Month: July 2023
-
Kerala
ഫേസ്ബുക്കിലൂടെ പരിചയം; യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ പാലാ സ്വദേശി അറസ്റ്റിൽ
പാലാ:ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട യുവാവ് പിടിയില്‍.കൊഴുവനാല്‍ അറയ്ക്കപ്പാലം ഭാഗത്ത് കിഴുതറയില്‍ സോനു സണ്ണിയാണ് (29) പാലാ പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പാലായിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാൻ 20,000 രൂപയും രണ്ട് പവൻ സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പാലാ പൊലീസില്‍ പരാതി നല്‍കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായ ജസ്റ്റിൻ ജോസഫ്, ശ്രീജേഷ്, അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read More » -
India
മണിപ്പൂരിലെ ആക്രമണത്തിന് പിന്നിൽ സംഘപരിവാർ പ്രചാരണം; സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ കൂടി അറസ്റ്റില്‍
ഇംഫാൽ: മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ കൂടി അറസ്റ്റില്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് മണിപ്പൂരില്‍ നടന്നത്. ഇതിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നതും. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മണിപ്പൂര്‍ സര്‍ക്കാരിന് നോട്ടീസയച്ചു. കുക്കി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൊയ്തേയ് യുവതി എന്ന പേരില്‍ ഒരു വ്യാജ ചിത്രം പ്രചരിച്ചതാണ് രാജ്യത്തെ ലജ്ജിപ്പിച്ച സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.സംഘപരിവാർ ഗ്രൂപ്പുകളിലാണ് ഇത് പ്രചരിച്ചത്. ഇതിന് പ്രതികാരം ചെയ്യാനെന്ന പേരിലാണ് അക്രമികള്‍ കുക്കി വിഭാഗത്തിലെ യുവതികളെ നഗ്‌നരാക്കി നടത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവം നടന്ന് 77 ദിവസത്തിന് ശേഷമാണ് വീഡിയോ…
Read More » -
Crime
മദ്യലഹരിയില്‍ 5 വയസ്സുകാരന് ക്രൂരമര്‍ദനം; രണ്ടാനച്ഛനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യങ്കോടില്‍ അഞ്ചുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ പിടിയില്‍. മൈലച്ചില്‍ സ്വദേശി സുബിന്‍ (29) ആണ് പിടിയിലായത്. പാച്ചല്ലൂര്‍ സ്വദേശിയായ സ്ത്രീയോടൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ പ്രതിയെ ആര്യങ്കോട് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മദ്യലഹരിയിലെത്തിയ ഇയാള്‍ കുട്ടിയെ കഴിഞ്ഞ ദിവസം മൃഗീയമായി മര്‍ദിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്കും മര്‍ദനമേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ശരീരത്തില്‍ ആകമാനം മര്‍ദനമേറ്റ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറാണ് പ്രതി. ഭര്‍ത്താവ് മരിച്ച രണ്ട് കുട്ടികളുടെ അമ്മയും പാച്ചല്ലൂര്‍ സ്വദേശിയുമായ യുവതിയെ സ്‌കൂളില്‍ വച്ചായിരുന്നു പരിചയപ്പെട്ടത്. തുടര്‍ന്ന് ആര്യങ്കോട് മൈലച്ചിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇയാള്‍ മദ്യപിച്ചെത്തി സ്ഥിരമായി ബഹളവും കലഹവും ഉണ്ടാക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Read More » -
Kerala
ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശം; വിനായകനെതിരേ സിനിമാ സംഘടനകള്‍ നടപടിക്ക്?
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ വിനായകനെതിരേ സിനിമാ സംഘടനകള്‍ നടപടിയെടുത്തേക്കും. പോലീസിന്റെ തുടര്‍നടപടികള്‍ നോക്കി തീരുമാനമെടുക്കുമെന്നാണു വിവരം. സംഭവത്തില്‍ സംയുക്തമായ തീരുമാനം എടുക്കുമെന്നാണു സിനിമാ സംഘടനാ പ്രതിനിധികള്‍ അറിയിച്ചത്. സംഭവത്തില്‍ വിനായകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിനായകനെ ചോദ്യം ചെയ്‌തേക്കുമെന്നാണു വിവരം. അതേസമയം, കേസ് എടുക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. തന്റെ പിതാവുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. അതു വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മന്‍ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്‌സ്ബുക് ലൈവിലൂടെ വിനായകന്റെ പരാമര്‍ശം. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്‌സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ നടന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. അതേസമയം, വിനായകന്റെ…
Read More » -
Kerala
സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ.മികച്ച നടി വിൻസി അലോഷ്യസ് ആണ്. പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബനും അലൻസിയറിനും. മികച്ച സ്വഭാവ നടി ദേവി വർമ്മ, നടൻ പി വി കുഞ്ഞികൃഷ്ണൻ. മികച്ച തിരക്കഥ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ( ന്നാ താൻ കേസ് കൊട്). മനേഷ് മാധവൻ, സന്തോഷ് എന്നിവരാണ് മികച്ച ഛായാഗ്രാഹകർ. ജനപ്രിയ ചിത്രം; ന്നാ താൻ കേസ് കൊട്. ഷാഹി കബീറാണ് മികച്ച നവാഗത സംവിധായകൻ, ചിത്രം ഇലവീഴാപ്പൂഞ്ചിറ. മികച്ച ഗായിക മൃദുല വാര്യർ, ഗായകൻ കപിൽ കപീലൻ. മികച്ച സംഗീത സംവിധായകൻ എം ജയചന്ദ്രൻ. ഗാനരചയിതാവ് റഫീഖ് അഹമ്മദ്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഷോബി തിലകൻ & പോളി വിൽസൺ. മേക്കപ്പ്, റോണക്സ് സേവ്യർ ( ഭീഷ്മപർവ്വം). വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക). 154 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്.
Read More » -
Kerala
ഡേറ്റ് തിരുത്തി കാലാവധി കഴിഞ്ഞ ചപ്പാത്തി പായ്ക്കറ്റുകളുടെ വില്‍പ്പന
തൃശൂർ:ഡേറ്റ് തിരുത്തി കാലാവധി കഴിഞ്ഞ ചപ്പാത്തി പായ്ക്കറ്റുകളുടെ വില്‍പ്പന.ഓട്ടോറിക്ഷയിലിരുന്ന് ചപ്പാത്തി പാക്കറ്റിലെ പഴയ തീയതി തിരുത്തി പുതിയ തീയതി എഴുതിച്ചേര്‍ത്ത് വില്‍പ്പന നടത്തുന്നതിനിടെ ചപ്പാത്തി വില്‍പ്പനക്കാരനായ പഴഞ്ഞി പട്ടിത്തടം സ്വദേശി കുറ്റിക്കാട്ട് വീട്ടില്‍ സ്റ്റാന്‍ലി (60)യെ പോലീസ് പിടികൂടി. ഡേറ്റ് തിരുത്തിയ ആറ് ചപ്പാത്തി പായ്ക്കറ്റുകള്‍, ഡേറ്റ് തിരുത്താനുയോഗിച്ച സാധന സാമഗ്രികള്‍, ഓട്ടോറിക്ഷ എന്നിവ പിടിച്ചെടുത്തു. തീയതി തിരുത്തിയ ചപ്പാത്തി പായ്ക്കറ്റനുള്ളിലുണ്ടായിരുന്ന ചപ്പാത്തി പൂപ്പല്‍ പിടിച്ച നിലയിലായിരുന്നു. കുന്നംകുളം പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ചപ്പാത്തി പാക്കറ്റില്‍ രേഖപ്പെടുത്തിയ അഖിലം കമ്ബനി അരുവായില്‍ പ്രവര്‍ത്തിക്കുന്നത് കാലാവധി കഴിഞ്ഞ ലൈസന്‍സുമായാണെന്നും കണ്ടെത്തി. വിറ്റുപോകാത്ത ചപ്പാത്തി പാക്കറ്റിലെ തീയതികള്‍ തിരുത്തിയാണ് വില്‍പ്പന നടത്തിവന്നിരുന്നത്. ഫുഡ് സേഫ്റ്റി കുന്നംകുളം സര്‍ക്കിള്‍ ഓഫീസര്‍ ഡോ. അനു ജോസഫിന്റെ നേതൃത്വത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി.
Read More » -
Kerala
വയനാട് പുല്‍പ്പള്ളിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു
വയനാട്:പുല്‍പ്പള്ളിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു.സംഭവത്തിൽ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല എന്നാണ് വിവരം. സീതാ മൗണ്ടില്‍ നിന്നും തൃശ്ശൂര്‍ക്ക് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട കെഎസ്‌ആര്‍ടിസി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയില്‍ വച്ചാണ് മറിഞ്ഞത്. ബസ് റോഡില്‍ നിന്നും വലതുവശത്തേക്ക് തെന്നി മാറി മറിയുകയായിരുന്നു.അപകട സമയത്ത് 16 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
India
’56 ഇഞ്ച് തൊലിയില്‍ വേദനയും നാണക്കേടും തുളച്ചുകയറാനെടുത്തത് 79 ദിവസം’ മോദിയുടെ ‘മുതലക്കണ്ണീര്‍’ ചിത്രീകരിച്ച് ദി ടെലഗ്രാഫ്
ന്യൂഡൽഹി: ’56 ഇഞ്ച് തൊലിയില്‍ വേദനയും നാണക്കേടും തുളച്ചുകയറാനെടുത്തത് 79 ദിവസം’ മണിപ്പൂര്‍ വിഷയത്തില്‍ മോദിയുടെ ‘മുതലക്കണ്ണീര്‍’ ചിത്രീകരിച്ച് ദി ടെലഗ്രാഫ്. മണിപ്പൂര്‍ കലാപത്തില്‍ രണ്ടര മാസത്തിനു ശേഷം മൗനം വെടിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചാണ് ഇന്നത്തെ ടെലഗ്രാഫിന്റെ ഒന്നാം പേജ്. മോദിയുടേത് മുതലക്കണ്ണീരെന്നാണ് പരിഹാസം. ഒപ്പം മുതല കണ്ണീര്‍ പൊഴിക്കുന്ന ഒരു ചിത്രവും പേജില്‍ കൊടുത്തിട്ടുണ്ട്. ’56 ഇഞ്ച് തൊലിയില്‍ വേദനയും നാണക്കേടും തുളച്ചുകയറാനെടുത്തത് 79 ദിവസം’ എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. മണിപ്പൂര്‍ കലാപം ആരംഭിച്ച് മേയ് 3ന് ശേഷം നിശ്ശബ്ദനായ പ്രധാനമന്ത്രി 79 ദിവസത്തിനു ശേഷമാണ് മൗനം വെടിഞ്ഞത്. 79 മുതലകളുടെ ചിത്രവും 79ാം ദിവസവും മുതല കണ്ണീര്‍ പൊഴിക്കുന്നതുമാണ് പ്രതീകാത്മകമായി കൊടുത്തിരിക്കുന്നത്. ആക്രമണം നടക്കുന്നത് മണിപ്പൂരില്‍ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നുവെന്നുമായിരുന്നു കഴിഞ്ഞ കഴിഞ്ഞ ദിവസം മോദി മാധ്യമങ്ങളോട് പറഞ്ഞത്. കൽക്കട്ട ആസ്ഥാനമായുള്ള ദിനപത്രമാണ് ടെലഗ്രാഫ്. മലയാളിയായ ആർ.രാജഗോപാലാണ്…
Read More » -
India
മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവം; പ്രതികള്‍ മുസ്‌ലിംകളാണെന്ന പ്രചാരണവുമായി സംഘ്പരിവാര്‍
ന്യൂഡൽഹി: മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ പ്രതികള്‍ മുസ്‌ലിംകളാണെന്ന പ്രചാരണവുമായി സംഘ്പരിവാര്‍. സംഭവത്തില്‍ മുഖ്യപ്രതിയായ ഹ്യൂറെം ഹെറോദാസിനെ മണിപ്പൂര്‍ പൊലിസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 32 കാരനായ ഇയാള്‍ മെയ് തെയ് വിഭാഗക്കാരനാണ്. എന്നാല്‍ അറസ്റ്റിലായത് രോഹിങ്ക്യൻ മുസ്ലിം എന്നാണ് സംഘപരിവാർ ആദ്യം പ്രചരിപ്പിച്ചത്.എന്നാൽ മണിപ്പൂർ പോലീസ് ഇയാളുടെ ഡീറ്റെയിൽസ് പുറത്തുവിട്ടതോടെ അറസ്റ്റിലായത് അബ്ദുല്‍ ഖാന്‍, അബ്ദുല്‍ ഹലിം എന്നിവരാണെന്നാണ് സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. അബ്ദുല്‍ ഹലിം എന്നു പേരുള്ളയാളെ ഇന്നലെ മണിപ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക്ക് എന്ന വിമത ഗ്രൂപ്പിലെ അംഗമായ ഇയാളെ മറ്റൊരു കേസിലാണ് അറസ്റ്റ് ചെയ്തത്. ഇക്കാര്യം മണിപ്പൂര്‍ പൊലിസ് ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് മണിപ്പൂരിലെ യുവതികളെ നഗ്‌നരാക്കി നടത്തിയ കേസിലെ പ്രതിയാണെന്ന രീതിയില് പ്രചാരണം നടത്തുകയാണ് സംഘ്പരിവാര്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം ആദ്യം ട്വീറ്റ് ചെയ്തത്. പിന്നീട് പ്രമുഖ ബിജെപി…
Read More » -
Food
മുട്ടയില്ലാതെ ഓംലെറ്റടിക്കാന്‍ പറ്റുമോ സര്‍ക്കീര്‍ഭായ്ക്ക്? പൊളിയാണ് അര്‍ജുന്‍ വികസിപ്പിച്ചെടുത്ത ഈ ഐഡിയ
മലപ്പുറം: ഒരു മുട്ടയും ഇത്തിരി ഉപ്പും, വേണമെങ്കില്‍ ഉള്ളിയും പച്ചമുളകും ഇട്ടാല്‍ സംഗതി കളറാകും. മലയാളികളുടെത് മാത്രമല്ല, ലോകത്ത് പലയിടത്തുമുള്ള നിരവധിപ്പേരുടെ തീന്‍ മേശയിലെ ഇഷ്ടവിഭവമാണ് ഓംലെറ്റ്. ചൂട് ചായയ്‌ക്കൊപ്പം മുതല്‍ ചോറിന്റെ കൂടെയും ഓംലെറ്റ് കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് പലരും. എന്നാല്‍, മുട്ടയില്ലാതെ ഓംലെറ്റ് അടിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് രാമനാട്ടുകര സ്വദേശി അര്‍ജുന്‍. ‘ക്വീന്‍സ് ഇന്‍സ്റ്റന്റ് ഓംലെറ്റ്’ എന്ന പേരില്‍ പൗഡര്‍ രൂപത്തില്‍ വിപണിയിലിറക്കുന്ന ഉല്‍പ്പന്നത്തില്‍ വെള്ളം കലര്‍ത്തിയാണ് പാകം ചെയ്യേണ്ടത്. അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും ചെറിയ പാക്കറ്റും 100 രൂപയുടെ വലിയ പാക്കറ്റും ലഭിക്കും. നാലുമാസംവരെ സൂക്ഷിക്കാനും കഴിയും. ഇതിനായി രണ്ട് കോടി രൂപ ചെലവില്‍ കൊണ്ടോട്ടി വാഴയൂരില്‍ ‘ധന്‍സ് ഡ്യൂറബിള്‍’ എന്ന സംരംഭവും അദ്ദേഹം ആരംഭിച്ചു. മകള്‍ ധന്‍ശിവയ്ക്ക് ഏറെ ഇഷ്ടമുള്ള മുട്ടയപ്പം എളുപ്പമുണ്ടാക്കാമെന്ന ചിന്തയില്‍നിന്നാണ് ഇന്‍ന്‍സ്റ്റന്റ് ഓംലെറ്റിനായുള്ള പരീക്ഷണം ആരംഭിക്കുന്നത്. മൂന്നുവര്‍ഷം ഗവേഷണം നടത്തി. പുതിയ ഉത്പന്നമായതിനാല്‍ പരീക്ഷണങ്ങള്‍ക്കായാണ് കൂടുതല്‍…
Read More »