LocalNEWS

പുനലൂർ നഗരസഭയിലെ മുൻ കൗൺസിലറായിരുന്ന വീട്ടമ്മ കല്ലടയാറ്റിൽ ചാടി ജീവനൊടുക്കി

  പുനലൂർ: കല്ലടയാറ്റിൽ ചാടിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ശിവൻകോവിൽ വേദാലയത്തിൽ സിന്ധു (40) വാണ് മരിച്ചത്. കല്ലടയാറ്റിലെ വളളക്കടവ് ഭാഗത്ത് കരയിലടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു.

ഇന്നലെ രാത്രി 7 മണിയോടെയാണ് യുവതി ആറ്റിൽ ചാടിയത്. പുനലൂർ ഫയർഫോഴ്‌സിൻ്റ സ്കൂബാ ടീം കല്ലടയാറ്റിൽ തിരച്ചിൽ നടത്തി. രാവിലെ 7.30ന് ആരംഭിച്ച തിരച്ചിൽ വൈകുന്നേരം വരെ തുടർന്നു. പുനലൂർ തൂക്കുപാലത്തിനു സമീപത്തുനിന്നാണ് യുവതി ആറ്റിലേയ്ക്ക് ചാടിയത്. ഈ ഭാഗത്ത് വലിയ കുഴികളും മറ്റുമുള്ള ഭാഗമായതിനാൽ തിരച്ചിലിന് ഏറെ പ്രയാസം നേരിട്ടു.
പുനലൂർ നഗരസഭയിലെ ഭരണിക്കാവ് വാർഡ് മുൻ കൗൺസിലറാണ് സിന്ധു. ഭർത്താവ് ഉദയൻ ചായക്കട നടത്തി വരുന്നു. നിരഞ്ജൻ , ആരിസ് എന്നിവർ മക്കളാണ്.

Back to top button
error: