Month: July 2023
-
Local
മികവിന്റെ കേന്ദ്രമായി ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രം
കോട്ടയം: ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന 97 ശതമാനം സ്‌കോർ നേടിയാണ് ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രം എൻ.ക്യു.എ.എസ് അംഗീകാരം നേടിയത്. 2023 മേയ് മാസത്തിൽ കേന്ദ്ര ആരോഗ്യവകുപ്പിലെ വിദഗ്ദ്ധ സംഘം കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. 2018 – 19 സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിന്റെ ‘ആർദ്രം’ പദ്ധതിയിൽ ഉൾപ്പെടുത്തി 57 ലക്ഷം രൂപ വിനിയോഗിച്ച് നാഷണൽ ഹെൽത്ത് മിഷന്റെ മേൽനോട്ടത്തിലാണ് ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിച്ചത്. ഒ.പി നവീകരണം, രോഗികൾക്കായുള്ള കാത്തിരിപ്പ് കേന്ദ്രം, സ്‌ക്രീനിങ് റൂം, ലാബ്, പൊതുജനാരോഗ്യത്തിനും മാതൃശിശു സംരക്ഷണത്തിനുമായി നവീകരിച്ച കെട്ടിടം, നേത്ര പരിശോധന കേന്ദ്രം തുടങ്ങി കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉദയനാപുരത്ത് സജ്ജമാണ്. മൂന്ന് ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്സ്, രണ്ട് ഫാർമസിസ്റ്റ് എന്നിവരുടെ സേവനമാണ് ആശുപത്രിയിൽ നിലവിൽ ഉള്ളത്. ഇതിൽ ഓരോ ഡോക്ടർ, നഴ്സ്,…
Read More » -
Local
വായന വളർത്താൻ അക്ഷരജ്വാലയുമായി വൈക്കം ബ്ലോക്ക്
കോട്ടയം: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിദ്യാർഥികളിൽ വായനാശീലം വളർത്താൻ അക്ഷരജ്വാല പദ്ധതിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്. അക്ഷര ജ്വാല വായനക്കളരി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ വൈക്കത്തെ 15 സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കാണ് പ്രയോജനം ലഭിക്കുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഒന്നര ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഓരോ സ്‌കൂളിലും 15000 രൂപ വിലവരുന്ന പുസ്തകങ്ങൾ വിതരണം ചെയ്തു ലൈബ്രറി സ്ഥാപിച്ചു. കഥ, കവിത, നിരൂപണങ്ങൾ എന്നിങ്ങനെ എഴുപതു പുസ്തകങ്ങളാണ് പദ്ധതിയിലൂടെ ഓരോ സ്‌കൂളിനും വിതരണം ചെയ്തത്. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനോടൊപ്പം കുട്ടികളുടെ പൊതു വിജ്ഞാനത്തിലും വായനാ ശീലത്തിലും ഉണ്ടായമാറ്റങ്ങൾ തിരിച്ചറിയാനായി വാരാന്ത്യങ്ങളിൽ ക്വിസ് മത്സരങ്ങളും വായനാമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വരുംവർഷങ്ങളിൽ പദ്ധതിയുടെ രണ്ടാംഘട്ടമായി കൂടുതൽ വിദ്യാലയങ്ങളിലേക്ക് അക്ഷരജ്വാല പദ്ധതി വ്യാപിപ്പിക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം. വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലും, വായനാ മത്സരത്തിലും യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽനിന്നു വിജയികളായവരെ വൈക്കം ബ്ലോക്ക്…
Read More » -
Local
വെള്ളൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ മാതൃക പ്രീപ്രൈമറി സ്‌കൂൾ ഉദ്ഘാടനം നാളെ
കോട്ടയം: വെള്ളൂർ ഗവൺമെന്റ് എൽ. പി. സ്‌കൂളിലെ വർണ്ണക്കൂടാരം മാതൃക പ്രീപ്രൈമറി സ്‌കൂളിന്റെയും പുതുതായി പണികഴിപ്പിച്ച കിഡ്സ് പാർക്കിന്റെയും ഉദ്ഘാടനം നാളെ രാവിലെ 11ന് സ്‌കൂൾ അങ്കണത്തിൽ നടക്കും. സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷയാകും. സമഗ്രശിക്ഷ കേരളം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീ പ്രൈമറി സ്‌കൂളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ വെള്ളൂർ ഗ്രാമപഞ്ചായത്തിലെ എസ്. എസ്. എൽ. സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കും. എസ്. എസ്. കെ. ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ. ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തും. ഉദ്ഘാടനത്തിന് ശേഷം വെള്ളൂർ നടനശ്രീ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും ഇറുമ്പയം ഗാനസന്ധ്യ ട്യൂനേഴ്സിന്റെ ഗാനമേളയും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ, ജില്ലാ പഞ്ചായത്തംഗം ടി. എസ്. ശരത്, ബ്ലോക്ക്…
Read More » -
Local
കോട്ടയം ബേക്കർ ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം നാളെ
കോട്ടയം: കോട്ടയം നഗരസഭയുടെ 21-ാം വാർഡിൽ ബേക്കർ ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് തോമസ് ചാഴികാടൻ എം.പി. നിർവഹിക്കും. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. എം. പി. ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. കോട്ടയം നഗരസഭ ഉപാധ്യക്ഷൻ ബി. ഗോപകുമാർ, നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് പള്ളിക്കുന്നേൽ, നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനിൽ, നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ, റവ. ഡോ.ജോർജ് കുടിലിൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ബി.ശശികുമാർ, എൻ.ജയചന്ദ്രൻ, ടി.സി. ബിനോയ്, അരുൺ മൂലേടം, ജോജി കുറത്തിയാടൻ എന്നിവർ പങ്കെടുക്കും.
Read More » -
Local
കടപ്പാട്ടൂർ കൃഷിഭവൻ പ്രീമിയം ഔട്ട്ലെറ്റ് വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു
കോട്ടയം : ഗ്രാമീണം മുത്തോലി അഗ്രികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കടപ്പാട്ടൂർ കൃഷിഭവൻ പ്രീമിയം ഔട്ട്ലെറ്റ് വിപണന കേന്ദ്രം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുലിയന്നൂർ ഇക്കോഷോപ്പിന് ശേഷം ഗ്രാമീണം മുത്തോലിയുടെ രണ്ടാമത്തെ ഔട്ട്ലെറ്റാണിത്. ഔട്ട്ലെറ്റ് ആരംഭിക്കുന്നതിന് കൃഷിവകുപ്പ് സബ്സിഡിയും ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ 18 കാർഷിക ഗ്രൂപ്പുകളെ ഉൾപ്പെടുത്തിയാണ് ഗ്രാമീണം മുത്തോലി കാർഷിക വികസന സൊസൈറ്റി ആരംഭിച്ചത്. മുത്തോലി ഗ്രാമപഞ്ചായത്തിലെ അർഹതപ്പെട്ട 50 കുടുംബങ്ങൾക്ക് 50 ശതമാനം വിലക്കുറവിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയും പുതിയ വനിതാ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ഔട്ട്ലെറ്റിലൂടെ കർഷകരിൽനിന്നും ഗ്രാമീണം മുത്തോലിയുടെ കൃഷിഭൂമിയിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിൽ എത്തിക്കും. പലചരക്ക് സാധനങ്ങളും ഔട്ട്ലെറ്റുകൾ വഴി ലഭ്യമാക്കും. കുറഞ്ഞ വിലയ്ക്ക് നാടൻ പച്ചക്കറികൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് വിപണിയുടെ ലക്ഷ്യം. പുതുതായി ആരംഭിച്ച വനിതാ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ വഴി പച്ചക്കറികളുടെയും പൈനാപ്പിളിന്റെയും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനാണ്…
Read More » -
Kerala
പശുവിൻ്റെ കുത്തേറ്റ് വയോധികൻ മരിച്ചു
പയ്യാവൂർ: പശുവിൻ്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാഞ്ഞിരക്കൊല്ലി കൊട്ടോടി കവലയിലെ വടക്കേയിൽ കുനിയിൽ ഭാസ്കരൻ (70) ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിലേക്ക് പോകുന്നതിനിടെ പറമ്പിൽ കെട്ടിയ മറ്റൊരാളുടെ പശുവിൻ്റെ കുത്തേറ്റാണ് ഭാസ്കരന് ഗുരുതരമായിപരിക്കേറ്റത്.ഇക്കഴിഞ്ഞ 17 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം പയ്യാവൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Read More » -
Kerala
യുവതിയെ ഫിസിയോ തെറാപ്പി സെന്ററിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർ അറസ്റ്റിൽ
മട്ടന്നൂർ: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന യുവതിയെ ഫിസിയോ തെറാപ്പി സെന്ററിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർ പിടിയിൽ. കാഞ്ഞിരോട് കുടുക്കിമൊട്ടയിലെ ഫിസിയോ തൊറാപ്പി സെന്ററിലെ അറ്റൻഡർ കൂടാളി സ്വദേശി മാവില ഹൗസിൽ ബാലകൃഷ്ണനെ (55)യാണ് മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 18 ന് രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം. ഫിസിയോ തെറാപ്പി സെന്ററിലെത്തിയ കയനി സ്വദേശിനിയായ 35 കാരിയെയാണ് ചികിത്സക്കിടെ മദ്യലഹരിയിൽ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബന്ധുക്കളോട് വിവരം പറഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
Read More » -
Kerala
‘ജഡ്ജിയിലൂടെ’ കാസര്‍കോടിനും സംസ്ഥാന ചലചിത്ര അവാര്‍ഡിന്റെ തിളക്കം
കാസർകോട്: ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ചലചിത്ര അവാര്‍ഡിൽ മികച്ച സ്വഭാവനടനുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത് കാസർകോട് സ്വദേശി കുഞ്ഞികൃഷ്ണന്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ അഭിനയത്തിനാണ് കുഞ്ഞികൃഷ്ണന് മികച്ച സ്വഭാവനടനുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.പടന്ന പഞ്ചായത്തിലെ ഉദിനൂർ തടിയന്‍ കൊവ്വലിൽ സ്വദേശിയാണ് കുഞ്ഞികൃഷ്ണൻ. എയുപിഎസ് ഉദിനൂരിലെ ഹിന്ദി അധ്യാപകനായി വിരമിച്ച തനിക്ക് അധ്യാപക ജീവിതത്തിലെ അനുഭവ സമ്പത്ത് അഭിനയത്തിൽ ഗുണം ചെയ്തെന്നു കുഞ്ഞികൃഷ്ണൻ പറയുന്നു.സ്വന്തം നാടിന്റെ കഥ പറയുന്ന സിനിമയായത് കൊണ്ട് ഭാഷയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സംവിധായകന്‍ രതീഷ് പൊതുവാള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ഒപ്പമുള്ളവരുടെ സഹകരണവും തനിക്ക് ലഭിച്ചു. സിനിമയില്‍ കൂടുതലും പുതുമുഖങ്ങളായിരുന്നു. നാട്ടുകാരായ അഡ്വ. ഗംഗാധരന്‍, അഡ്വ. സി ശുകൂര്‍ എന്നിവര്‍ക്കൊപ്പം ജഡ്ജായി അഭിനയിച്ചത് കൊണ്ട് വലിയ പ്രയാസം നേരിടേണ്ടിവന്നില്ല .ഡയലോഗുകള്‍ തെറ്റിയാല്‍ പോലും പെട്ടെന്ന് പറഞ്ഞുപഠിപ്പിക്കാന്‍ സംവിധായകന്‍ കാണിച്ച സൗമന്യസവും എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ പടന്ന ഗ്രാമപഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡ് മെമ്ബറാണ് കുഞ്ഞികൃഷ്ണന്‍.
Read More » -
Kerala
മമ്മൂട്ടി സ്വന്തമാക്കിയത് എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം
തിരുവനന്തപുരം:മമ്മൂട്ടി സ്വന്തമാക്കിയത് എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം.ഇതില്‍ ആറെണ്ണവും മികച്ച നടനുള്ള പുരസ്കാരമാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് ഇത്തവണ മമ്മൂട്ടി പുരസ്‍കാരം നേടിയിരിക്കുന്നത്. ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981ലാണ്. ഐ വി ശശി- ടി ദാമോദരൻ ടീമിന്റെ ‘അഹിംസ’യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 1984ല്‍ മമ്മൂട്ടി സംസ്ഥാന തലത്തില്‍ ആദ്യമായി മികച്ച നടനായി. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് ‘അടിയൊഴുക്കുകളി’ലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി നേടിയത്. 1989ല്‍ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ സിനിമകളിലെ മിന്നും പ്രകടനത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം രണ്ടാം തവണയും മമ്മൂട്ടിക്ക്. ‘വിധേയൻ’, ‘പൊന്തൻ മാട’, ‘വാത്സല്യം’ സിനിമകളിലൂടെ മമമ്മൂട്ടി വീണ്ടും മികച്ച…
Read More » -
India
രാജ്യത്തെ 725 റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നു
ന്യൂഡൽഹി:രാജ്യത്തെ 725 റെയില്‍വേ സ്റ്റേഷനുകള്‍ പേരുമാറ്റത്തിനൊരുങ്ങുന്നു.ആദ്യഘട്ടത്തില്‍ 175 നഗരങ്ങളിലെ റെയില്‍ വേ സ്റ്റേഷനുകളാണ് പുനര്‍നാമകരണത്തിന് ഒരുങ്ങുന്നത്. സ്റ്റേഷൻ തിരച്ചില്‍ എളുപ്പമാക്കുക എന്നതാണ് ലക്ഷ്യം.സ്റ്റേഷനുകളുടെ പേര് വെബ്സൈറ്റിലും മറ്റും തിരയുമ്ബോള്‍ തൊട്ടടുത്തുള്ള വലിയ നഗരത്തിന്റെ പേരിനുതാഴെയായിട്ടായിരിക്കും ഇവ ലഭ്യമാകുക.പലപ്പോഴും അറിയപ്പെടാത്ത പ്രദേശങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളുടെ പേര് ഭൂരിഭാഗം യാത്രക്കാരിലും ആശയക്കുഴപ്പമുണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ 175 നഗരങ്ങളിലായി 725 സ്റ്റേഷനുകളാണ് ഇത്തരത്തില്‍ ബന്ധിപ്പിക്കുന്നത്. ഇത്തരത്തില്‍ ബന്ധിപ്പിക്കുന്നത്. വിനോദസഞ്ചാരപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഇത് സഹായകമാകുമെന്നും യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുമെന്നും റെയില്‍വേ അറിയിച്ചു.
Read More »