KeralaNEWS

അഗ്നിശമന സേനയിലെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

തുറവൂര്‍: ഫയര്‍ സ്റ്റേഷൻ ഡ്രൈവറെ വായനശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗാന്ധിനഗര്‍ അഗ്നിശമന സേനയിലെ ഡ്രൈവര്‍ എരമല്ലൂര്‍ പൂച്ചനാട്ടില്‍ രാധാകൃഷ്ണൻ (52) ആണ് മരിച്ചത്.

വീടിന് സമീപത്തെ വായനശാലയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.രണ്ടു വര്‍ഷമായി ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരനാണ്.രണ്ടു ദിവസമായി കാണാനില്ലന്നു കാണിച്ച്‌ വീട്ടുകാര്‍ അരൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

എസ്‌എൻസിപി ശാഖാ സെക്രട്ടറി, ശ്രീനാരായണ ഭക്തജന സമിതി വായനശാല സെക്രട്ടറി, കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.ശ്രീനാരായണ ഭക്തജന സമിതി വായനശാലയുടെ ഓഫീസ് മുറിയിലാണ് മൃതദേഹം കണ്ടത്

Back to top button
error: