KeralaNEWS

ഗൾഫ് മലയാളിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിഐയെ പിരിച്ചു വിട്ടു

തിരുവനന്തപുരം: അയിരൂർ സർക്കിൾ ഇൻസ്‌പെക്‌ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഉത്തരവായി.അയിരൂര്‍ എസ് എച്ച്‌ ഒ ആയിരുന്ന ആര്‍.ജയസനിലിനെയാണ് ഡിജിപി പിരിച്ചുവിട്ടത്. ജയസനിലിനെ നീക്കം ചെയ്‌തതായി സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിറക്കി.

കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ യുവാവിനെ  ക്വാര്‍ട്ടേഴ്സില്‍ എത്തിച്ച്‌ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് നടപടി.

ഗള്‍ഫിലായിരുന്ന പ്രതിയെ നാട്ടിലേക്ക് വിളിച്ചുവരുത്തിയ ജയസനില്‍ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസവസാനിപ്പിക്കാൻ 50,000 രൂപ കൈക്കൂലിയും വാങ്ങിയതായി ആരോപണമുണ്ട്. പിന്നീട് പ്രതിക്കെതിരെ പോക്‌സോ കേസെടുക്കുകയും ചെയ്‌തു.സി ഐ പീഡനത്തിനിരയാക്കിയെന്ന വിവരം യുവാവ് ഭാര്യയോടും പിന്നീട് കോടതിയിലും പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം അയിരൂ‌ര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ജയസനിലിനെതിരെ പരാതിയും നല്‍കി. നിലവില്‍ സസ്‌പെൻഷനിലാണ് ജയസനില്‍.

Signature-ad

ജയസനിലിന് പിരിച്ചുവിടാതിരിക്കാൻ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്‌തികരമല്ലാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടിയുണ്ടായത്.

Back to top button
error: