IndiaNEWS

തെലുങ്ക് നടിയും മുൻ കോണ്‍ഗ്രസ് എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നു

ഹൈദരാബാദ്:തെലുങ്ക് നടിയും മുൻ കോണ്‍ഗ്രസ് എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നു. തെലങ്കാന ബിജെപി പ്രസിഡന്റ് ജി.കിഷൻ റെഡ്ഡി ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.

സെക്കന്തറബാദ് നിയമസഭ മണ്ഡലത്തില്‍ നിന്നും 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയസുധ വിജയിച്ചിരുന്നു.2016 ല്‍ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവര്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ വൈകാതെ അവിടെ നിന്ന് രാജിവച്ച് വീണ്ടും കോൺഗ്രസിൽ എത്തിയിരുന്നു.

തെലുങ്ക് തമിഴ് സിനിമ രംഗത്ത് സജീവമാണ് ജയസുധ. അവസാനമായി ജയസുധ അഭിനയിച്ച  ചിത്രം തമിഴില്‍ വാരിസാണ്.വിജയ് നായകാനായ ചിത്രമാണിത്. വിജയ്‌യുടെ അമ്മയായാണ് ചിത്രത്തില്‍ ജയസുധ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: