KeralaNEWS

‘ജഡ്ജിയിലൂടെ’ കാസര്‍കോടിനും സംസ്ഥാന ചലചിത്ര അവാര്‍ഡിന്റെ തിളക്കം

കാസർകോട്: ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ചലചിത്ര അവാര്‍ഡിൽ മികച്ച സ്വഭാവനടനുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത് കാസർകോട് സ്വദേശി കുഞ്ഞികൃഷ്ണന്.

Signature-ad

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ അഭിനയത്തിനാണ് കുഞ്ഞികൃഷ്ണന് മികച്ച സ്വഭാവനടനുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.പടന്ന പഞ്ചായത്തിലെ ഉദിനൂർ തടിയന്‍ കൊവ്വലിൽ സ്വദേശിയാണ് കുഞ്ഞികൃഷ്ണൻ.

എയുപിഎസ് ഉദിനൂരിലെ ഹിന്ദി അധ്യാപകനായി വിരമിച്ച തനിക്ക് അധ്യാപക ജീവിതത്തിലെ അനുഭവ സമ്പത്ത് അഭിനയത്തിൽ ഗുണം ചെയ്തെന്നു കുഞ്ഞികൃഷ്ണൻ പറയുന്നു.സ്വന്തം നാടിന്റെ കഥ പറയുന്ന സിനിമയായത് കൊണ്ട് ഭാഷയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സംവിധായകന്‍ രതീഷ് പൊതുവാള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ഒപ്പമുള്ളവരുടെ സഹകരണവും തനിക്ക് ലഭിച്ചു. സിനിമയില്‍ കൂടുതലും പുതുമുഖങ്ങളായിരുന്നു. നാട്ടുകാരായ അഡ്വ. ഗംഗാധരന്‍, അഡ്വ. സി ശുകൂര്‍ എന്നിവര്‍ക്കൊപ്പം ജഡ്ജായി അഭിനയിച്ചത് കൊണ്ട് വലിയ പ്രയാസം നേരിടേണ്ടിവന്നില്ല .ഡയലോഗുകള്‍ തെറ്റിയാല്‍ പോലും പെട്ടെന്ന് പറഞ്ഞുപഠിപ്പിക്കാന്‍ സംവിധായകന്‍ കാണിച്ച സൗമന്യസവും എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിൽ പടന്ന ഗ്രാമപഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡ് മെമ്ബറാണ്  കുഞ്ഞികൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: