ന്യൂഡൽഹി:ദേശീയപാത അതോറിറ്റിക്ക് നിലവില്‍ 3.42 ലക്ഷം കോടി രൂപ കടമുണ്ടെന്നും എന്നാൽ ഇത് കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയായി പരിഗണിക്കില്ലെന്നും ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
അതേസമയം സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി കിഫ്ബി സമാഹരിക്കുന്ന ഫണ്ട് കേരളത്തിന്റെ കടബാധ്യതയായാണ് കേന്ദ്രം കണക്കാക്കുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിനായി സ്ഥാപിച്ച ഏജൻസിയുടെ ബാധ്യതയും സംസ്ഥാന സര്‍ക്കാരിന്റെ കടമായി കരുതുമെന്ന് കേന്ദ്രം നിലപാടെടുത്തു.
വിവിധ പദ്ധതികള്‍ക്ക് സാമ്ബത്തികസഹായം നല്‍കാനാണ് ദേശീയപാത അതോറിറ്റി കടമെടുത്തത്. ഇത് അതോറിറ്റിയുടെമാത്രം കണക്കില്‍ വരുന്ന ബാധ്യതയാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.വായ്പ എടുക്കലിന്റെ കാര്യത്തില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മനയം ഇതിൽ നിന്ന് വ്യക്തമാകുന്നു.