CrimeNEWS

തമിഴ്‌നാട്ടിലും ‘യോഗി മോഡല്‍’? രണ്ടു ഗുണ്ടകളെ പോലീസ് വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗുണ്ടാസംഘത്തിലെ രണ്ടു പേര്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. കൊടുംക്രിമിനലുകളായ വിനോദ്, രമേശ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. പുലര്‍ച്ചെ മൂന്നോടെ ചെന്നൈയ്ക്കു പുറത്തുള്ള ഗുഡുവാഞ്ചേരിയിലാണ് സംഭവം.

ഗുഡുവാഞ്ചേരിയില്‍ നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ വാഹനപരിശോധനയ്ക്കിടെ പിടിച്ചെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിയുതിര്‍ത്തതാണെന്നും പോലീസ് അറിയിച്ചു. വാഹനം പരിശോധിക്കണമെന്നും പുറത്തിറങ്ങണമെന്നും സംഘത്തോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പൊലീസിനെ ആക്രമിച്ചു.

Signature-ad

പോലീസിനു നേര്‍ക്ക് സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഈ സമയം സംഘത്തിലെ രണ്ടു പേര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ത്തു. അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട രണ്ടു പേരും നിരവധി കൊലപാതക കേസുകളിലും ആക്രമണ കേസുകളിലും പ്രതികളാണെന്നും പോലീസ് അറിയിച്ചു. ആക്രമണത്തിനിടെ സബ് ഇന്‍സ്‌പെക്ടര്‍ക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: