Month: July 2023

  • Kerala

    റാന്നി – പാലാ – കോഴിക്കോട്‌ –  കണ്ണൂർ -കുടിയാൻമല സുപ്പർ  ഫാസ്റ്റ്  

    സമയ വിവരങ്ങൾ  റാന്നി – കുടിയാൻമല റാന്നി : 04.10 എരുമേലി : 04.30 കാഞ്ഞിരപ്പള്ളി : 05.00 പൊൻകുന്നം : 05.05 പാലാ : 05.45 കൂത്താട്ടുകുളം : 06.20 മൂവാറ്റുപുഴ : 06.50 പെരുമ്പാവൂർ : 07.15 അങ്കമാലി : 08.05 ചാലക്കുടി : 08.20 തൃശൂർ : 09.15 കുന്നംകുളം : 09.50 എടപ്പാൾ : 10.20 കുറ്റിപ്പുറം : 10.35 കോട്ടക്കൽ : 11.10 കോഴിക്കോട്‌ : 13.00 വടകര : 14.30 കണ്ണൂർ : 15.30 തളിപ്പറമ്പ : 16.10 കുടിയാൻമല : 17.05 കുടിയാന്മല-റാന്നി കുടിയാൻമല : 04.10 തളിപ്പറമ്പ : 04.55 കണ്ണൂർ : 05.30 തലശ്ശേരി : 06.10 വടകര : 06.45 കോഴിക്കോട് : 08.25 കോട്ടക്കൽ : 09.50 കുറ്റിപ്പുറം : 10.20 എടപ്പാൾ : 10.30 തൃശൂർ : 11.45 ചാലക്കുടി : 12.15 അങ്കമാലി…

    Read More »
  • NEWS

    ആടുകളെ തെരഞ്ഞെടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

    നമ്മുടെ രാജ്യത്ത് ഉപജീവനമാര്‍ഗ്ഗമായി കന്നുകാലികളെ വളര്‍ത്തുന്നവര്‍ ഏറെയാണ്. കര്‍ഷകര്‍ക്ക് പുറമെ ഗ്രാമീണ ജനതയുടെ ഉപജീവനമാര്‍ഗം കൂടിയാണവ. ഇറച്ചിക്കും പാലിനുമായി വളര്‍ത്താൻ കന്നുകാലികള്‍ ഏറെയുണ്ടെങ്കിലും അവയില്‍ ആടുകള്‍ക്ക് പ്രിയം അല്‍പ്പം കൂടുതലാണ്. മറ്റു വളര്‍ത്തുമൃഗങ്ങളെ പോലെ തന്നെ ആടുവളര്‍ത്തലിനും ശാസ്ത്രീയ അവബോധമുണ്ടാകേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലേക്ക് കടക്കും മുമ്ബ് കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ആടുവളര്‍ത്തലിനെ കുറിച്ചുള്ള ശാസ്ത്രീയ അവബോധമുണ്ടായിരിക്കണം. നല്ലയിനം ആടുകളെ തിരഞ്ഞെടുക്കുക എന്നതാണ് ഇതിലേക്കുള്ള ആദ്യ പടി. നമ്മുടെ കാലാവസ്ഥയും സാഹചര്യങ്ങളും കണക്കിലെടുത്ത് വേണം ഏതിനം ആടുകളെയാണ് വളര്‍ത്താനായി തിരഞ്ഞെടുക്കേണ്ടത് എന്ന് നിശ്ചയിക്കാൻ. സര്‍ക്കാര്‍ ഫാമുകളില്‍ നിന്നോ സ്വകാര്യ ഫാമുകളില്‍ നിന്നോ അതാത് പ്രദേശങ്ങളിലെ കര്‍ഷകരില്‍ നിന്നോ ആട്ടിൻകുട്ടികളെ തിരഞ്ഞെടുക്കാം. പൊതുവായ ആരോഗ്യലക്ഷണങ്ങള്‍, ഇനത്തിന്റെ ഗുണമേന്മ എന്നിവയോടൊപ്പം തന്നെ ഒരു പ്രസവത്തിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം, പ്രസവങ്ങള്‍ക്കിടയിലുള്ള ദൈര്‍ഘ്യക്കുറവ്, ശരീര വളര്‍ച്ച നിരക്ക്, പാല്‍ ഉല്‍പാദനം എന്നിവ കൂടി കണക്കിലെടുത്തു വേണം ആടുകളെ തിരഞ്ഞെടുക്കാൻ. ആടുകളുടെ ഉല്‍പാദനം കണക്കിലെടുത്ത് അവയെ പാലുല്‍പ്പാദനത്തിനായി വളര്‍ത്തുന്നത്,…

    Read More »
  • Food

    ചമ്മന്തിപ്പൊടി ‍ ഉണ്ടാക്കാം

    കറികളൊന്നുമില്ലെങ്കിലും ഇത്തിരി ചമ്മന്തിപ്പൊടിയുണ്ടെങ്കില്‍ വയറ് നിറയേ ചൊറുണ്ണാം. അതാണ് ചമ്മന്തിപ്പൊടിയെ സ്പെഷ്യലാക്കി മാറ്റുന്നത്. തേങ്ങ പ്രധാന ചേരുവയാക്കി വറുത്ത് പൊടിച്ചെടുക്കുന്ന വിഭവമാണിത്. ചോറിന് പുറമേ ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ സൈഡ് ഡിഷായി ഉപയോഗിക്കാം. തേങ്ങാ വറുത്തുണ്ടാക്കുന്നതിനാല്‍ പെട്ടെന്ന് കേടാവുകയില്ല. കൂടുതല്‍ നാള്‍ സൂക്ഷിച്ചുവെക്കാൻ കഴിയുന്നതും ഇതിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. ചേരുവകള്‍ തേങ്ങ ചിരവിയത് : 2 മുറി ഉഴുന്നു പരിപ്പ് :20 ഗ്രാം പൊട്ടുകടല: 20 ഗ്രാം ഉപ്പ്: പാകത്തിന് വറ്റല്‍ മുളക്: 5 എണ്ണം വാളം പുളി: ഒരു ചെറിയക് കഷ്ണം മഞ്ഞള്‍ പൊടി: 4 ഗ്രാം വെളിച്ചെണ്ണ: അല്പം( വരട്ടാൻ ഉള്ളത്) കറിവേപ്പില : 5 ഇതള്‍ തയ്യാറാക്കുന്ന രീതി 1) തേങ്ങ ഒഴികേ എല്ലാ ചേരുവകളും ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കി ബ്രൗണ്‍ നിറം ആക്കി വരട്ടി മാറ്റി വക്കുക. 2) അതെ പാനില്‍ തന്നെ തേങ്ങ ചിരവിയത് ഇട്ട് വരട്ടി ബ്രൗണ്‍ നിറം…

    Read More »
  • Kerala

    തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് 

    തിരുവനന്തപുരം:തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മന്ത്രിമാരായ കെ എൻ ബാലഗോപാലും ആൻ്റണിരാജുവും ചേർന്ന് നിർവഹിക്കും. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വര്‍ഷം അച്ചടിച്ചതില്‍ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു.

    Read More »
  • Kerala

    റാന്നിയിൽ കാണാതായ വയോധികന്റെ മൃതദേഹം പമ്ബാനദിയില്‍

    റാന്നി:കാണാതായ വയോധികന്റെ മൃതദേഹം പമ്ബാനദിയില്‍ കണ്ടെത്തി. മാടമണ്‍ മണ്ണുങ്കല്‍ ഗോപിനാഥൻ നായര്‍(60)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് ഗോപിനാഥൻ നായരെ വീട്ടില്‍ നിന്നും കാണാതായത്. മാടമണ്‍ ക്ഷേത്രക്കടവില്‍ ഇദ്ദേഹത്തിന്റെ വസ്ത്രം കണ്ടതോടെ പെരുനാട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് റാന്നി ഫയര്‍ ഫോഴ്സ് സംഭവസ്ഥലത്തെത്തി തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഞായറാഴ്ച മാടമണ്‍ വള്ളക്കടവില്‍ നിന്നാണ്. മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറി.

    Read More »
  • Crime

    ഭക്ഷണം തയ്യാറാക്കുന്ന കാര്യത്തെച്ചൊല്ലി തര്‍ക്കം; റസ്റ്റോറന്റ് ഉടമയെ ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചു കൊന്നു

    ജയ്പൂര്‍: റസ്റ്റോറന്റിലുണ്ടായ തര്‍ക്കത്തിനിടെ ഉടമയെ ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചു കൊന്നു. രാജസ്ഥാനിലെ കല്‍വാറിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റസ്റ്റോറന്റ് ഉടമ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. 45കാരനായ ഹമിര്‍ സിങ് എന്നയാളാണ് മരിച്ചത്. ഇയാളുടെ റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ സുനില്‍, ബബ്‍ലു എന്നിവരാണ് കേസിലെ പ്രതികള്‍. ഇരുവരും സഹോദരങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ഭക്ഷണം തയ്യാറാക്കുന്ന കാര്യത്തെച്ചൊല്ലി ഹമിര്‍ സിങും പ്രതികളും തമ്മില്‍ ശനിയാഴ്ച രാത്രി തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഹമിറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ശേഷം പ്രതികള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഹമിറിനെ രാത്രി തന്നെ സവായ് മാന്‍സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി കല്‍വാര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രതാപ് സിങ് അറിയിച്ചു.

    Read More »
  • Kerala

    കനത്ത മഴ: മൂന്ന് ജില്ലകളിൽ നാളെ അവധി; കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന പ്രവേശനനടപടികൾ മാറ്റിവെച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല

    കോഴിക്കോട്: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളിൽ മരം വീണതടക്കമുള്ള അപകടങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. അതിനിടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 3 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇതിനകം അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗനവാടി, സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നാണ് ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുള്ളത്. കോഴിക്കോട് മുതൽ കാസർക്കോട് വരെയുള്ള അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന പ്രവേശന നടപടികൾ മാറ്റിവെച്ചു. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യുജി, പിജി പ്രവേശനവും അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി പ്രവേശനവും ചൊവ്വാഴ്ച നടക്കും. അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ…

    Read More »
  • Kerala

    കേരളാ തീരത്ത് കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിര്‍ദേശം

    തിരുവനന്തപുരം: കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ തിങ്കളാഴ്ച രാത്രി 11.30 വരെ 2.8 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ഞായറാഴ്ച രാത്രി നൽകിയ അറിയിപ്പിൽ അധികൃതർ വ്യക്തമാക്കി. അതേസമയം വടക്കൻ കേരളത്തിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. നിരവധി സ്ഥലങ്ങളിൽ മരം വീണതടക്കമുള്ള അപകടങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. അതിനിടെ കനത്ത മഴ തുടരുന്ന…

    Read More »
  • Local

    ആലപ്പുഴയിൽ യുവാവിന്റെ ദുരൂഹ മരണം, പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി

    ആലപ്പുഴയിൽ യുവാവിനെ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ്. ആലപ്പുഴ നഗരസഭ പാലസ് വാർഡ് മുക്കവലക്കൽ പുത്തൻ വീട്ടിൽ ഷാജിയുടെ മകൻ അജ്മൽഷാജി(24)യാണ് മരണപ്പെട്ടത്. ആലപ്പുഴ ജനറൽ ആശുപത്രിയോടനുബന്ധിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്താണ് പരിക്കേറ്റ നിലയിൽ മരിച്ചു കിടക്കുന്ന യുവാവിനെ കാണപ്പെട്ടത്. ഇന്ന് (ഞായർ) പകൽ 12 മണിക്ക് ശേഷം വീട്ടിൽ നിന്നും പോയ അജ്മൽഷാജിയെ ഉച്ചക്ക് ഒന്നരയോടെ മരിച്ചനിലയൽ കണ്ടെത്തുകയായിരുന്നു. പോലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി വൈകുന്നേരം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടപ്പെടുത്തിയതാണോ, ആത്മഹത്യയാണോ തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നു. വീട്ടിലുണ്ടായിരുന്ന അജ്മലിന്റെ മൊബൈൽ ഫോൺ പോലീസ് . കസ്റ്റഡിയിലെടുത്ത് പരിശോധനക്കായി കൊണ്ടുപോയി. മാതാവ് : സായിദ. സഹോദരൻ : അമീർ. അമീറിനൊപ്പം ഏതാനം മാസം ദുബായിലായിരുന്ന അജ്മൽ നാട്ടിൽ വന്ന ശേഷം ഒരു മെഡിക്കൽ സ്റ്റോറിലായിരുന്നു.

    Read More »
  • Local

    കണ്ണൂര്‍ കൃഷ്ണാ ജ്വല്ലറിയില്‍ നിന്നും ഏട്ടരകോടി തട്ടിയെടുത്ത കേസ്, മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ജീവനക്കാരി കോടതിയിൽ

       കണ്ണൂർ താവക്കരയിലെ കൃഷ്ണാ ജൂവലറിയിൽ നിന്നും കോടികളുടെ തട്ടിപ്പു നടത്തിയ കേസിൽ ഒന്നാം പ്രതിയും മുൻജീവനക്കാരിയുമായ ചിറക്കൽ കൃഷ്ണാഞ്ജലിയിലെ കെ.സിന്ധു അറസ്റ്റു തടയുന്നതിനായി ശനിയാഴ്ച മുൻകൂർ ജാമ്യഹർജി നൽകി. തലശേരി ജില്ലാസെഷൻസ് കോടതിയിൽ സിന്ധുവിന് വേണ്ടി അഡ്വ.കെ.വി മനോജ്കുമാർ, അഡ്വ.വിപിൻ സുരേന്ദ്രൻ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. ജ്വല്ലറി മാനേജിങ് പാർട്ണൽ ഡോ. സി.വി രവീന്ദ്രനാഥിന്റെ പരാതിയിൽ ജൂലൈ മൂന്നാം തീയതിയാണ് ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്. സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായ സിന്ധു കണക്കുകളിൽ കൃത്രിമം കാട്ടി ഏഴരകോടി തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസെടുത്തത്. പരാതി നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും പൊലിസിന് പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിക്കായി ലുക്കൗട്ട്  ഇറക്കിയിരുന്നുവെങ്കിലു ഇനിയും കണ്ടെത്താനായിട്ടില്ല എന്നാണ് പൊലീസ് ഭാഷ്യം. കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് രണ്ടു ദിവസത്തിനകം തന്നെ പ്രതി ബംഗ്ളൂര് വഴി വിദേശത്തേക്ക് കടന്നിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

    Read More »
Back to top button
error: