KeralaNEWS

62 വയസ്സ്;പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട:62 വയസ്സുണ്ടെങ്കിലും ഇരിങ്ങാലക്കുട ആസാദ് റോഡില്‍ പലചരക്ക് കട നടത്തുന്ന തടത്തിപ്പറമ്ബിൽ ബാബുവിന് ഇഷ്ടം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന പെണ്‍കുട്ടികളെ ആളില്ലാത്ത സമയം നോക്കി അകത്തേക്ക് വിളിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിക്കാറാണ് പതിവ്.
ഇത്തരത്തിൽ നിരവധി പേരെ പീഡിപ്പിച്ചിട്ടുണ്ട്.പ്രതിഫലമായി മിഠായിയോ മറ്റോ നൽകും.എന്നാൽ പീഡനത്തിനിരയായ മൂന്നു പെണ്‍കുട്ടികൾ പരാതി നൽകാൻ തയാറായതോടെ ബാബു അറസ്റ്റിലായി.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസുപോലും ഞെട്ടിപ്പോകുന്ന തരത്തിലായിരുന്നു ബാബുവിന്റെ ലീലാവിലാസങ്ങൾ.പീഡനത്തിന് ഇരയായ കൂടുതൽ കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: