KeralaNEWS

അപേക്ഷ നല്‍കി മുപ്പതു ദിവസത്തിനുള്ളില്‍ ഗ്രാമവണ്ടി

റാന്നി സ്ഥാപനങ്ങൾ അപേക്ഷ നല്‍കിയാൽ മുപ്പതു ദിവസത്തിനുള്ളില്‍ ഗ്രാമവണ്ടി ലഭ്യമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.

കെഎസ്‌ആര്‍ടിസിയും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം തുലാപ്പള്ളിയില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

Signature-ad

പഞ്ചായത്തുകള്‍ അപേക്ഷ നല്‍കിയാല്‍ ഇനിയും വാഹനങ്ങള്‍ അനുവദിക്കും.യാത്രാ സൗകര്യം നിഷേധിക്കപ്പെട്ടിടത്ത് അവ നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ജനങ്ങള്‍ക്കും യാത്രാ സൗകര്യമൊരുക്കുവാന്‍ വകുപ്പ് ബാധ്യസ്ഥരാണ്. ജനങ്ങള്‍ നിശ്ചയിക്കുന്ന റൂട്ടില്‍ അവര്‍ നിശ്ചയിക്കുന്ന സമയത്ത് വാഹനം ഓടിക്കുകയാണ് ഗ്രാമവണ്ടിയുടെ ലക്ഷ്യം.

കെഎസ്‌ആര്‍ടിസിയില്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഗ്രാമവണ്ടിയിലുണ്ടാവും. ഗ്രാമവണ്ടിക്ക് ഇന്ധനത്തുക കണ്ടെത്തുന്നതിന് ഏതു സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കാം. വാഹനങ്ങളില്‍ പരസ്യവും ചെയ്യാം. നിയമസഭസമ്മേളനത്തിനു ശേഷം റാന്നി മണ്ഡലത്തിലെ യാത്രാക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ 11 ന് ആരംഭിച്ച്‌ രാത്രി 7.50ന് അവസാനിക്കുന്ന രീതിയിലാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്. ദിവസം 260 കിലോമീറ്ററാണ് വാഹനം ഓടുക. രാവിലെ 11ന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട് വടശേരിക്കര, മാമ്ബാറ വഴി മണിയാര്‍, 12.40ന് മണിയാറില്‍ നിന്ന് കൂനംകര, മണപ്പുഴ വഴി കോളമല. 1.20 ന് കോളമല – പുതുക്കട – കണ്ണനുമണ്‍ – പെരുനാട് – വടശേരിക്കര – ബംഗ്ലാംകടവ്, ചെറുകുളഞ്ഞി എത്തല – റാന്നി. ഉച്ചയ്ക്ക് ശേഷം മൂന്നിന് റാന്നി – വലിയകുളം – മുക്കം – കൊച്ചുപാലം. വൈകിട്ട് നാലിന് കൊച്ചുപാലം – മുക്കം – റാന്നി. വൈകിട്ട് അഞ്ചിന് റാന്നി -വലിയകുളം – മുക്കം – പെരുനാട് – ളാഹ – പ്ലാപ്പള്ളി – ഇലവുങ്കല്‍ – തുലാപ്പളളി – കിസുമം – അരയാഞ്ഞിലിമണ്‍ – രാത്രി 7.50ന് സ്റ്റേ.

രാവിലെ ഏഴിന് അരയാഞ്ഞിലിമണ്ണില്‍ നിന്ന് വലിയകുളം – മുക്കം – പെരുനാട് – ളാഹ – പ്ലാപ്പള്ളി – ഇലവുങ്കല്‍ – തുലാപ്പള്ളി – കിസുമം – റാന്നി. 10ന് റാന്നി – ഉതിമൂട് -മണ്ണാരക്കുളഞ്ഞി-മൈലപ്ര-പത്തനംതിട്ട.

Back to top button
error: