പത്തനംതിട്ട: പച്ചക്കറി വില കുതിക്കുമ്പോൾ ഓണക്കാലത്തെതെ വിഐപി ആയ നേന്ത്രക്കായ വിലയില്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്.
പുളിയാംപെട്ടി നേന്ത്രക്കായയ്ക്കു 50 ഉം നാടൻ നേന്ത്രയ്ക്കയ്ക്കു 55 രൂപയുമാണു വില.ഇത് ഓണത്തനു 70 രൂപയോളമെത്തുമെന്നാണു കച്ചവടക്കാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓണത്തിനു 68 രൂപവരെ എത്തിയിരുന്നു.എന്നാൽ ഇത്തവണ 60-65 രൂപയ്ക്കപ്പുറം പച്ചക്കായയുടെ വില ഉയരില്ലെന്നാണ് മൊത്തക്കച്ചവടക്കാർ നൽകുന്ന സൂചന.
അതേസമയം നേന്ത്രപ്പഴത്തിനു 60 രൂപമുതല്‍ 80 രൂപ വരെയാണ് ഇപ്പോഴത്തെ വില.ഓണവിപണിക്കായുള്ള ലോഡുകള്‍ കൂടുതലായി എത്തിത്തുടങ്ങുന്നതോടെ ഇതിനും വില കുറയാനാണു സാധ്യത.