IndiaNEWS

സ്ത്രീ സുരക്ഷയില്‍ ജാഗ്രത കാണിക്കാൻ മുഖ്യമന്ത്രിമാരെ ഉപദേശിച്ച് പ്രധാനമന്ത്രി 

ന്യൂഡൽഹി: സ്ത്രീ സുരക്ഷയില്‍ ജാഗ്രത കാണിക്കാൻ മുഖ്യമന്ത്രിമാരെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജസ്ഥാനിലോ ഛത്തിസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ, സ്ത്രീ സുരക്ഷയില്‍ ജാഗ്രത കാണിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശം.

Signature-ad

അതേസമയം രണ്ടര മാസമായി കലാപം തുടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റാൻ പ്രതിപക്ഷം സമ്മര്‍ദം ശക്തമാക്കി.രണ്ടു സ്ത്രീകളോടുള്ള അതിക്രൂരതയുടെ വിഡിയോ പുറത്തുവന്ന ശേഷം മണിപ്പൂരില്‍ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സ്വരം കടുപ്പിച്ചത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ ഇത്തരം പീഡനം പശ്ചിമ ബംഗാള്‍, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ടെന്ന വാദവുമായി ബിജെപിയും രംഗത്തെത്തി.

കലാപത്തില്‍ മണിപ്പൂര്‍ കത്തുമ്ബോള്‍ ഒരു വിഭാഗത്തിന് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം നേരിടുന്ന ബിരേൻ സിങ്ങിനെ മാറ്റിക്കൊണ്ടല്ലാതെ സംസ്ഥാനത്ത് സമാധാന ശ്രമങ്ങള്‍ തുടങ്ങാൻപോലും കഴിയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.ഏറെക്കുറെ സ്വീകാര്യനായ ഒരാളെ മുഖ്യമന്ത്രിയാക്കിയോ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയോ മാറ്റത്തിന്‍റെ അന്തരീക്ഷം ഉണ്ടാക്കണമെന്നാണ് അവരുടെ ആവശ്യം.

എന്നാൽ മണിപ്പൂരില്‍ മുഖ്യമന്ത്രിയെ മാറ്റുന്നതില്‍ മോദിസര്‍ക്കാര്‍ രാഷ്ട്രീയ അപകടം മണക്കുന്നുണ്ട്. ബലാത്സംഗ വിഡിയോ പുറത്തുവന്നതോടെ മൗനം മുറിക്കേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച വഴിക്ക് ബിരേൻ സിങ്ങിന് പ്രതിരോധം ഒരുക്കുകയാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ചെയ്യുന്നത്.രാജസ്ഥാനിലോ ഛത്തിസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ, സ്ത്രീ സുരക്ഷയില്‍ ജാഗ്രത കാണിക്കാൻ മുഖ്യമന്ത്രിമാരെ ഉപദേശിക്കുകയാണ് മോദി ചെയ്തത്.

അതേസമയം പാര്‍ലമെന്‍റ് സമ്മേളനത്തില്‍ തുടര്‍ന്നും മണിപ്പൂര്‍ വിഷയം ഉയര്‍ത്തി സര്‍ക്കാറില്‍ സമ്മര്‍ദം മുറുക്കാനാണ് പ്രതിപക്ഷമായ ‘ഇൻഡ്യ’ മുന്നണിയുടെ തീരുമാനം. ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബി.ജെ.പി സഖ്യകക്ഷികളും മണിപ്പൂര്‍ സര്‍ക്കാറിനെതിരാണ്. ബി.ജെ.പിക്കുള്ളിലും ശക്തമായ അമര്‍ഷമുണ്ട്. അന്താരാഷ്ട്ര പ്രതിച്ഛായയുടെ പ്രശ്നം ഇതിന് പുറമെയാണ്.

ഇതിനിടയിൽ ‍മണിപ്പുർ കലാപം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് തെറ്റായ മുൻഗണനയെന്നും പരസ്യമായി വിമര്‍ശിച്ച്‌ സംസ്ഥാനത്തെ ബിജെപി എംഎല്‍എ.

മെയ്‌ ആദ്യം ആരംഭിച്ച കലാപത്തില്‍ പ്രതികരിക്കാൻ പ്രധാനമന്ത്രി എടുത്ത കാലതാമസം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഓണ്‍ലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ബിജെപി എംഎല്‍എ പൗലിയൻലാല്‍ ഹാക്കിപ്പാണ് നരേന്ദ്ര മോദിക്ക് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

Back to top button
error: