തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്ക് മാത്രമെന്ന് സൂചന.
കഴിഞ്ഞതവണത്തെപ്പോലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവണ ഓണക്കിറ്റ് നല്‍കാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. ഇതോടെ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകളായ 5.87 ലക്ഷം പേര്‍ക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക.
ഇതിന് പുറമെ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികള്‍ക്കും കിറ്റ് നല്‍കും. ഒരു കിറ്റിന് 450 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.