റാഞ്ചി: പബ്ജി ഗെയിമിലൂടേയുള്ള പ്രണത്തിനൊടുവില്‍ ഇന്ത്യന്‍ യുവാവിനൊപ്പം ജീവിക്കാന്‍ പാകിസ്താനില്‍ നിന്നെത്തിയ സീമ ഹൈദര്‍ എന്ന യുവതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കുറച്ച് ദിവസം മുമ്പ് പുറത്തുവന്നിരുന്നു. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് അവര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. ഇതിന് പിന്നാലെ മറ്റൊരു യുവതി കൂടി കാമുകനെ തേടി ഇന്ത്യയിലെത്തിയിരിക്കുകയാണ്.
ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ബാര്‍ബറ ആദ്യം റാഞ്ചിയിലെ ഹോട്ടലിലാണ് താമസിച്ചത്. അതിനുശേഷം ഷദാബിന്റെ ഗ്രാമമായ ഖുത്റയിലെത്തുകയായിരുന്നു. എന്നാല്‍, അവിടുത്തെ ചൂട് ബാര്‍ബറയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെ കാമുകിക്കായി ഷദാബ് വീട്ടില്‍ രണ്ട് എസികള്‍ സ്ഥാപിച്ചു. കൂടാതെ പുതിയ ടിവിയും വാങ്ങി.
2027 വരെയുള്ള ടൂറിസ്റ്റ് വിസയിലാണ് ബാബര്‍ബറ മകള്‍ക്കൊപ്പമെത്തിയത്. ഇരുവരുടേയും വിവാഹനിശ്ചയം ഉടനെതന്നെയുണ്ടാകും. ഹസാരിബാഗ് എസ്ഡിഎം കോടതിയില്‍ വിവാഹത്തിന് അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.