Month: July 2023
-
LIFE
കാട്ടുപോത്ത് വെടിവെപ്പ് കേസിലെ ഒന്നാം പ്രതിയായ നായാട്ടുകാരന്റെ ജീവിതത്തിലെ ത്രില്ലിങ് നിമിഷങ്ങൾ! ‘പാപ്പച്ചന്‍ ഒളിവിലാണ്’ ട്രെയ്‍ലര്‍
സൈജു കുറുപ്പ്, സ്രിന്ദ, ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്ത പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തെത്തി. ടൈറ്റിൽ കഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രം രസകരമായി കഥ പറയുന്ന ഒന്നാണെന്നാണ് ട്രെയ്‍ലറിലെ സൂചന. ജൂലൈ 28 ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ്. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ഛായാഗ്രഹണം ശ്രീജിത്ത് നായർ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കല വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് മനോജ്, കിരൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്…
Read More » -
India
കർണാടക നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കാൻ ജെഡിഎസ് തീരുമാനം; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്ത് വേണമെന്നതിൽ തീരുമാനം പിന്നീട്
ബെംഗളൂരു: കർണാടക നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജെഡിഎസ് തീരുമാനം. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കുമെന്നാണ് ജെഡിഎസ്സിന്റെ പ്രഖ്യാപനം. ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് കുമാരസ്വാമി പറയുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോൾ ആലോചിക്കാം. ഇപ്പോൾ സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. ഇന്നലെ ജെഡിഎസ് എംഎൽഎമാർ എച്ച് ഡി ദേവഗൗഡയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്ത് വേണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയെന്നും കുമാരസ്വാമി അറിയിച്ചു.
Read More » -
Health
ശസ്ത്രക്രിയ കൂടാതെ നൂതന ചികിത്സയിൽ നടുവേദന മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റി
പാലാ: നട്ടെല്ലിന്റെ കശേരു ഒടിഞ്ഞ 73 വയസുള്ള സ്ത്രീക്ക് ശസ്ത്രക്രിയ ഇല്ലാതെ വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് ചികിത്സയിലൂടെ രോഗം മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗം. തെക്കൻ കേരളത്തിൽ ആദ്യമായാണ് ഈ ചികിത്സ രീതിയിലൂടെ നടുവേദന മാറ്റുന്നതെന്നു ഡോക്ടർമാർ അറിയിച്ചു. 3 മാസമായി വിട്ടുമാറാത്ത നടുവേദനയെ തുടർന്നാണ് ഇവർ ചികിത്സ തേടി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിയത്. ഡോക്ടർമാർ നടത്തിയ വിദഗ്ദ പരിശോധനയിൽ നട്ടെല്ലിന്റെ കശേരു ഒടിഞ്ഞു ശരീരം കൂനുന്നതായി കണ്ടെത്തി. 3 വർഷം മുമ്പ് മറ്റൊരു അപകടവും ഈ രോഗിക്കു സംഭവിച്ചിരുന്നു. സാധാരണ ഈ വിധത്തിലുള്ള പരുക്കിന് ശസ്ത്രക്രിയയാണ് നിർദേശിക്കുന്നത്. രോഗിയുടെ പ്രായം പരിഗണിച്ചു ശസ്ത്രക്രിയക്ക് പകരമായി വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് രീതിയാണ് ഡോക്ടർമാർ നിർദേശിച്ചത്. ഹൃദ്രോഗികൾക്ക് ഉപയോഗിക്കുന്ന മാതൃകയിൽ നട്ടെല്ലിൽ സ്റ്റെൻഡ് ഉപയോഗിച്ച ശേഷം ബോൺ സിമന്റ് ഉപയോഗിച്ചുള്ള ചികിത്സ രീതിയാണിത്. നൂതന ചികിത്സക്കു ശേഷം നട്ടെല്ല് പൂർവ സ്ഥിതിയിലാകുകയും വേദന…
Read More » -
LIFE
ഈ പരീക്ഷണത്തിൽ ധ്യാൻ പരാജയപ്പെടുമോ ? ധ്യാന്‍ ശ്രീനിവാസൻ നായകനായെത്തുന്ന ജയിലറിന്റെ ട്രെയ്‍ലര്‍ പുറത്ത്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീർ മഠത്തിൽ സംവിധാനം ചെയ്ത ജയിലർ എന്ന ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്തെത്തി. പിരീഡ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് പറയുന്നതെന്ന് അണിയറക്കാർ അറിയിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാൻ എത്തുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലർ ആണ് ധ്യാൻ അവതരിപ്പിക്കുന്ന കഥാപാത്രം. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് ആണ് ചിത്രത്തിൻറെ നിർമ്മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ജയിലർ എന്ന ടൈറ്റിലിനെച്ചൊല്ലിയുള്ള…
Read More » -
Kerala
സംസ്ഥാനത്ത് കാട്ടാനകളുടെയും കടുവുകളുടെയും എണ്ണം കുറയുന്നതായി വനംവകുപ്പ് സർവ്വേ; പ്രത്യേകം പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന മേഖലയിൽ കാട്ടാനകളുടെ എണ്ണം കുറഞ്ഞതായി വനംവകുപ്പ് സർവ്വേ. വയനാട് മേഖലയിലെ കടുവുകളുടെ എണ്ണവും കുറഞ്ഞതായി വനംവകുപ്പ് നടത്തി സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതിനെ കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മനുഷ്യ-മൃഗ സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ആനയുടെയുടെയും കടുവയുടെയും കണക്കെടുക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. ഏപ്രിൽ 10 മുതൽ 25വരെയായിരുന്നു വയനാട് നോർത്ത്- സൗത്ത് ഡിവിഷനിലുംകണ്ണൂർ ഡിവിഷനിലും കണക്കെടുപ്പ് നടന്നത്. 45 ദിവസം നടത്തിയ കണക്കെടുപ്പിൽ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും സൂക്ഷപരിശോധയിലൂടെ 84 കടുവകളുണ്ടെന്ന് വ്യക്തമായി. 2018ൽ 120 കടുവകളുണ്ടെന്നായിരുന്നു കണക്ക്. മെയ് 17 മുതൽ 19വരെ നടന്ന കണക്കെടുപ്പിൽ 1920 കാട്ടാനുകളുണ്ടെനന് കണ്ടെത്തി. 2017ലെ കണക്കെടുപ്പിൽ 3.322 ആനകളാണുണ്ടെന്ന് കണ്ടെത്തിയിരുന്നു. വനവിസ്തൃതി കുറഞ്ഞതുകൊണ്ടോ വന്യമൃഗ വേട്ടയുള്ളതുകൊണ്ടായല്ലെന്ന് വനംവകുപ്പ് പറയുന്നു. സർവ്വേ നടക്കുമ്പോൾ കണ്ണാടക-തമിഴ്നാട് വനമഖലയിൽ നല്ല മഴയായിരുന്നു. അതിനാൽ വന്യമൃഗങ്ങൾ കേരള അതിർത്തി കടന്നെത്തിയില്ല. മാത്രല്ല തികച്ചു ശാസ്ത്രീയ മാർഗം അവലംബിച്ചതോടെ കൃത്യം…
Read More » -
Crime
കാപ്പ കേസിൽ അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു
തിരുവനന്തപുരം : കാപ്പ കേസിൽ അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കഠിനംകുളം പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. കഠിനംകുളം ചിറയ്ക്ക സ്വദേശി സജീറാണ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തടയാൻ ശ്രമിച്ച പൊലീസുകാരനെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് കഠിനംകുളം പൊലീസ് കാപ്പാ കേസിലെ പ്രതി സജീറിനെ കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ തടയാൻ ശ്രമിച്ച സിവിൽ പൊലീസ് ഓഫീസർ അനന്തകൃഷ്ണനെ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ഇതിന് ശേഷം കത്തികൊണ്ട് സ്വയം മുറിവേൽപ്പിച്ചു. സ്റ്റേഷനിലുണ്ടായ മറ്റ് പൊലീസുകാർ സജീറിനെ കീഴ്പ്പെടുത്തുകയായിരുന്നു. രണ്ടുപേരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ ഗുരുതരമല്ല. നിരവധിക്കേസുകളിൽ പ്രതിയായ സജീറിനെ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് കാപ്പാ നിയമപ്രകാരം കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സ നൽകിയ ശേഷം സജീറിനെ കോടതിയിൽ ഹാജരാക്കി. ജയിലേക്ക് മാറ്റി.
Read More » -
Kerala
നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന
ആലപ്പുഴ: ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എയും സിനിമ-സീരിയൽ താരം ഗായത്രി അരുണും ചേർന്ന് എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർപേഴ്സണായ ജില്ല കളക്ടർ ഹരിത വി. കുമാറിന് നൽകിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിർവഹിച്ചത്. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. വള്ളംകളിയെക്കുറിച്ചുള്ള കുട്ടിക്കാല ഓർമകൾ ചേർത്തലക്കാരികൂടിയായ നടി ഗായത്രി പങ്കുവെച്ചു. വള്ളംകളിയുടെ ചിഹ്നം പതിച്ച തൊപ്പി അച്ഛൻ കൊണ്ടുവരുന്നതിനായി കുട്ടിക്കാലത്ത് കാത്തിരുന്നിട്ടുണ്ടെന്നും അവർ ഓർത്തു. ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പിൽ പി. ദേവപ്രകാശാണ് (ആർട്ടിസ്റ്റ് ദേവപ്രകാശ്) ഭാഗ്യചിഹ്നം വരച്ചത്. സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ 250 ഓളം എൻട്രികളാണ് ലഭിച്ചത്. ചിത്രകാരൻമാരായ സതീഷ് വാഴവേലിൽ, സിറിൾ ഡോമിനിക്, ടി. ബേബി എന്നിവർ ഉൾപ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. ചടങ്ങിൽ എൻ.ടി.ബി.ആർ. സൊസൈറ്റി…
Read More » -
LIFE
മൊത്തം ക്ലീനായി പുതുപ്പള്ളി; മാതൃകയായി ഹരിതകർമ്മ സേന
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഹരിതകർമ്മ സേന. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ആർ.ജി.എസ്.എ എന്നിവയുടെ സംയുക്ത സംഘാടനത്തിലൂടെയാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഉമ്മൻചാണ്ടിയുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ടോടെയാണ് ജന്മനാടായ പുതുപ്പള്ളിയിൽ എത്തിച്ചത്. രാവിലെ മുതൽ തന്നെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലും പ്രദേശത്തുമായി വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനും, നിർദ്ദേശങ്ങൾ നൽകാനുമായി പോലീസുകാർക്കൊപ്പം ഹരിത കർമ്മസേനയും ചേർന്നു. പുതുപ്പള്ളി, കുറിച്ചി, പനച്ചിക്കാട്, വിജയപുരം, മണർകാട് തുടങ്ങിയ പഞ്ചായത്തുകളിലെ ഹരിതകർമ്മ സേനാംഗങ്ങളാണ് സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചത്. അഞ്ച് പഞ്ചായത്തുകളിൽ നിന്നുമായി നൂറ്റിഎഴുപത്തിയഞ്ചോളം ഹരിത കർമ്മ സേനാംഗങ്ങളാണ് പുതുപ്പള്ളിയിൽ എത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്, ബസ് സ്റ്റാൻഡ്, പള്ളി, പുതുപ്പള്ളി ടൗൺ തുടങ്ങിയ വിവിധ പ്രദേശങ്ങൾ വൃത്തിയാക്കുന്നതിൽ ഹരിതകർമ്മ സേന മുന്നിൽ നിന്നു. ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായി എത്തിയ വിലാപയാത്രയ്ക്കൊപ്പം ആയിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളിയിലും മറ്റുമായി തടിച്ചു കൂടിയത്. ജനത്തിരക്ക്…
Read More » -
Local
അമിതവില, പൂഴ്ത്തിവയ്പ്പ് തടയൽ സംയുക്ത സ്‌ക്വാഡിന്റെ പരിശോധന തുടരുന്നു; കോട്ടയത്ത് ഇന്ന് 115 കടകളിൽ പരിശോധന, കണ്ടെത്തിയത് 44 ക്രമക്കേടുകൾ, 52,000 രൂപ പിഴയീടാക്കി
കോട്ടയം: അമിത വിലയും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി സംയുക്ത സ്‌ക്വാഡ് ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന വെള്ളിയാഴ്ചയും തുടർന്നു. ജില്ലയിൽ വെള്ളിയാഴ്ച 115 കടകളിൽ പരിശോധന നടന്നതായും 44 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഇതുവരെ 52,000 രൂപ പിഴയീടാക്കി. ഇന്ന് കോട്ടയം താലൂക്കിൽ 24 കടകളിൽ നടന്ന പരിശോധനയിൽ 12 ഇടത്തും ചങ്ങനാശേരിയിൽ 19 കടകളിൽ 10 ഇടത്തും കാഞ്ഞിരപ്പള്ളിയിൽ 33 കടകളിൽ ആറിടത്തും മീനച്ചിലിൽ 18 കടകളിൽ എട്ടിടത്തും വൈക്കം താലൂക്കിൽ 21 കടകളിൽ എട്ടിടത്തും ക്രമക്കേട് കണ്ടെത്തി. വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന ആറ് സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.
Read More »
