KeralaNEWS

പശുവിൻ്റെ കുത്തേറ്റ് വയോധികൻ മരിച്ചു

പയ്യാവൂർ: പശുവിൻ്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

കാഞ്ഞിരക്കൊല്ലി കൊട്ടോടി കവലയിലെ വടക്കേയിൽ കുനിയിൽ ഭാസ്കരൻ (70) ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
വീട്ടിലേക്ക് പോകുന്നതിനിടെ പറമ്പിൽ കെട്ടിയ മറ്റൊരാളുടെ പശുവിൻ്റെ കുത്തേറ്റാണ് ഭാസ്കരന് ഗുരുതരമായിപരിക്കേറ്റത്.ഇക്കഴിഞ്ഞ 17 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം പയ്യാവൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: