Month: July 2023
-
Crime
അവസാനിക്കുന്നില്ല, മേയ് നാലിലെ ഭീകരതകള്‍! മണിപ്പൂരില്‍ രണ്ടു യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു
ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന മറ്റൊരു സംഭവത്തിന്റെ വിവരങ്ങളും പുറത്ത്. രണ്ട് യുവതികളെ നഗ്‌നരാക്കി പരേഡ് നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം നടന്ന മെയ് നാലിനു തന്നെയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കൊലപാതകവും നടന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുക്കി വിഭാഗത്തില്‍പ്പെട്ട 21ഉം 24ഉം വയസുള്ള യുവതികളാണ് മരിച്ചത്. ഇംഫാലിലെ കാര്‍ വാഷ് കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന യുവതികളെ ഇവിടെനിന്നു വിളിച്ചിറക്കിയാണ് കലാപകാരികള്‍ ആക്രമിച്ചത്. കാങ്‌പൊക്പിയില്‍ നിന്നുള്ള യുവതികളാണ് മരിച്ചത്. സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘമാണ് ആക്രമണത്തിനു പിന്നില്‍. യുവതികളെ ബലാത്സംഗം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് കലാപകാരികളുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീകളാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തു നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ക്രൂരമായ അതിക്രമത്തിന് ഇരയായ യുവതികളെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് ഇവരുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. പിറ്റേദിവസം ആശുപത്രിയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍…
Read More » -
Crime
മലയാളി വിദ്യാര്‍ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കൈപ്പുഴ സ്വദേശി
കോട്ടയം: മലയാളി വിദ്യാര്‍ഥി യുഎസിലെ കാലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചു. കോട്ടയം കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്‌സണ്‍ (17) ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് സണ്ണിയുടെ കൈപ്പുഴയിലെ സഹോദരിക്കാണ് കുട്ടി കൊല്ലപ്പെട്ടതായുള്ള സന്ദേശം ലഭിച്ചത്. കുട്ടിയുടെ അമ്മ റാണി യുഎസില്‍ നഴ്‌സാണ്. സംസ്‌കാര ചടങ്ങുകള്‍ യുഎസില്‍ തന്നെ നടത്തുമെന്ന് കുടുംബം അറിയിച്ചു. 1992ല്‍ യുഎസില്‍ എത്തിയ സണ്ണി കുടുംബസമേതം കാലിഫോര്‍ണിയയിലാണ് താമസം. സഹോദരങ്ങള്‍: ജ്യോതി, ജോഷ്യാ, ജാസ്മിന്‍.
Read More » -
Crime
തായങ്കരിയില്‍ കാറിനു തീപിടിച്ച് യുവാവ് വെന്തു മരിച്ചു; തിരിച്ചറിയാനാകാത്ത വിധം മൃതദേഹം
ആലപ്പുഴ: തായങ്കരിയില്‍ കാര്‍ കത്തി സീറ്റിലിരുന്ന ആള്‍ വെന്തുമരിച്ചു. എടത്വ സ്വദേശിയുടെ കാറാണ് കത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാറും മൃതദേഹവും പൂര്‍ണമായും കത്തിയ നിലയിലാണ്. എടത്വ പഞ്ചായത്തില്‍ തായങ്കരി ജെട്ടി റോഡിലാണ് സംഭവം. കാറിന്റെ സീറ്റിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുള്ളത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കാര്‍ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. നായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നതു കണ്ടാണ് ഇയാള്‍ പുറത്തിറങ്ങി നോക്കിയത്. തീ ആളിപ്പടരുന്നതു കണ്ട് മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. എടത്വ പോലീസ് അറിയിച്ചതനുസരിച്ച് നാലു മണിയോടെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും കാറും മൃതദേഹവും പൂര്‍ണമായും കത്തിയിരുന്നു. തായങ്കര ബോട്ട് ജെട്ടിയിലേക്കു പോകുന്ന ഒഴിഞ്ഞ പ്രദേശത്താണ് കാര്‍ കത്തിയത്. ഇവിടെ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
Read More » -
Health
ദഹനത്തിനും അസിഡിറ്റി അകറ്റാനും ഇത് ബെസ്റ്റ്… ദിവസവും ഇത് കുടിച്ചുനോക്കൂ…
നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെട്ട് കേള്‍ക്കാറുള്ളൊരു പ്രശ്നമാണ് ദഹനക്കുറവ്. ഇതിനൊപ്പം തന്നെ ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെ പോകും തുടര്‍പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റുന്നതിനും ഒപ്പം മറ്റ് പല ആരോഗ്യഗുണങ്ങള്‍ക്കും വേണ്ടി പതിവായി കഴിക്കാവുന്നൊരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആയുര്‍വേദത്തില്‍ പരമ്പരാഗതമായി ഒരു മരുന്നായി കണക്കാക്കാപ്പെടുന്ന, വീടുകളില്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതിലേക്ക് രുചിക്കും ഗന്ധത്തിനും വേണ്ടി ചേര്‍ക്കുന്ന അയമോദകം ഉപയോഗിച്ച് തയ്യാറാക്കുന്ന അയമോദക വെള്ളത്തെ കുറിച്ചാണ് പറയുന്നത്. അയമോദകത്തിന് ഒരുപാടൊരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ആദ്യമേ സൂചിപ്പിച്ചത് പോലെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തന്നെയാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. എസൻഷ്യല്‍ ഓയിലുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിങ്ങനെ നമുക്കാവശ്യമായിട്ടുള്ള പല സുപ്രധാന ഘടകങ്ങളുടെയും സ്രോതസാണ് അയമോദകം. അയമോദകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുകയാണെങ്കില്‍ അത് ദഹനപ്രശ്നങ്ങളും അസിഡിറ്റിയുമെല്ലാ അകറ്റുന്നതിന് പുറമെ ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്നു.…
Read More » -
Crime
ഈവന്റ്- സിനിമാ നിർമാണ കമ്പനിയിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്റോയിയിൽ നിന്നും 1.5 കോടി രൂപ തട്ടി; മൂന്ന് ബിസിനസ് പങ്കാളികൾക്കെതിരെ കേസ്
മുംബൈ: ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്റോയിയിൽ നിന്നും 1.5 കോടി രൂപ തട്ടിയെടുത്തതായി പരാതി. മൂന്ന് ബിസിനസ് പങ്കാളികളാണ് പണം തട്ടിയെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജയ് സാഹ, ഇയാളുടെ മാതാവ് നന്ദിത സാഹ, രാധിക നന്ദ എന്നിവർക്ക് എതിരെയാണ് പരാതി. വിവേകും ഭാര്യ പ്രിയങ്ക ആൽവയും ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഈവന്റ്- സിനിമാ നിർമാണ കമ്പനിയിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചാണ് വിവേകിൽ നിന്നും ഇവർ പണം തട്ടിയെടുത്ത്. ബിസിനസിൽ മികച്ച നേട്ടം ഉണ്ടാക്കിത്തരാം എന്ന് ഇവർ നടന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. കമ്പനിയിൽ നിക്ഷേപിച്ച 1.5 കോടി ഇവർ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്നും വിവേക് ആരോപിച്ചു. സഞ്ജയ് സാഹ, നന്ദിത സാഹ, രാധിക നന്ദ എന്നിവർക്ക് എതിരെ എതിരെ ഇന്ത്യൻ ശിക്ഷാനിയമം 34 (പൊതു ഉദ്ദേശ്യം), 409 (ക്രിമിനൽ വിശ്വാസവഞ്ചന), 419 (വ്യക്തിപരമായ വഞ്ചന), 420 (വഞ്ചന) എന്നിവ പ്രകാരം…
Read More » -
Kerala
പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; സമരം കൊയിലാണ്ടി – കോഴിക്കോട് റൂട്ടിൽ, യാത്രക്കാർ ദുരിതത്തിൽ
കോഴിക്കോട്: സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത് യാത്രക്കാരെ വലച്ചു. കൊയിലാണ്ടി കേന്ദ്രീകരിച്ച് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് ഇന്ന് രാവിലെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. സ്വകാര്യ ബസ് ജീവനക്കാരനെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ചാണ് സമരം. അതിരാവിലെ ജോലിക്കും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാരടക്കം ഇതിലൂടെ വലഞ്ഞു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് യാത്രക്കാരിപ്പോൾ സഞ്ചരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് സമരത്തിന് കാരണമായ സംഭവം നടന്നത്. സ്കൂൾ ബസ് കൺസഷനുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പരാതിയിൽ ഒരു സ്വകാര്യ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗിരീഷ് എന്നാണ് ഈ ജീവനക്കാരന്റെ പേര്. ഇയാളെ പൊലീസ് മർദ്ദിച്ചെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. തങ്ങൾ മർദ്ദിച്ചിട്ടില്ലെന്നും വിദ്യാർത്ഥികളുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിന് ശേഷം ഇന്നലെ തന്നെ ഇയാളെ വിട്ടയച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
Kerala
കൊടകര കുഴൽപ്പണക്കേസിലെ പ്രതി എ കെ ധർമ്മരാജനിൽ നിന്ന് സംഭാവന വാങ്ങിയതിനെച്ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി
കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിലെ പ്രതി എ കെ ധർമ്മരാജനിൽ നിന്ന് സംഭാവന വാങ്ങിയതിനെച്ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. അന്തരിച്ച യുവമോർച്ച കോഴിക്കോട് മുൻ ജില്ല പ്രസിഡൻറിൻറെ കുടുംബസഹായ നിധിയിലേക്ക് 50,000 രൂപ സംഭവനയായി ധർമ്മരാജനിൽ നിന്ന് വാങ്ങിയതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം നേതാക്കൾ ധനസമാഹരണ കൂട്ടായ്മയ ബഹിഷ്കരിച്ചു. കുടുംബസഹായ നിധിയുടെ പേരിൽ ഔദ്യോഗിക പക്ഷം ധർമ്മരാജനിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. കഴിഞ്ഞമാസം 21നാണ് യുവമോർച്ച കോഴിക്കോട് മുൻ ജില്ലാ പ്രസിൻറ് കെ കെ രാജൻ അന്തരിച്ചത്. കുടുംബാംഗങ്ങളെ സഹായിക്കാനായി ബിജെപി സംസ്ഥാന അധ്യക്ഷൻറെ നേതൃത്വത്തിൽ കെ കെ രാജൻ സൗഹൃദ കൂട്ടായമ എന്ന വാട്സ് ആപ് ഗ്രൂപ്പ് വഴി ഫണ്ട് ശേഖരണവും തുടങ്ങി. ഇതിലേക്കാണ് ധർമ്മജൻ 50,000 രൂപ സംഭവാന നൽകിയതായി സംസ്ഥാന നേതാക്കൾ തന്നെ അറിയിച്ചത്. ഇതോടെയാണ് പി കെ കൃഷ്ണദാസ് ഉൾപ്പെടെയുളള ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും ഗ്രൂപ്പിൽ നിന്ന് സ്വമേധയാ പുറത്തുപോയത്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ കൊടകര സംഭവത്തിലെ…
Read More » -
Crime
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം നടത്തിയ സംഭവം: 19കാരൻ അറസ്റ്റിൽ; ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
ദില്ലി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തിൽ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി. അതിനിടെ, മണിപ്പൂരിൽ നിന്ന് കൂടുതൽ ലൈംഗികാതിക്രമ കൊലയുടെ വിവരം പുറത്ത് വരുകയാണ്. തോബാലിൽ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്നാണ് റിപ്പോർട്ട്. മണിപ്പൂരിലെ ചൗബാൽ ജില്ലയിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗീകാതിക്രമം നടത്തിയ ക്രൂരതയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. കാർഗിയിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികൻറെ ഭാര്യടക്കമുള്ള മൂന്ന് കുക്കി സ്ത്രീകളെയാണ് അക്രമികകൾ നഗ്നരാക്കിയത്. ഇതിൽ രണ്ട് പേരെ നഗ്നാരാക്കി റോഡിലൂടെ നടത്തി. ഒരാളെ കൂട്ടബലാത്സഗം ചെയ്തുവെന്നാണ് പരാതി. മേയ് പതിനെട്ടിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് വിഡിയോ പുറത്തുവന്ന ശേഷമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. പൊലീസ് പരാതി അവഗണിച്ചുവെന്ന് അക്രമം നേരിട്ട സ്ത്രീകളിൽ ഒരാളുടെ ഭർത്താവ് ആരോപിച്ചു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഈ…
Read More » -
Kerala
താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി
പാലക്കാട്: താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി. ഇടത് കാൽമുട്ടിന് പരിക്കേറ്റ രണ്ടു യുവാക്കൾക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്. ഇതാദ്യമായാണ് കോട്ടത്തറ ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുന്നത്. ഒട്ടേറെ പരാധീനതകൾക്കിടയിലാണ് അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രി പ്രവർത്തിക്കുന്നത്. ശിശുമരണവും ഗർഭസ്ഥ ശിശു മരണവും പിടിച്ചു നിർത്താൻ പാടുപെടുന്ന ഇവിടുത്തെ ആരോഗ്യ പ്രവർത്തകർ എന്നും പഴി മാത്രം കേട്ടാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് താക്കോൽദ്വാര ശസ്ത്രക്രിയയുടെ വിജയകരമായ പൂർത്തീകരണം. ഒരേ ദിവസം രണ്ടു ശസ്ത്രക്രിയകളാണ് വിജയകരമായി നടത്തിയത്. ബൈക്ക് അപകടത്തെ തുടർന്ന് കാൽ മുട്ടിന് പരിക്കേറ്റ ചിറ്റൂർ, തെങ്കര സ്വദേശികളായ രണ്ടു യുവാക്കൾക്ക് ആണ് താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രിയിൽ ഏകദേശം ഒന്നര ലക്ഷം രൂപയോളം ചിലവ് വരുന്നതാണ് ഈ ശസ്ത്രക്രിയ. സർക്കാരിൻറെ ആരോഗ്യ സുരക്ഷാ പദ്ധതി ഉപയോഗിച്ച് പൂർണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.
Read More » -
Local
ആ ഗാനവും അറിയിപ്പുകളും നിലച്ചു… ആകാശവാണി അനന്തപുരി എഫ്എം പ്രക്ഷേപണം അവസാനിപ്പിച്ചതിൽ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: ആകാശവാണി അനന്തപുരി എഫ്എം പ്രക്ഷേപണം അവസാനിപ്പിച്ചതിൽ വ്യാപക പ്രതിഷേധം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 40 ലക്ഷത്തോളം ശ്രോതാക്കളാണ് എഫ്എമ്മിനുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണ് പ്രസാർഭാരതി പ്രാദേശിക എഫ്എമ്മുകൾ നിർത്തലാക്കിയത്. അപ്രതീക്ഷിതമായി അനന്തപുരിയുടെ ഹൃദയതാളം നിലച്ചതിൽ നിരാശരാണ് പ്രേക്ഷകർ. 101.9 മെഗാഹെർട്സിൽ ഇനി പ്രക്ഷേപണം ഉണ്ടാവില്ല. ചലച്ചിത്ര ഗാനങ്ങളും വിനോദ വിജ്ഞാന പരിപാടികളും ഒപ്പം ജലവിതരണം മുടങ്ങുന്നത് മുതൽ ട്രെയിൻ സമയക്രമങ്ങൾ വരെ അറിയിപ്പുകളായി അനന്തപുരി എഫ്എമ്മിൽ എത്തിയിരുന്നു. അങ്ങനെ ശ്രോതാക്കളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു അനന്തപുരി എഫ് എം. നിലവിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പ്രസാർ ഭാരതി എഫ് എം പ്രക്ഷേപണം നിർത്തിയത്. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർ പോലും അറിയാതെയായിരുന്നു അതീവ രഹസ്യ നീക്കം. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിവിദ് ഭാരതി വാണിജ്യ പ്രക്ഷേപണം തുടങ്ങിയതിന്റെ ഭാഗമായാണ് അനന്തപുരിയുടെ തുടക്കം. 2005 നവംബർ ഒന്നിന് തുടങ്ങിയ അനന്തപുരി എഫ് എം ആണ് കേരളത്തിലെ…
Read More »