KeralaNEWS

സംസ്ഥാനത്ത് കാട്ടാനകളുടെയും കടുവുകളുടെയും എണ്ണം കുറയുന്നതായി വനംവകുപ്പ് സർവ്വേ; പ്രത്യേകം പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന മേഖലയിൽ കാട്ടാനകളുടെ എണ്ണം കുറഞ്ഞതായി വനംവകുപ്പ് സർവ്വേ. വയനാട് മേഖലയിലെ കടുവുകളുടെ എണ്ണവും കുറഞ്ഞതായി വനംവകുപ്പ് നടത്തി സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതിനെ കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മനുഷ്യ-മൃഗ സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ആനയുടെയുടെയും കടുവയുടെയും കണക്കെടുക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.

ഏപ്രിൽ 10 മുതൽ 25വരെയായിരുന്നു വയനാട് നോർത്ത്- സൗത്ത് ഡിവിഷനിലുംകണ്ണൂർ ഡിവിഷനിലും കണക്കെടുപ്പ് നടന്നത്. 45 ദിവസം നടത്തിയ കണക്കെടുപ്പിൽ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും സൂക്ഷപരിശോധയിലൂടെ 84 കടുവകളുണ്ടെന്ന് വ്യക്തമായി. 2018ൽ 120 കടുവകളുണ്ടെന്നായിരുന്നു കണക്ക്. മെയ് 17 മുതൽ 19വരെ നടന്ന കണക്കെടുപ്പിൽ 1920 കാട്ടാനുകളുണ്ടെനന് കണ്ടെത്തി. 2017ലെ കണക്കെടുപ്പിൽ 3.322 ആനകളാണുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Signature-ad

വനവിസ്തൃതി കുറഞ്ഞതുകൊണ്ടോ വന്യമൃഗ വേട്ടയുള്ളതുകൊണ്ടായല്ലെന്ന് വനംവകുപ്പ് പറയുന്നു. സർവ്വേ നടക്കുമ്പോൾ കണ്ണാടക-തമിഴ്നാട് വനമഖലയിൽ നല്ല മഴയായിരുന്നു. അതിനാൽ വന്യമൃഗങ്ങൾ കേരള അതിർത്തി കടന്നെത്തിയില്ല. മാത്രല്ല തികച്ചു ശാസ്ത്രീയ മാർഗം അവലംബിച്ചതോടെ കൃത്യം കണക്ക് കണ്ടെത്താനായെന്നും വനംവകുപ്പ് പറയുന്നു. എന്നാൽ വന്യജീവികളുടെ എണ്ണം കുറഞ്ഞതിൽ പരിശോധനയുണ്ടാകും. കാട്ടാനകളെ കുറിച്ച് വിശദമായ പഠനവും മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാനായുള്ള മാർഗങ്ങളും വനമേധാവിയുടെ നേതൃത്വത്തിൽ നടന്ന സവ്വേയ്ക്കു ശേഷം സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

Back to top button
error: