ന്യൂഡൽഹി:ദേശീയപാത അതോറിറ്റിയുടെ കടം 3.42 ലക്ഷം കോടിയാണെന്നും ഏറ്റെടുക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ.വിവിധ പദ്ധതികള്‍ക്ക് സാമ്ബത്തികസഹായം നല്‍കാനാണ് ദേശീയപാത അതോറിറ്റി കടമെടുത്തത്.ഇത് അതോറിറ്റിയുടെമാത്രം കണക്കില്‍ വരുന്ന ബാധ്യതയാണെന്നായിരുന്നു
വിഷയത്തിൽ
ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവന.
അതേസമയം ഇന്ത്യൻ റെയില്‍വേയുടെ കടം 34,189 കോടി രൂപയായതായി റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞു.2019-20 സാമ്ബത്തിക വര്‍ഷത്തിലെ കടം 20,304 കോടി രൂപയായിരുന്നു, 2020-21 ആയപ്പോഴേക്കും 23,386 കോടി രൂപയായി കടം ഉയര്‍ന്നു. 2021-22 ല്‍ 28,702 കോടി രൂപയായും ഉയര്‍ന്നു. 2022-2023 ആയപ്പോഴേക്കും റെയില്‍വേയുടെ കടം 34189 കോടി രൂപയിലെത്തി-അശ്വിനി വൈഷ്ണവ് പറഞ്ഞു.
കേന്ദ്രം ചെലവുകള്‍ നടത്തുന്നത് മാസം ഒന്നരലക്ഷം കോടിയോളം കടമെടുത്താണെന്ന് ഇതിന് പിന്നാലെ ധനമന്ത്രി നിർമല സീതാരാമനും പറഞ്ഞു.മാസം ഒന്നരലക്ഷം കോടിയോളം കടമെടുത്താണ് കേന്ദ്രത്തിന്‍റെ ചെലവുകള്‍ നടത്തുന്നത്. 2023 ഏപ്രിലില്‍ 1.36 ലക്ഷം കോടി രൂപയാണ് കടമെടുത്തത്. മേയില്‍ 1.69 ലക്ഷം കോടിയും ജൂണില്‍ 1.36 ലക്ഷം കോടിയും ജൂലൈയില്‍ 1.75 ലക്ഷം കോടിയും കടമെടുത്തു.
2023-24ലെ 45 ലക്ഷം കോടി രൂപയുടെ ബജറ്റില്‍ 17.99 ലക്ഷം കോടിയും കടമാണെന്നും ഇത് മൊത്തം ബജറ്റിന്‍റെ 40 ശതമാനം വരുമെന്നും ധനമന്ത്രി പറഞ്ഞു.