Month: July 2023
-
Crime
മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം
പാലക്കാട്: മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും. ചിറ്റൂർ സബ് കോടതിയിലാണ് മീനാക്ഷിപുരം പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. കവർച്ചയ്ക്ക് സഹായം നൽകിയ കൂടുതൽ പേരെ കണ്ടെത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 26നാണ് തൃശൂരിൽ നിന്നും മധുരയിലെ ജ്വല്ലറിയിലേക്ക് സ്വർണാഭരണങ്ങൾ കൊണ്ടും പോയ വ്യാപാരിയെ അക്രമിച്ച് സ്വർണം തട്ടിയത്. നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസുണ്ട്. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക്…
Read More » -
Movie
ഫഹദ് ഫാസിൽ തെന്നിന്ത്യൻ സിനിമ കീഴടക്കുന്നു, ‘പുഷ്പ 2’ വൻ പ്രതീക്ഷയോടെ എത്തുന്നു; ‘മാമന്നന്‍’ സൂപ്പർ ഹിറ്റ്
‘പുഷ്പ 2,’ ‘മാമന്നന്‍’ എന്നീ സിനിമകൾ ഉയർത്തി വിട്ട തരംഗം ഫഹദ് ഫാസിൽ എന്ന നടന്റെ ഗ്രാഫ് വാനോളം എത്തിച്ചിരിക്കുന്നു. അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ‘പുഷ്പ 2’ ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബന്‍വര്‍ സിങ് ഷെഖാവത് ആയി അഭിനയിക്കാന്‍ ആറ് കോടി രൂപയാണ് ഫഹദ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗത്തിന് വേണ്ടി അഞ്ച് കോടിയാണ് ഫഹദ് വാങ്ങിയിരിക്കുന്നത്. അല്ലു അര്‍ജുനും ഫഹദ് ഫാസിലും തമ്മില്‍ ആദ്യ ഭാഗത്തെക്കാള്‍ കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ ‘പുഷ്പ 2’ല്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യ ഭാഗത്തില്‍ സ്‌ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും ‘പുഷ്പ 2’ല്‍ താരത്തിന് പ്രാധാന്യം വളരെ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുഷ്പയും ഭന്‍വര്‍ സിങ്ങ് ഷെഖാവത്തുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാഗത്തില്‍ ഉള്ളത്. തെലുങ്ക് സിനിമാ ലോകത്ത് ഏറ്റവുമധികം ആവേശമുണര്‍ത്തുന്ന രണ്ടാം ഭാഗങ്ങളില്‍ ഒന്നാണ് ‘പുഷ്പ: ദ റൂള്‍’. രശ്മിക…
Read More » -
NEWS
കായബലത്തിൽ കരുത്തനായ ആനയെ തിരിച്ചറിവിന്റെ ബാലപാഠം പഠിപ്പിച്ചത് ഒരു കട്ടുറുമ്പ്
വെളിച്ചം ആ ആനയ്ക്ക് വല്ലാത്ത ധാര്‍ഷ്ട്യമായിരുന്നു. കാട്ടിലെ എല്ലാ ജീവികളേയും അത് ഉപദ്രവിക്കും. ആനയോടുള്ള പേടി കാരണം ആരും പ്രതികരിച്ചില്ല. ഒരു ദിവസം വെള്ളം കുടിക്കുന്നതിനിടയില്‍ ആന ഒരു ഉറുമ്പിന്‍കൂട് കണ്ടു. തുമ്പിക്കൈയ്യില്‍ വെള്ളമെടുത്തൊഴിച്ച് ആ കൂടു മുഴുവന്‍ ആന നശിപ്പിച്ചു. ഇതു കണ്ട ഒരു ഉറുമ്പ് രോഷാകുലനായെങ്കിലും ആന ആ ഉറുമ്പിനെയും ഭീഷണിപ്പെടുത്തി ഓടിച്ചു. അന്നു രാത്രി ആന ഉറങ്ങാന്‍ കിടന്നപ്പോള്‍ ആ ഉറുമ്പ് ആനയുടെ തുമ്പിക്കൈയ്യുടെ ഉള്ളില്‍ കയറി കടിക്കാന്‍ തുടങ്ങി. വേദനകൊണ്ട് നിലവിളിച്ച ആനയെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഉറുമ്പ് പറഞ്ഞു: “നീ പേടിപ്പിച്ച ഉറുമ്പാണ് ഞാന്‍. മറ്റുള്ളവരെ ഉപദ്രവിക്കുമ്പോള്‍ അവരുടെ അവസ്ഥ എന്താണെന്ന് നീ മനസ്സിലാക്കണം.” നിവൃത്തികെട്ട് ക്ഷമ പറഞ്ഞ ആനയെ ഉറുമ്പ് പിന്നീട് കടിച്ചില്ല. അതിന് ശേഷം അന്യരെ ഉപദ്രവിക്കുന്ന ശീലം ആനയും നിര്‍ത്തി. അഹം ബോധം ഒരിക്കലും അഹങ്കാരത്തിന് വഴിമാറരുത്. മറ്റാര്‍ക്കുമില്ലാത്ത കഴിവുകള്‍ എല്ലാവരിലുമുണ്ടാകും. മറ്റുള്ളവരെ കീഴടക്കിയാണ് കരുത്ത് തെളിയിക്കേണ്ടത്…
Read More » -
Local
പുനലൂർ നഗരസഭയിലെ മുൻ കൗൺസിലറായിരുന്ന വീട്ടമ്മ കല്ലടയാറ്റിൽ ചാടി ജീവനൊടുക്കി
പുനലൂർ: കല്ലടയാറ്റിൽ ചാടിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ശിവൻകോവിൽ വേദാലയത്തിൽ സിന്ധു (40) വാണ് മരിച്ചത്. കല്ലടയാറ്റിലെ വളളക്കടവ് ഭാഗത്ത് കരയിലടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. ഇന്നലെ രാത്രി 7 മണിയോടെയാണ് യുവതി ആറ്റിൽ ചാടിയത്. പുനലൂർ ഫയർഫോഴ്‌സിൻ്റ സ്കൂബാ ടീം കല്ലടയാറ്റിൽ തിരച്ചിൽ നടത്തി. രാവിലെ 7.30ന് ആരംഭിച്ച തിരച്ചിൽ വൈകുന്നേരം വരെ തുടർന്നു. പുനലൂർ തൂക്കുപാലത്തിനു സമീപത്തുനിന്നാണ് യുവതി ആറ്റിലേയ്ക്ക് ചാടിയത്. ഈ ഭാഗത്ത് വലിയ കുഴികളും മറ്റുമുള്ള ഭാഗമായതിനാൽ തിരച്ചിലിന് ഏറെ പ്രയാസം നേരിട്ടു. പുനലൂർ നഗരസഭയിലെ ഭരണിക്കാവ് വാർഡ് മുൻ കൗൺസിലറാണ് സിന്ധു. ഭർത്താവ് ഉദയൻ ചായക്കട നടത്തി വരുന്നു. നിരഞ്ജൻ , ആരിസ് എന്നിവർ മക്കളാണ്.
Read More » -
Kerala
ഒറ്റയാൾ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ‘കോട്ടയത്തെ ഗാന്ധി’ ടി. ജി സാമുവൽ വിടപറഞ്ഞു
കോട്ടയത്തെ നന്മയുടെ മുഖമാണ് സാമുവൽ സാർ എന്ന ടി.ജി സാമുവൽ. യഥാർത്ഥ ഗാന്ധിയൻ. സമരങ്ങളിലും സത്യാഗ്രഹങ്ങളിലും, പാവങ്ങളുടെയും ദരിദ്രരുടെയും അവകാശ പോരാട്ടങ്ങളിലും എന്നും മുൻനിരയിലുണ്ടായിരുന്നു അദ്ദേഹം. ഖാദി തൊപ്പിയും ഖദർ വസ്ത്രങ്ങളും ധരിച്ച് പഴകി തുരുമ്പിച്ച ഒരു സൈക്കിളിൽ നഗരത്തിലെ ജനവിഥിയിലൂടെ അദ്ദേഹം സഞ്ചരിക്കുന്ന കാഴ്ച കോട്ടയംകാർക്ക് സുപരിചിതമാണ്. കോട്ടയം നഗരസഭയിൽ മൂന്ന് ഘട്ടങ്ങളായി 15 വർഷം കൗൺസിലർ ആയിരുന്ന ടി.ജി സാമുവൽ 27 വർഷം എം.ടി സെമിനാരി ഹൈസ്കൂളിൽ അധ്യാപകനുമായിരുന്നു. പൊതുജനങ്ങൾക്ക് ഇടയിലാണ് എന്നും ടി.ജി സാമുവൽ ജീവിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ പാവപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി അദ്ദേഹം നടത്തിയ ഒറ്റയാൾ പോരാട്ടങ്ങൾ നിരവധിയാണ്. ആർഭാടങ്ങളിൽ അഭിരമിക്കാത്ത യഥാർത്ഥ ഗാന്ധിയനായ അദ്ദേഹം കോട്ടയത്തിന്റെ ധാരാവിയായ. മുള്ളൻകുഴിയിലാണ് ഇക്കാലമത്രയും ജീവിച്ചത് ഇന്ന് രാവിലെ ടി. ജി സാമുവൽ (79) വിട പറഞ്ഞപ്പോൾ അക്ഷര നഗരിയിലെ സംസ്കാര സമ്പന്നമായ വലിയൊരു കാലമാണ് ചരിത്രത്തിന്റെ ഭാഗമായത്. സൈക്കിളിൽ…
Read More » -
LIFE
ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘ഗൺസ് ആൻഡ് ഗുലാബ്സ്‍’ ഓഗസ്‍റ്റ് 18 മുതൽ നെറ്റ്‍ഫ്ലിക്സിൽ
ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസാണ് ‘ഗൺസ് ആൻഡ് ഗുലാബ്സ്‍’. രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയുമാണ് സംവിധാനം നിർവഹിക്കുന്നത്. ‘ഗൺസ് ആൻഡ് ഗുലാബ്‍സി’ന്റെ സ്‍ട്രീമിംഗ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. സീരീസ് നെറ്റ്‍ഫ്ലിക്സിൽ ഓഗസ്‍റ്റ് 18 സ്‍ട്രീമിംഗ് ആരംഭിക്കും. കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിലാണ് സിരീസാണ് ഇത്. രാജ്‍കുമാർ റാവു, ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ, സതീഷ് കൌശിക്, വിപിൻ ശർമ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്‍തിരിക്കുന്നത്. പങ്കജ് കുമാറാണ് ഛായാഗ്രഹണം. തൊണ്ണൂറുകൾ പശ്ചാത്തലമാക്കുന്ന ദുൽഖിറിന്റെ സിരീസിൻറെ കഥ ഒരുക്കിയിരിക്കുന്നത്രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയോടുമൊപ്പം സുമൻ കുമാർ കൂടി ചേർന്നാണ്. ദുൽഖർ നായകനായി വേഷിടുന്ന പുതിയ ചിത്രമായി ഇനി എത്താനുള്ളത് ‘കിംഗ് ഓഫ് കൊത്ത’യാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയുടെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് നേടിയിരിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ…
Read More » -
Health
ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ചതിനാൽ അർബുദം; കമ്പനി 154 കോടി പിഴ നൽകണമെന്ന് കോടതി
പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺസിന് 154 കോടി രൂപ (1.88 കോടി ഡോളർ) പിഴ. കാലിഫോർണിയക്കാരനായ ഒരു വ്യക്തിക്ക് ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ചതിനാൽ അർബുദം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരെ കോടതി പിഴ ചുമത്തിയത്. 24 കാരനായ യുവാവ് ആണ് പരാതിക്കാരൻ. കുട്ടിക്കാലം മുതൽ കമ്പനിയുടെ പൗഡറുകൾ ഉപയോഗിച്ചതിനെത്തുടർന്ന് ഹൃദയത്തിന് ബാധിക്കുന്ന മെസോതെലിയോമ എന്ന മാരക അർബുദം ബാധിച്ചെന്നായിരുന്നു 24 കാരനായ ഹെർണാണ്ടസ് നൽകിയ പരാതി. ഹെർണാണ്ടസിന്റെ മെഡിക്കൽ ചെലവുകൾക്കും, അദ്ദേഹത്തിന് സഹിക്കേണ്ടിവന്ന വേദനകൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ സുരക്ഷിതമാണെന്നും, ആരോഗ്യത്തിന് ഹാനികരമാകുന്നതൊന്നും പൗഡറിൽ അടങ്ങിയിട്ടില്ലെന്നും, ക്യാൻസറിന് കാരണമാകുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളുണ്ടെന്നും, നിലവിലെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ജോൺസൺ ആൻഡ് ജോൺസൺ വക്താക്കൾ പ്രതികരിച്ചു ഇതാദ്യമായല്ല ജോൺസൺ ആൻഡ് ജോൺസണിനെതിരെ പരാതി ഉയരുന്നത്. ക്യാൻസറിന് കാരണമാകുന്നുവെന്ന പരാതിതന്നെ പലതവണ ഉണ്ടായിട്ടുണ്ട്. മാത്രമല്ല ചിലയിടങ്ങളിൽ ജോൺസൺ ആൻഡ് ജോൺസൺന്റെ…
Read More » -
Kerala
വിലാപ യാത്രയ്ക്കിടെ ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസിൽ നടൻ വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി : വിലാപ യാത്രയ്ക്കിടെ ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസിൽ നടൻ വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിനായകനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിനായകന്‍റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനെതിരെ വിനായകനും പരാതി നൽകിയിട്ടുണ്ട്. എന്തായാലും വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. എന്നാൽ, വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിനായകനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ ചില സിനിമ സംഘടനകൾ ആലോചിക്കുന്നുണ്ട്. അതേ സമയം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലും വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത് ചർച്ചയായി. പുരസ്കാര പ്രഖ്യാപനം നടത്തിയ സാംസ്കാരിക മന്ത്രിയോട് മാധ്യമ പ്രവർത്തകർ ഇക്കാര്യത്തിലെ നിലപാട് എന്താണെന്ന് ചോദിക്കുകയായിരുന്നു. വിനായകന്‍റെ പരാമർശത്തോട് യോജിപ്പില്ലെന്നും അതൊക്കെ മനുഷ്യത്വപരമായ കാര്യങ്ങളാണെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ മറുപടി. ഇത്തരം പരാമർശങ്ങളുടെയൊന്നും പുറകെ പോകേണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചലച്ചിത്ര…
Read More » -
LIFE
ബജറ്റ് 10 കോടി, നേടിയത് 100 കോടി! ബോക്സ് ഓഫീസിനെ ഞെട്ടിച്ച് ഒരു പഞ്ചാബി ചിത്രം
ബോക്സ് ഓഫീസ് കളക്ഷൻറെ കാര്യത്തിൽ ഇന്ത്യൻ സിനിമയിൽ മുൻപ് സ്ഥിരമായി വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരുന്നത് ബോളിവുഡ് ആയിരുന്നു. എന്നാൽ ബാഹുബലിയോടെ സ്ഥിതി മാറി. കൊവിഡ് കാലത്തിന് ശേഷം ബോളിവുഡ് വൻ തകർച്ച നേരിട്ടപ്പോൾ ഒന്നാം നമ്പർ ചലച്ചിത്ര വ്യവസായം എന്ന ഖ്യാതി തെലുങ്ക് സിനിമയ്ക്ക് ലഭിച്ചു. ഇപ്പോൾ തമിഴ്, കന്നഡ സിനിമകളും അപൂർവ്വമായി മലയാളം സിനിമകളും ബോക്സ് ഓഫീസ് കളക്ഷൻറെ പേരിൽ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ഇവ ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് ഭാഷാ സിനിമകൾ കളക്ഷൻറെ പേരിൽ വാർത്തകളിൽ വരാറില്ല. ഇപ്പോഴിതാ ഒരു പഞ്ചാബി ചിത്രം അത്തരത്തിൽ വാർത്ത സൃഷ്ടിക്കുകയാണ്. സ്മീപ് കാംഗ് സംവിധാനം ചെയ്ത കാരി ഓൺ ജട്ട 3 എന്ന ചിത്രമാണ് പഞ്ചാബി സിനിമയിൽ അത്ഭുതം കാട്ടുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ജൂൺ 29 നാണ് തിയറ്ററുകളിൽ എത്തിയത്. മൂന്നാഴ്ച പിന്നിടുമ്പോൾ കളക്ഷനിൽ 100 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. പഞ്ചാബി സിനിമാ മേഖലയിൽ നിന്നുള്ള ആദ്യ 100…
Read More » -
Crime
പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട 18കാരിയുടെ തലയറുത്ത് സഹോദരൻ! അറുത്തെടുത്ത തല ചാക്കിൽകെട്ടി നേരേ പൊലീസ് സ്റ്റേഷനിലേക്ക്
ലഖ്‌നൗ: പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട 18കാരിയുടെ തലയറുത്ത് കൊലപ്പെടുത്തി സഹോദരൻ. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തല ഇയാൾ ചാക്കിൽകെട്ടി ഫത്തേപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സഹോദരിയെ കൊലപ്പെടുത്തിയത് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. റിയാസ് (24) എന്നയാളാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 18കാരിയായ ആസിഫ എന്ന പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് സംഭവം. ഫത്തേപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മിത്‌വാര ഗ്രാമവാസികളാണ് ഇവർ. വീട്ടിൽവെച്ചുണ്ടായ തർക്കം ക്രൂരമായ കൊലപാതകത്തിൽ അവസാനിക്കുകയായിരുന്നുവെന്ന് ബരാബങ്കി അഡീഷണൽ പോലീസ് സൂപ്രണ്ട് അശുതോഷ് മിശ്ര പറഞ്ഞു. ആസിഫയും ചന്ദ് ബാബു എന്നയാളും പ്രണയത്തിലായിരുന്നു. ചന്ദ് ബാബുവിനെ വിവാഹം കഴിക്കണമെന്ന് ആസിഫ വാശിപിടിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. കാമുകനുമായുള്ള ബന്ധം സഹോദരനും കുടുംബവും ശക്തമായി എതിർത്തു. മെയ് 29 ന് ആസിഫയുടെ പിതാവ് അബ്ദുൾ റഷീദ് ചാന്ദ് ബാബുവിനെതിരെ ഐപിസി 366 പ്രകാരം കേസ്…
Read More »