KeralaNEWS

30000 തൊഴിൽ അവസരങ്ങൾ; കേരളത്തിലെ ഏറ്റവും വലിയ ഐടി ടവറുകളുമായി ലുലു ഗ്രൂപ്പ്

കൊച്ചി: സ്മാർട്ട് സിറ്റിയിൽ ലുലു ഗ്രൂപ്പ് നിര്‍മിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ഐ.ടി ടവറുകളുടെ നിര്‍മാണം 2024ല്‍ പൂര്‍ത്തിയാകും.30,000 പേര്‍ക്ക് ഇവിടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.

 12.74 ഏക്കറില്‍ 33 ലക്ഷം ചതുരശ്രയടിയില്‍ 29 നിലകളിലായാണ് ഇരട്ട ഐടി ടവറുകൾ ഒരുങ്ങുന്നത്..ഫുഡ് കോര്‍ട്ട്, ഓഫീസ് സ്‌പേസുകളില്‍ കുട്ടികള്‍ക്കായുള്ള സ്ഥലം, ജിം, റീറ്റെയ്ല്‍ സ്പേസ്, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി തുടങ്ങിയവയെല്ലാം 152 മീറ്ററുള്ള രണ്ട് ടവറുകള്‍ക്കിടയിലുമായി ഉണ്ടാകും.മൂന്ന് ബേസ്‌മെന്റുകളും ഇതിലുണ്ട്.

 100% പവര്‍ ബാക്കപ്, സെന്‍ട്രലൈസ്ഡ് എ.സി, 4,200 പാര്‍ക്കിംഗ് യൂണിറ്റുകള്‍ എന്നീ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും.ഏറ്റവും കുറഞ്ഞത് 30,000 പേര്‍ക്ക് ഇവിടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Signature-ad

അതേസമയം ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രം ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നു. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതല്‍ മുടക്കില്‍ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്.സമുദ്ര വിഭവങ്ങള്‍ സംസ്കരിച്ച്‌ കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പങ്ങളുടെ കയറ്റുമതിയും കമ്ബനി ലക്ഷ്യമിടുന്നുണ്ട്.

ഡെന്മാര്‍ക്കില്‍ നിന്ന് അത്യാധുനിക മെഷിനറികളാണ് ഇതിനായി ഇറക്കുമതി ചെയ്തിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നേരിട്ടും അല്ലാതെയും എണ്ണൂറിലധികം ആളുകള്‍ക്കാണ് പുതിയതായി തൊഴില്‍ ലഭ്യമാകുന്നത്.

Back to top button
error: