KeralaNEWS

യുവതിയെ ഫിസിയോ തെറാപ്പി സെന്ററിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർ അറസ്റ്റിൽ

മട്ടന്നൂർ: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന യുവതിയെ ഫിസിയോ തെറാപ്പി സെന്ററിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർ പിടിയിൽ.
കാഞ്ഞിരോട് കുടുക്കിമൊട്ടയിലെ ഫിസിയോ തൊറാപ്പി സെന്ററിലെ അറ്റൻഡർ കൂടാളി സ്വദേശി മാവില ഹൗസിൽ ബാലകൃഷ്ണനെ (55)യാണ് മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 18 ന് രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം.
ഫിസിയോ തെറാപ്പി സെന്ററിലെത്തിയ കയനി സ്വദേശിനിയായ 35 കാരിയെയാണ് ചികിത്സക്കിടെ മദ്യലഹരിയിൽ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബന്ധുക്കളോട് വിവരം പറഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: