KeralaNEWS

എനിക്ക് സര്‍ക്കാര്‍ പുതിയ വീട് വച്ചു തരണം; അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ കയറി ഞാൻ താമസിക്കും:  ‘നൗഷാദിന്റെ മൃതദേഹത്തിനായി’ കുത്തിപ്പൊളിച്ച വീടിന്റെ ഉടമ ബിജു കുമാര്‍

പത്തനംതിട്ട:എനിക്ക് സര്‍ക്കാര്‍ പുതിയ വീട് വച്ചു തരണം,‍ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ വീട്ടില്‍ താമസിക്കാന്‍ മുറി തരണം.പരുത്തിപ്പാറയിലെ നൗഷാദ് തിരോധാനക്കേസില്‍ മൃതദേഹം കണ്ടെത്തുന്നതിന് വേണ്ടി പൊലീസ് കുത്തിപ്പൊളിച്ച വീടിന്റെ ഉടമ പാലമുറ്റത്ത് ബിജുകുമാറിന്റേതാണ് ആവശ്യം.

റബര്‍ ടാപ്പിങും പറമ്ബില്‍ പണിയുമാണ് തന്റെ ഉപജീവന മാര്‍ഗം. ഒന്നര വര്‍ഷം മുൻപ് സുഹൃത്തിന്റെ നിര്‍ബന്ധ പ്രകാരം നൗഷാദിനും കുടുംബത്തിനും ഒരാഴ്ച താമസിക്കുന്നതിനാണ് തന്റെ വീടിന്റെ ഒരു ഭാഗം വിട്ടു കൊടുത്തത്. എന്നാല്‍ രണ്ടരമാസം അവിടെ താമസിച്ച അവര്‍ വാടക ഒന്നും തന്നില്ല. പിന്നീട് അവര്‍ എവിടേക്കോ പോയി. എവിടെയാണെന്ന് തനിക്ക് അറിയില്ല.

കഴിഞ്ഞ ദിവസം കുറേ പൊലീസുകാര്‍ വീടിന്റെ അടുക്കളയുടെ കതക് ചവിട്ടിത്തുറന്ന് അകത്തു കയറി. ഞാനെന്തോ കൊലപാതകം ചെയ്തതു പോലെയാണ് പൊലീസുകാര്‍ പെരുമാറിയത്. വെള്ളം കുടിക്കാൻ പോലും അവര്‍ അനുവദിച്ചില്ല. അറിഞ്ഞു കൂടാത്ത കാര്യങ്ങള്‍ ഭീഷണിപ്പെടുത്തി പറയിക്കാൻ ശ്രമിച്ചു. വീടിനുള്ളില്‍ പലഭാഗത്തും പറമ്ബിലും എന്തോ നിധിയുള്ള മട്ടിലാണ് അവര്‍ കുഴിച്ചത്.

Signature-ad

എനിക്ക് ഇനി ആ വീടു വേണ്ട. ആ വീട്ടില്‍ കിടന്നാല്‍ ഉറക്കം വരില്ല. എനിക്ക് സര്‍ക്കാര്‍ പുതിയ വീട് വച്ചു തരണം. അതിന് പണമില്ലെന്ന് പറയേണ്ട കാര്യമില്ല. ഒരു മന്ത്രിയുടെ വീട് പെയിന്റ് ചെയ്യാനും മറ്റുമായി കഴിഞ്ഞ ദിവസം അനുവദിച്ചിട്ടുള്ള 50 ലക്ഷത്തില്‍ നിന്ന് ഒരു 10 ലക്ഷം തന്നാല്‍ നല്ല വീട് പണിയാം. രണ്ടാഴ്ചയ്ക്കുള്ളില്‍ വീട് പണിയാനുള്ള പണം തരണം. അല്ലെങ്കില്‍ താമസിക്കാൻ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ചെല്ലുമെന്നും ബിജു കുമാർ പറഞ്ഞു.

Back to top button
error: