Month: July 2023
-
Kerala
പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ ടെക്നീഷ്യൻസ് ഒഴിവുകൾ
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഇക്കോ ആൻഡ് ടി.എം.ടി ടെക്‌നീഷ്യൻ നിയമനത്തിന് (താത്കാലികം) അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബാച്ചിലര്‍ ഒഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി (ബി.സി.വി.ടി), പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷൻ . എക്കോ കാര്‍ഡിയോഗ്രാമിലും ടി.എം.ടിയിലും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. . നിയമന രീതി : കെ.എ.എസ്.പി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍. അഭിമുഖം : 24 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ രാവിലെ 10.30ന്. ഫോണ്‍ : 0468 2222364, 9497713258. അയിരൂരിൽ ആയുർവേദ ഫാർമസിസ്റ്റ് പത്തനംതിട്ട അയിരൂർ ആയുർവേദ ആശുപത്രിയിൽ ഫാർമസിസ്റ്റ് ഒഴിവുകൾ. [email protected] എന്ന വിലാസത്തിൽ ബയോഡാറ്റ അയക്കണം.അവസാന തീയതി ജൂലൈ 22.
Read More » -
Kerala
വിഴിഞ്ഞം-തൊടുപുഴ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്
വിഴിഞ്ഞം-തൊടുപുഴ ബാലരാമപുരം-കാട്ടാക്കട-വെള്ളനാട്- നെടുമങ്ങാട്-പാലോട്-മടത്തറ-ചണ്ണപ്പേട്ട- അഞ്ചൽ-പുനലൂർ-പത്തനംതിട്ട-റാന്നി- പൊൻകുന്നം-ഈരാറ്റുപേട്ട വഴി. വിഴിഞ്ഞത്ത് നിന്നും രാവിലെ 06.45 ന് തൊടുപുഴ-വിഴിഞ്ഞം തൊടുപുഴ നിന്നും ഉച്ചയ്ക്ക് 03.00 ന്
Read More » -
NEWS
മാവ് കൃഷി അറിയേണ്ടതെല്ലാം
ഒരു വര്‍ഷം പ്രായമായ മാവിന്‍ തൈകള്‍ കാലവര്‍ഷാരംഭത്തോടെ നട്ടാല്‍ മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് പിടിച്ചു കിട്ടും. കനത്ത മഴക്കാലമെങ്കില്‍ ആഗസ്റ്റ് -സെപ്തംബര്‍ മാസങ്ങളില്‍ തൈ നടാം. ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളെടുക്കുക. കുഴികളില്‍ ചുറ്റുമുള്ള തറ നിരപ്പിനെക്കാളുമുയര്‍ന്നു മേല്മണ്ണും 10 കിലോ കമ്പോസ്റ്റോ , കാലിവളമോ ചേര്‍ത്ത് നിറയ്ക്കുക. തൈകള്‍ പോളിത്തീന്‍ കവറുകളിലുണ്ടായിരുന്ന ആഴത്തില്‍ കുഴിയില്‍ നടണം . വൈകുന്നേരം സമയങ്ങളില്‍ നടുന്നതാണ് നല്ലത് . ഏറെ താഴ്ത്തി നടരുത് . ഒട്ടുസന്ധി മണ്ണിനു മുകളിലാണെന്ന് ഉറപ്പു വരുത്തുക . തൈകള്‍ ഉലയാതിരിക്കാന്‍ നട്ടയുടന്‍ തന്നെ തൈയുടെ അടുത്ത് കുറ്റി നാട്ടി തൈ അതിനോട് ചേര്‍ത്ത് കെട്ടണം . ആവശ്യമെങ്കില്‍ തണല്‍ നല്‍കുക ജൈവ രീതിയില്‍ മാവ് കൃഷി ചെയ്യുമ്പോള്‍ , കാലിവളമൊ , കമ്പോസ്റ്റോ 50-100 ഗ്രാം പി .ജി.പി.ആര്‍ മിശ്രിതം 1-മായി ചേര്‍ത്ത് ഒന്നാം വര്‍ഷം മുതല്‍ കൊടുക്കണം. മാവ് വളരുന്നതനുസരിച്ച് വളത്തിന്റെ അളവ് …
Read More » -
Kerala
ഹെഡ്‌ലൈറ്റിന് പവര്‍ കൂട്ടിയാലും ഇനി പിഴ
തിരുവനന്തപുരം:ഹെഡ്‌ലൈറ്റിന് പവര്‍ കൂട്ടിയാല്‍ ഇനി പിഴ ലഭിക്കും. വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്ര പ്രകാശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബുകള്‍, ലേസര്‍ ലൈറ്റുകള്‍, അലങ്കാര ലൈറ്റുകള്‍ എന്നിവയുടെ ദുരുപയോഗം തടയാൻ പരിശോധന ശക്തമാക്കുമെന്നും ഇത്തരത്തില്‍ തീവ്രത കൂടിയ ഹെഡ് ലൈറ്റ് ഉപയോഗിക്കുന്നവരുടെ രജിസ്ട്രേഷൻ ഉള്‍പ്പെടെ റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുക, അനാവശ്യമായി വിവിധ നിറത്തിലുള്ള ബള്‍ബുകള്‍ ഉപയോഗിക്കുക എന്നിവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
Read More » -
Food
അരമണിക്കൂറിനുള്ളില്‍ വീട്ടിലുണ്ടാക്കാം സോഫ്റ്റ് മുട്ട പഫ്‌സ്
പഫ്‌സ് ഇഷ്ടമില്ലാത്തവർ ആരാണ്.മീറ്റ്,മുട്ട, വെജിറ്റബിൾസ് തുടങ്ങി പലരീതിയിൽ പഫ്‌സ് ഉണ്ടാക്കാം. മുട്ട പഫ്സ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.വെറും അരമണിക്കൂർ മതി ഇതിന്. ചേരുവകള്‍ ‘പഫ്സ് ഷീറ്റ്’ തയ്യാറാക്കാന്‍ 1. മൈദ 1 .5 കപ്പ് ഉപ്പ് ആവശ്യത്തിന് ബട്ടര്‍ / നെയ്യ് 2 ടേബിള്‍ സ്പൂണ്‍ മുട്ട 1 എണ്ണം വെള്ളം ആവശ്യത്തിന് മസാല തയ്യാറാക്കാന്‍ ഓയില്‍ 1 ടേബിള്‍ സ്പൂണ്‍ സവാള 3 എണ്ണം വെളുത്തുള്ളി 3 അല്ലി ഇഞ്ചി ഒരു കഷ്ണ കറിവേപ്പില ആവശ്യത്തിന് മുളക് പൊടി 1/ 2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി 1/ 4 ടീസ്പൂണ്‍ കുരുമുളക് പൊടി 1/2 ടീസ്പൂണ്‍ മുട്ട പുഴുങ്ങിയത് 2 എണ്ണം തയ്യാറാക്കുന്ന വിധം മൈദയില്‍ ഉപ്പ്, ബട്ടര്‍, മുട്ട, വെള്ളം എന്നിവ ചേര്‍ത്ത് മാവ് തയാറാക്കി മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക. മസാലയ്ക്കായി പാനില്‍ എണ്ണ ചൂടാക്കിയ ശേഷം സവാളയും വെളുത്തുള്ളി മുതല്‍ കുരുമുളക് പൊടി വരെയുള്ള സാധനങ്ങള്‍ ചേര്‍ത്ത് വഴറ്റുക.…
Read More » -
Kerala
നഴ്‌സ്, സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു
മലപ്പുറം:ശിശുക്ഷേമ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഒഴിവുള്ള നഴ്‌സ്, സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ ജനറല്‍ നഴ്‌സിങ്/ ആക്‌സലറി നഴ്‌സിങ് ആൻഡ് മിഡ് വൈഫ് ഇവയിലൊന്നില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് നഴ്‌സ് തസ്തികയിലേയ്ക്കുളള യോഗ്യത. എസ്.എസ്.എല്‍.സി പാസ്സായ ലൈറ്റ് മോട്ടോര്‍ വാഹന ലൈസൻസ് ഉളളവരെയാണ് സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികയിലേക്ക് പരിഗണിയ്ക്കുക. 45 വയസാണ് രണ്ട് തസ്തികയിലേക്കും പ്രായപരിധി. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും സഹിതം ജൂലൈ 21ന് രാവിലെ പത്തിന് മലപ്പുറം മൈലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ശിശു ക്ഷേമ സമിതി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0483 27382872, 7736568215.
Read More » -
NEWS
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി.പഠന റിപ്പോർട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കൈമാറി. ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതലയോഗം റിപ്പോര്‍ട്ട് പരിഗണിക്കും. തിരുവനന്തപുരം നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തെക്കുറിച്ചുള്ള പഠനവും നടന്നിട്ടുണ്ട്. ഏത് തരത്തില്‍ മെട്രോ സംവിധാനം വേണമെന്ന് ഈ പഠനത്തിലാണ് തീരുമാനിക്കുന്നത്. 2015ലാണ് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 6728 കോടി രൂപ വകയിരുത്തിയ പദ്ധതി ഇപ്പോഴും പ്രാരംഭ ദിശയിലാണ്.
Read More » -
Kerala
രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക് കെഎസ്ഇബി ഇളവ്
തിരുവനന്തപുരം:കുടിശ്ശിക തുക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കെഎസ്‌ഇബി.വൈദ്യുതി കുടിശ്ശിക കുറഞ്ഞ പലിശനിരക്കില്‍ പിരിച്ചെടുക്കാൻ കെഎസ്‌ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കി. ഉപയോക്താക്കളില്‍നിന്ന് 3260 കോടി രൂപയോളമാണ് പിരിഞ്ഞുകിട്ടാനുള്ളത്.ജൂലൈ 20 മുതല്‍ ഡിസംബര്‍ 30 വരെയാണ് കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി. രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്കാണ് ഇളവ്.കുടിശികയ്ക്ക് മേല്‍ പലിശയിളവും തവണകളായി അടയ്ക്കാമെന്നതുമാണ് ആകര്‍ഷണം. വൈദ്യുതി കുടിശ്ശികയ്ക്ക് 18ശതമാനം പലിശയാണ് കെഎസ്‌ഇബി ഈടാക്കുന്നത്. ഒറ്റത്തവണ പദ്ധതിയില്‍ രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് ആറ് ശതമാനം പലിശയേ ഈടാക്കൂ.അഞ്ച് മുതല്‍ 15 വര്‍ഷം വരെയുള്ള കുടിശികയ്ക്ക് അഞ്ച് ശതമാനവും 15 വര്‍ഷത്തില്‍ കൂടുതലുള്ള കുടിശികയ്ക്ക് നാലുശതമാനവുമാണ് പലിശ. പദ്ധതി പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കള്‍ക്ക് മുതലും പലിശയും തിരിച്ചടയ്ക്കാൻ 12 തവണ വരെ അനുവദിക്കും. കോടതി നടപടികളില്‍ കുടുങ്ങിക്കിടക്കുന്ന കുടിശ്ശികകളും പദ്ധതിയില്‍ അടച്ചു തീര്‍ക്കാം. വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന വൈദ്യുതി കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍ക്ക് കാലയളവില്‍ അടയ്ക്കേണ്ട…
Read More » -
Kerala
ഇനി ആ വി. ഐ . പി. വാഹനം പന്തളം കോളേജ് ജംക്ഷനടുത്തെ വീട്ടുമുറ്റത്ത് എത്തില്ല
ഇനി ആ വിഐപി വാഹനം പന്തളം നന്ത്യാട്ടുവിള വീട്ടുമുറ്റത്ത് എത്തില്ല.ആ സൂര്യൻ ഇന്നലെ ഭൂമിയിൽ നിന്ന് തന്നെ മാഞ്ഞുപോയി. ആ വാഹനത്തിലെ വിഐപിയാണ് ജനസഹസ്രങ്ങളുടെ ആദരമേറ്റ് പുതുപ്പള്ളി പള്ളിയുടെ കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്നത്. കെപിസിസി അംഗമായ ‘N G S’ എന്ന് പന്തളത്തുകാർ ഏറെ ഇഷ്ടത്തോടെ വിളിക്കുന്ന എൻ.ജി.സുരേന്ദ്രൻ്റെ ആത്മമിത്രമായിരുന്നു ഉമ്മൻ ചാണ്ടി. നാലര പതിറ്റാണ്ട് നീണ്ട ആത്മബന്ധം. ഏറെക്കാലമായി രോഗശയ്യയിൽ വിശ്രമിക്കുന്ന എൻ ജി എസ് ഉറ്റതോഴനെ ഒരു നോക്കു കാണാൻ ഉറക്കമൊഴിഞ്ഞ് പന്തളം ജംഗ്ഷനിൽ കഴിഞ്ഞ ദിവസം കാത്തിരുന്നത് 5 മണിക്കൂറോളമാണ്.സുഹൃത്തുക്കളുടെ സഹായത്തോടെ, ചലനമറ്റ തൻ്റെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും കണ്ടാണ് എൻജിഎസ് മടങ്ങിയത്. കടുത്ത രോഗത്താൽ ഏറെക്കാലമായി വീട്ടിൽ കഴിഞ്ഞുവരുന്ന സുരേന്ദ്രന്റെ എല്ലാക്കാര്യങ്ങളും നോക്കിയിരുന്നത് ഉമ്മൻ ചാണ്ടിയാണ്.അസുഖബാധിതനായി ബംഗളൂരിൽ കഴിയുമ്പോഴും ഉമ്മൻ ചാണ്ടി അത് മുടക്കിയിരുന്നില്ല.ആ സൂര്യനാണ് എന്നന്നേക്കുമായി ഇന്നലെ അസ്തമിച്ചത്.ഇനി ചന്ദ്രനായി അത് ആകാശത്തിൽ പ്രശോഭിക്കും-പതിനായിരങ്ങളുടെ കണ്ണീരിൽ കടഞ്ഞെടുത്ത ദിവ്യ നക്ഷത്രം പോലെ.
Read More » -
Kerala
പൊന്നാനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.
മലപ്പുറം: പൊന്നാനിയിൽ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.ജെ എം റോഡ് വാലിപ്പറമ്ബില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്ബതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് അലി നെഞ്ചില്‍ കുത്തുകയും തേങ്ങപൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്ബുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. കുട്ടികള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More »