഷപ്പെടാനാവാത്ത വിധം അതിധാരുണമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടു എന്നത് മാത്രമാണ് അവരുടെ ജീവിതത്തിന് ഇക്കാലമത്രയും ഉണ്ടായിട്ടുള്ള മാറ്റവും.അത്തരത്തിലുള്ള ചില “ഗ്രാമങ്ങളാണ്” ഇവിടെ പരിചയപ്പെടുത്തുന്നത്.

1)നാട്ട്പര്‍വ്വ, ഉത്തര്‍പ്രദേശ്

നാട്ട് വിഭാദത്തില്‍പ്പെട്ട ആളുകള്‍ വസിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമമാണിത്. വേശ്യാവൃത്തിയാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. 5000 ആളുകള്‍ വസിക്കുന്ന ഈ ഗ്രാമത്തിലെ 400 വര്‍ഷക്കാലം തുടര്‍ന്ന് വരുന്ന പാരമ്പര്യവും ഇത് തന്നെ.ഈ ഗ്രാമത്തിലെ കുട്ടികള്‍ അവരുടെ അമ്മമാര്‍ക്കൊപ്പമാണ് ജീവിക്കുന്നത്. അവരില്‍ ചിലര്‍ക്ക് മാത്രമേ അവരുടെ അച്ഛനാരാണെന്ന് അറിയുകയുള്ളൂ.ഇവിടെ സ്‌കൂളുകളൊക്കെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുരുഷന്മാരുടെ കാഴ്ച്ചപ്പാടുകളില്‍ മാറ്റങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഈ പാരമ്പര്യം ഇന്നും മാറ്റമില്ലാതെ തുടരുന്നു.
2)കര്‍ണാടകയിലെ ദേവദാസികള്‍

ദേവദാസികള്‍ ആരാധിക്കുന്നത് ഹിന്ദു ദേവത യെല്ലമ്മയെയാണ്. ആ പേരിനര്‍ത്ഥം ദൈവത്തിന്റെ പരിചാരകയെന്നാണ്. കുട്ടികളെ ദേവതകള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നു. അതിന് ശേഷം അവര്‍ല അവരുടെ മതത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. അവരുടെ കന്യകാത്വം ഗ്രാമത്തില്‍ വെച്ച് ലേലം ചെയ്യപ്പെടുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതം വേശ്യകളായി ജീവിച്ച് തീര്‍ക്കുന്നു. അതിലൂടെയാണ് അവര്‍ കുടുംബത്തിനായുള്ള വരുമാനമുണ്ടാക്കുന്നത്. ഇന്നും മാറ്റമില്ലാതെ ഈ സമ്പ്രദായങ്ങള്‍ തുടരുന്നുണ്ട്.

Signature-ad

3. വാദിയ, ഗുജറാത്ത്

പുരാതനകാലത്ത്, വേശ്യാവൃത്തിയിലൂടെ കുടുംബം പുലര്‍ത്തുകയെന്നത് ഈ ഗ്രാമത്തിലെ സ്ത്രീകളുടെ പാരമ്പര്യമായിരുന്നു. പുരുഷന്മാര്‍ അവരുടെ ഉപഭോക്താക്കളെ കണ്ടെത്തിക്കൊടുക്കുകയും ചെയ്യും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഈ ഗ്രാമത്തിലെ പുരുഷന്മാരെല്ലാം പിമ്പുകളാണ്.

4)മധ്യപ്രദേശിലെ ബച്ചാര ഗോത്രം

രാജകീയമായ സ്ഥാനമാനങ്ങളില്‍ നിന്നും കാലക്രമേണ തരംതാഴ്ത്തപ്പെട്ട ഒരു സ്ത്രീകേന്ദ്രീകൃത ജനവിഭാഗമാണ് ബച്ചാര ഗോത്രം. ഇവിടത്തെ രീതിയനുസരിച്ച് വീട്ടിലെ മൂത്ത പെണ്‍കുട്ടി കുടുംബം പുലര്‍ത്താന്‍ വേശ്യാവൃത്തിയിലേക്കിറങ്ങുന്നു.അച്ഛന്മാരും സഹോദരന്മാരുമാണ് ഇവരുടെ “കൂട്ടിക്കൊടുപ്പുകാര്‍”.സാമൂഹികമായ സമ്മര്‍ദ്ധങ്ങളെ തുടര്‍ന്ന് ഇവിടത്തെ പെണ്‍കുട്ടിക്ക് ഈ തൊഴില്‍ വിടുക പ്രയാസകരമാണ്.അങ്ങിനെ ചെയ്താല്‍ അവള്‍ ഊരുവിലക്കിന് വിധേയയായകേണ്ടിവരും.

മധ്യപ്രദേശിലെ നീമുച്, രത്ലം, മാൻസൗർ തുടങ്ങിയ ജില്ലകളിലായി 75 ഗ്രാമങ്ങളിലാണ് ബച്ചാര സമൂഹം അധിവസിക്കുന്നത്.കറുപ്പ് കൃഷിയുടെയും മറ്റ് കുറ്റകൃത്യങ്ങളുടെയും പേരിൽ കുപ്രസിദ്ധമാണ് ഇവിടങ്ങൾ. 2015 ൽ നടന്ന സർവേ പ്രകാരം 23000 പേരാണ് ബച്ചാര സമൂഹത്തിലുള്ളത്. ഇതിൽ 65 ശതമാനത്തോളം സ്ത്രീകളാണ്. വേശ്യാവൃത്തിക്കുവേണ്ടി മനുഷ്യക്കടത്തും ഇവരുടെ രീതിയാണ്.കൂടുതൽ പണമുണ്ടാക്കുന്നതിനായി മറ്റ് കുടുംബങ്ങളിൽ നിന്ന് പെൺകുഞ്ഞുങ്ങളെ വിലക്കുവാങ്ങാനും അവരെ വളർത്തി വേശ്യാവൃത്തിക്ക് ഉപയോഗിക്കാനും ഇവർക്ക് മടിയില്ല.

 ഇവിടെ 70 ൽ അധികം ഗ്രാമങ്ങളിൽ ഇറച്ചിക്കച്ചവടം കൊഴുക്കുന്നു.സമുദായ സംഖ്യയിൽ ഭൂരിഭാഗവും സ്ത്രീകൾ.പെൺകുഞ്ഞു പിറന്നാൽ ആഘോഷം. വളർന്നാൽ അതിനെ വിറ്റ് തിന്നാം.വിവാഹം കഴിക്കാൻ വരൻ പെൺകുട്ടിയുടെ വീട്ടുകാർക്ക് സ്ത്രീധനം നൽകണം. അതും വരുമാനം കൈമാറ്റം ചെയ്യപെടുന്നതിനുള്ള പ്രത്യുപകാരം.എയ്‌ഡ്‌സ്‌ അടക്കമുള്ള മാരക രോഗങ്ങളാൽ മരണത്തിലേക്ക് നടക്കുകയാണ് “ബച്ചാരകൾ” കറപ്പ് വിളയുന്ന പാടങ്ങൾ ചുറ്റുമുണ്ട്.ലഹരി കച്ചവടത്തിൻറെ മറ്റൊരു മുഖമാണ് ഇവിടെ പെണ്ണുടലുകളുടെ വിൽപ്പന. പരിവർത്തനത്തിൻറെ ശബ്ദങ്ങൾ ഉയരുന്നുണ്ട്. അപ്പോഴും മാറി നടക്കുന്നവർ കുറവാണ് ഇവിടങ്ങളിൽ

Back to top button
error: