CrimeNEWS

നടിയെയും കുടുംബത്തേയും ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ച കാരണങ്ങള്‍ ഇതോ? ഓര്‍ക്കുന്നില്ലേ നയനയെ?

ലയാള സിനിമ പ്രേക്ഷകര്‍ക്ക് അത്രയൊന്നും ഓര്‍മ്മയുള്ള പേരാവില്ല നടി നയനയുടേത്. സിനിമയേക്കാള്‍ നയനയുടെ മുഖം പ്രേക്ഷകര്‍ ഓര്‍ത്തുവെയ്ക്കുന്നത് സീരിയല്‍ കഥാപാത്രങ്ങളിലൂടെയാണ്. എന്നാല്‍, മലയാള സമൂഹത്തെയൊന്നാകെ ഞെട്ടിച്ചതായിരുന്നു അവരുടെ മരണം. കുടുംബം ഒന്നാകെ ഹോട്ടല്‍ മുറിയില്‍ മരിച്ചുകിടന്ന വാര്‍ത്തയും അതിനു പിന്നാലെ വന്ന വിവരങ്ങളും ഒരുപക്ഷ ഇന്നും ആളുകളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടാവാം.

നാടകത്തിലൂടെ തുടക്കം

Signature-ad

നാടകത്തിലൂടെയാണ് നയന എന്നറിയപ്പെടുന്ന ബിന്ദു അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. നാടകങ്ങളില്‍ മികച്ച കഥാപാത്രമാകാന്‍ സാധിച്ച നയനയ്ക്ക് പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ നിന്ന് അവസരങ്ങള്‍ ലഭിയ്ക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന് സിനിമകളിലും നിറഞ്ഞു നില്‍ക്കാന്‍ നയനയ്ക്ക് സാധിച്ചു. ദൂരദര്‍ശനിലൂടെ പുറത്തിറങ്ങുന്ന പരമ്പരകളുടെ ഭാഗമായാണ് നയന ആദ്യം എത്തുന്നത്. ദേവമനോഹരി എന്ന പരമ്പരയിലെ കഥാപാത്രത്തെ ഒരുപക്ഷേ ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ടാവാം. സീരിയലില്‍ കേന്ദ്രകഥാപാത്രത്തോടൊപ്പം പ്രാധാന്യം അര്‍ഹിക്കുന്ന വേഷങ്ങളാണ് ചെയ്തിരുന്നതെങ്കില്‍ സിനിമയിലേയ്ക്ക് എത്തിയപ്പോഴെ വളരെ ചെറിയ വേഷങ്ങളാണ് താരത്തിന് ലഭിച്ചിരുന്നത്.

ആലപ്പുഴയില്‍ നിന്നുള്ള താമസമാറ്റം

അക്കാലത്ത് ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി നിരന്തരം തിരുവനന്തപുരത്തേയ്ക്ക് എത്തേണ്ടിയിരുന്നതിനാല്‍ ആലപ്പുഴയില്‍ നിന്നും നയന തിരുവനന്തപുരത്തേയ്ക്ക് താമസം മാറുകയായിരുന്നു. ആയിരപ്പറ, വാര്‍ധക്യ പുരാണം, സാഗരം സാക്ഷി, ആയുഷ്‌ക്കാലം, കടിഞ്ഞൂല്‍ കല്യാണം, വിഷ്ണുലോകം എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ നയനയെ കണ്ടെത്താന്‍ സാധിയ്ക്കും. സ്ത്രീധനം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, മലപ്പുറം ഹാജി മഹാനായജോജി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ അക്കാലത്ത് ശ്രദ്ധിയ്ക്കപ്പെട്ടവയായിരുന്നു. ഇങ്ങനെ സിനിമയില്‍ വലിയ പ്രതീക്ഷകല്‍ വെച്ചാണ് നയന ആലപ്പുഴയില്‍ നിന്ന് കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേയ്ക്ക് പറിച്ചുനടുന്നത്.

ബിസിനസിലേയ്ക്ക്

സീരിയലുകളില്‍ ലഭിച്ചതുപോലെ ഒരു സ്വീകാര്യത താരത്തിന് സിനിമയില്‍ നിന്ന് ലഭിച്ചില്ല. സാമ്പത്തികമയ നിലനില്‍പ്പിനെ ബാധിച്ചു തുടങ്ങിയതോടെ സ്വന്തമായി സീരിയല്‍ സംവിധാനം ചെയ്യാന്‍ നയന തീരുമാനിച്ചു. സീരിയല്‍ നിര്‍മ്മിയ്ക്കുന്നതിനായി ചെറിയ കടങ്ങള്‍ വാങ്ങിയിരുന്നു. പക്ഷേ അതും വേണ്ടത്ര വിജയം കണ്ടില്ല. ഒടുക്കം സീരിയല്‍ അവസാനിപ്പിച്ച് മറ്റൊരു ബിസിനസ് തീരുമാനിച്ചു. അതുപക്ഷേ സ്വന്തം ചേട്ടനും ചേച്ചിയുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. മറ്റൊരു നടിയുടെ കൈയ്യില്‍ നിന്നും ഏഴുലക്ഷം രൂപയും മറ്റു ചില കടങ്ങളുമായി ഒരു ഷോപ്പ് തുടങ്ങാനായിരുന്നു പദ്ധതി.

കടുത്ത സാമ്പത്തിക പ്രതിസന്ധി

ബിസിനസ് തുടങ്ങുന്നതിനായി പലരില്‍ നിന്നായി വാങ്ങിയ പണം തരിച്ചുകൊടുക്കാന്‍ പറ്റാതെ വന്നതോടെ താരം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തുടങ്ങിവെച്ചതൊന്നും പ്രതീക്ഷിച്ചതുപോലെ വിജയിക്കാതെ വന്നത് നയനയ്ക്കും കുടുംബത്തിനും വലിയ തിരിച്ചടിയാണ് നല്‍കിയത്. ബിസ്നസ് പരമാവധി വിജയിപ്പിക്കാന്‍ നോക്കിയപ്പോഴും അവിടെ നിന്നെല്ലാം തിരിച്ചടികളാണ് നേരിട്ടത്. ഒടുക്കാം ഇനിയൊരു വഴിയുമില്ലെന്ന് തോന്നിയതോടെ അവര്‍ ഒന്നിച്ച് ആ തീരുമാനം എടുക്കുകയായിരുന്നു.

കൂട്ട ആത്മഹത്യ

മുന്നോട്ട് ജീവിക്കാന്‍ യാതൊരു വഴിയും ഇല്ലാതെ വന്നതോടെ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതിനുവേണ്ടി അവര്‍ മൈസൂരുവിലേയ്ക്ക് അവര്‍ പുറപ്പെട്ടു. അവിടെ ഹോട്ടലില്‍ റൂമെടുത്ത് രാത്രി നയനയുടേയും ചേച്ചിയുടേയും കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷമാണ് എല്ലാവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നത്. നയനയുടെ അച്ഛന്‍ ബാലകൃഷ്ണപ്പണിക്കര്‍, അമ്മ രത്നമ്മ, ചേച്ചി ഇന്ദു, ചേട്ടന്‍ ബിനു പണിക്കര്‍ എന്നിവരടങ്ങുന്ന അഞ്ചുപേരുടെ മരണ വാര്‍ത്തയാണ് തൊട്ടുടത്ത ദിവസം പ്രിയപ്പെട്ടവരെ ഉണര്‍ത്തിയത്. ആ കുടുബത്തിലെ രണ്ട് കുട്ടികള്‍ മാത്രമാണ് അന്ന് ജീവനോടെ അവശേഷിച്ചത്.

മികച്ച നടിയാകാമായിരുന്നില്ലേ?

ഒരുപക്ഷേ തൊണ്ണൂറുകള്‍ക്ക് ശേഷവും സിനമയില്‍ തുടര്‍ന്നിരുന്നു എങ്കില്‍ മികച്ച വേഷങ്ങള്‍ നയയെ തേടിയെത്തുമായിരുന്നു. കഴിവും പരിശ്രമവും കൊണ്ട് ഉയരങ്ങളിലേയ്ക്കെത്തിയ ഒട്ടേറെ ആളുകളെ ഉദാഹരണമാക്കാന്‍ സാധിക്കുന്ന സിനിമ ഇന്‍ഡസ്ട്രിയില്‍ നയനയ്ക്കും ഒരു ഭാവി ഉണ്ടായിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയ വീണ്ടും ഈ മരണം ചര്‍ച്ച ചെയ്യുമ്പോള്‍ ആ ആത്മഹത്യയെ ഒരു തരത്തിലും നീതീകരിക്കാന്‍ സാധിക്കാതെയും വരുന്നു.

 

Back to top button
error: