IndiaNEWS

കേന്ദ്രം ചെലവുകള്‍ നടത്തുന്നത് മാസം ഒന്നരലക്ഷം കോടിയോളം കടമെടുത്ത്: കേന്ദ്ര ധനമന്ത്രാലയം

 ന്യൂഡൽഹി:കേന്ദ്രം ചെലവുകള്‍ നടത്തുന്നത് മാസം ഒന്നരലക്ഷം കോടിയോളം കടമെടുത്താണെന്ന് കേന്ദ്ര ധനമന്ത്രാലയം.വി.ശിവദാസൻ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധനമന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

ദേശീയപാത അതോറിറ്റിപോലെയുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന കടം ഇതിനു പുറമെ ആണെന്നും അത് സര്‍ക്കാറിന്‍റെ കടമായി കൂട്ടുന്നില്ലെന്നും മറുപടിയിലുണ്ട്.

മാസം ഒന്നരലക്ഷം കോടിയോളം കടമെടുത്താണ് കേന്ദ്രത്തിന്‍റെ ചെലവുകള്‍ നടത്തുന്നത്. 2023 ഏപ്രിലില്‍ 1.36 ലക്ഷം കോടി രൂപയാണ് കടമെടുത്തത്. മേയില്‍ 1.69 ലക്ഷം കോടിയും ജൂണില്‍ 1.36 ലക്ഷം കോടിയും ജൂലൈയില്‍ 1.75 ലക്ഷം കോടിയും കടമെടുത്തു-ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

Signature-ad

2023-24ലെ 45 ലക്ഷം കോടി രൂപയുടെ ബജറ്റില്‍ 17.99 ലക്ഷം കോടിയും കടമാണെന്നും ഇത് മൊത്തം ബജറ്റിന്‍റെ 40 ശതമാനം വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Back to top button
error: