Month: July 2023

  • Crime

    കർണാടകയിലെ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വാട്സാപ്പിലൂടെ വധഭീഷണി; ഭീഷണി സന്ദേശങ്ങൾ ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിൽ

    ബെം​ഗളൂരു: കർണാടകയിലെ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വാട്സാപ്പിലൂടെ വധഭീഷണി. ഹൈക്കോടതി പ്രസ് റിലേഷൻസ് ഓഫീസറായ കെ മുരളീധറിൻറെ നമ്പറിലേക്കാണ് ഭീഷണിസന്ദേശങ്ങൾ എത്തിയത്. ഒരു ഇൻറർനാഷണൽ നമ്പറിൽ നിന്ന് ജൂലൈ 14-ന് രാത്രി ഏഴ് മണിയോടെയാണ് ഭീഷണി സന്ദേശങ്ങളെത്തിയതെന്നാണ് റിപ്പോർട്ട്. ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ഔദ്യോഗിക ഫോൺ നമ്പറിലേക്കാണ് ഭീഷണിയെത്തിയത്. ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായിട്ടായിരുന്നു ഭീഷണി സന്ദേശങ്ങൾ. ജസ്റ്റിസുമാരായ മുഹമ്മദ് നവാസ്, എച്ച് ടി നരേന്ദ്രപ്രസാദ്, അശോക് ജി നിജഗന്നവർ, എച്ച് പി സന്ദേശ്, കെ നടരാജൻ, ബി വീരപ്പ എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി. ‘ദുബായ് ഗ്യാംഗ്’ എന്നവകാശപ്പെട്ട സംഘമാണ് തങ്ങളെന്ന് സന്ദേശത്തിൽ പറയുന്നു. അതേസമയം, വധഭീഷണിക്കൊപ്പം പണവും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ജഡ്ജിമാരെ വധിക്കാതിരിക്കണമെങ്കിൽ പാകിസ്ഥാനിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം അയക്കണമെന്നും സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ സെൻട്രൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ കേസെടുത്ത് അന്വേഷണം തുടങ്ങി. സന്ദേശം അയച്ച ഇൻറർനാഷണൽ നമ്പറിൻറെ ഉറവിടം കണ്ടെത്താനാണ് ശ്രമിക്കുന്നത്.

    Read More »
  • Crime

    മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ ഓഫീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം; മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയെന്ന് റിപ്പോര്‍ട്ടുകള്‍

    ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ ഓഫീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം. നിലവില്‍ ഓഫീസിലുള്ള മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂറ് കണക്കിന് ആളുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വളഞ്ഞിരിക്കുകയാണ്. ആള്‍ക്കൂട്ട ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സംഘം എത്തിക്കൊണ്ടിരിക്കുന്നു. ടൂറ നഗരത്തെ മേഘാലയ സംസ്ഥാനത്തിന്റെ ശൈത്യ കാല തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് എ.സി.എച്ച്.ഐ.കെ, ജി.എച്ച്.എസ്.എം.സി തുടങ്ങിയ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു. ഇവരുമായുള്ള ചര്‍ച്ചയ്ക്കായാണ് മുഖ്യമന്ത്രി എത്തിയത്. ഇതിനിടെ വൈകുന്നേരത്തോടെ ഓഫീസിന് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ഇവരില്‍ ചിലരാണ് ഓഫീസിന് നേരെ കല്ലെറിയാന്‍ തുടങ്ങിയത്. സ്ഥിതി നിയന്ത്രണാതീതമായതോടെ ടൂറയില്‍ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഖ്യമന്ത്രി സുരക്ഷിതനാണെങ്കിലും അദ്ദേഹത്തിന് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. ഓഫീസിലേക്കുള്ള റോഡും പ്രതിഷേധക്കാര്‍ തടഞ്ഞു. #WATCH | Meghalaya CM Conrad Sangma was having discussions with agitating…

    Read More »
  • Local

    ഓണത്തിന് പൂക്കളമൊരുക്കാൻ പൂകൃഷിയുമായി പള്ളിക്കത്തോട് കുടുംബശ്രീ പ്രവർത്തകർ

    കോട്ടയം: ഓണത്തിന് പൂക്കളമൊരുക്കാനായി പൂകൃഷി ആരംഭിച്ച് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ. ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ അഞ്ജലി കുടുംബശ്രീ അംഗങ്ങളാണ് മുക്കാലിയിൽ പൂകൃഷി തുടങ്ങിയത്. പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്താണ് കൃഷി നടത്തുന്നത്. ഇത് രണ്ടാം വർഷമാണ് അഞ്ജലി കുടുംബശ്രീയുടെ നേതൃത്വത്തിൽ പൂകൃഷി ചെയ്യുന്നത്. മൂന്ന് നിറത്തിലുള്ള വാടാമുല്ല, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ബന്തി എന്നിവയുടെ ആയിരത്തിലധികം തൈകളാണ് നട്ടത്. കൃഷി വകുപ്പിന്റെ നിർദ്ദേശാനുസരണമാണ് കൃഷി. ഗിരിജ രാജൻ, മോളി മത്തായി, സരസമ്മ കേശവൻ, വിലാസിനി മോഹൻ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. പൂകൃഷിക്ക് പുറമെ അതിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്ത് പാവൽ, തക്കാളി, വാഴ, കപ്പ, ചേന എന്നിവയും കൃഷി ചെയ്യുന്നുണ്ട്.

    Read More »
  • Local

    അയ്മനം കുടുംബാരോഗ്യകേന്ദ്രം നിർമ്മാണം അന്തിമ ഘട്ടത്തിൽ

    കോട്ടയം: സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം തുടങ്ങിയ അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ കൂടിയാണ് പൂർത്തീകരിക്കാനുള്ളത്. കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം മിഷന്റെ രണ്ടാം ഘട്ടത്തിലാണ് അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ഇതിന്റെ ഭാഗമായി പ്രവർത്തന സമയവും മറ്റ് സേവന ഘടകങ്ങളും വർദ്ധിപ്പിച്ചു. 6884 ചതുരശ്രഅടിയിൽ രണ്ട് കോടി രൂപ ചെലവിട്ടാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പണി പൂർത്തിയാക്കിയത്. മൂന്ന് ഒ.പി കേന്ദ്രങ്ങൾ, ലബോറട്ടറി, ഫാർമസി, നഴ്സസ് റൂം, നിരീക്ഷണമുറി, ശൗചാലയങ്ങൾ തുടങ്ങിയ നിരവധി സൗകര്യങ്ങളോടുകൂടിയാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുമണിവരെയാണ് ഒ. പി. സമയം.

    Read More »
  • Kerala

    സ്മാം പദ്ധതി: കാർഷിക – വിള സംസ്‌ക്കരണ യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ

    കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതിയിലേക്ക് ഓഗസ്റ്റ് ഒന്നു മുതൽ അപേക്ഷിക്കാം. കർഷകർക്ക് കാർഷിക യന്ത്രങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ യന്ത്രങ്ങളും 40 മുതൽ 60 ശതമാനം വരെ സബ്‌സിഡിയോടെ നൽകുന്ന പദ്ധതിയാണിത്. കർഷക കൂട്ടായ്മകൾ, എഫ്.പി.ഒ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ തുടങ്ങുന്നതിന് പദ്ധതി തുകയുടെ 40 ശതമാനവും കർഷക സംഘങ്ങൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പരമാവധി 80 ശതമാനവും സബ്‌സിഡി ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം അപേക്ഷ നൽകി വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർ അപേക്ഷ പിൻവലിച്ച് വീണ്ടും അപേക്ഷിക്കണം. www.agrimachinery.nic.in/index എന്ന വെബ് സൈറ്റ് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫോൺ: 04812561585, 8078103713.

    Read More »
  • Local

    ശാന്തിസ്മൃതി; ടി.വി പുരത്തെ പൊതുശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നു

    കോട്ടയം: ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ ആധുനിക പൊതുശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 81 ലക്ഷം രൂപ ചെലവിട്ടാണ് ശ്മശാന നിർമാണം പുരോഗമിക്കുന്നത്. ടി.വി പുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചേരിക്കൽ പ്രദേശത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. ‘ശാന്തിസ്മൃതി’ എന്ന് നാമകരണം ചെയ്ത ശ്മശാനത്തിന്റെ കെട്ടിടനിർമാണം പൂർത്തിയായി. ചുറ്റുമതിൽ നിർമാണവും ഗ്യാസ് ചേമ്പർ, ചിമ്മിനി എന്നിവ സ്ഥാപിക്കുന്നതിനായുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. കെട്ടിടം, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിനായി 48.50 ലക്ഷം രൂപയും ഗ്യാസ് ചേമ്പറിനും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കുമായി 32 ലക്ഷം രൂപയുമാണ് പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്. പട്ടികജാതി കോളനികൾ ഉൾപ്പെടെ 19 കോളനികളാണ് ടി. വി പുരം പഞ്ചായത്തിലുള്ളത്. സ്ഥല പരിമിതി മൂലവും താഴ്ന്ന പ്രാദേശങ്ങളിലെ വെള്ളക്കെട്ട് മൂലവും മരണാനന്തര ചടങ്ങുകൾക്ക് ഏറെ പ്രയാസം അനുഭവിക്കുന്ന പ്രദേശമാണ് ടി വി പുരം. കോവിഡ് മഹാമാരി കാലത്ത് കോവിഡ് മൂലവും അല്ലാതെയുമെല്ലാം മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾക്ക് വൈക്കം നഗരസഭയുടെയും…

    Read More »
  • Careers

    മെഗാ തൊഴിൽ മേള: രജിസ്‌ട്രേഷൻ ക്യാമ്പയിൻ

    കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ്.ബി കോളജും സംയുക്തമായി ഓഗസ്റ്റ് 12 ശനിയാഴ്ച നടത്തുന്ന ദിശ 2023 മെഗാ തൊഴിൽ മേളയ്ക്കു മുന്നോടിയായി എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 2 മണിവരെ ചങ്ങനാശേരി താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽവച്ച് നടത്തും. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്‌സ്ആപ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0481-2563451, 2565452.

    Read More »
  • Kerala

    പെൻഷൻ മസ്റ്ററിംഗ്: ജൂലൈ 31ന്മു മ്പ് പൂർത്തീകരിക്കണം

    കോട്ടയം: 2022 ഡിസംബർ 31നു മുൻപ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വാങ്ങി തുടങ്ങിയ എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ സമീപത്തുളള അക്ഷയ കേന്ദ്രങ്ങളിൽ പോയി ജൂലൈ 31ന് മുൻപായി പെൻഷൻ മസ്റ്ററിംഗ് നടത്തണം. കിടപ്പുരോഗികൾക്ക് വീടുകളിലെത്തി മസ്റ്ററിംഗ് സേവനം അതാത് അക്ഷയകേന്ദ്രങ്ങൾ നൽകും. അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30/- രൂപയും വീടുകളിലെത്തി മസ്റ്റർ ചെയ്തു നല്കുന്നതിന് 50/- രൂപയും അക്ഷയ സംരംഭകർക്ക് സേവന നിരക്കായി നൽകണം.

    Read More »
  • Careers

    ഐ.ടി. അസിസ്റ്റന്റ് വാക്-ഇൻ-ഇന്റർവ്യൂ

    കോട്ടയം: കാഞ്ഞിരപ്പളളി ഐ.ടി.ഡി.പി. ഓഫീസിലും വൈക്കം, മേലുകാവ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായി സെന്ററിലേക്ക് പട്ടികവർഗവിഭാഗത്തിൽ നിന്നും ഐ.ടി. അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്ലസ്ടുവും ഡി.സി.എയും ഡി.റ്റി.പിയും,കമ്പ്യൂട്ടറിൽ ഐ.ടി.ഐ/ പോളിടെക്നികുമാണ് യോഗ്യത. പ്രദേശവാസികളായിരിക്കണം. പ്രായം 21നും 35നും മദ്ധ്യേ. താത്പര്യമുളളവർ ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ കാഞ്ഞിരപ്പളളി മിനി സിവിൽ സ്റ്റേഷനിലെ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 04828 202751.

    Read More »
  • Local

    കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു

    കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ഗ്രാമപഞ്ചായത്ത് ആരംഭിച്ചു. പ്രഭാതഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂർ എൽ.പി.ബി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹേമ രാജു അധ്യക്ഷത വഹിച്ചു. കിടങ്ങൂർ സർക്കാർ എൽ.പി.ബി.എസ്, ചെമ്പിളാവ് സർക്കാർ യു.പി.എസ്, കിടങ്ങൂർ എൽ.പി.ജി.എസ്, പിറയാർ സർക്കാർ എൽ.പി.എസ് എന്നീ സ്കൂളുകളിലെ മുഴുവൻ വിദ്യാർഥികൾക്കും എല്ലാ ദിവസവും പ്രഭാതഭക്ഷണം കൊടുക്കുന്ന പദ്ധതിയ്ക്കായി പഞ്ചായത്ത് 9.61 ലക്ഷം രൂപയാണ് ചെലവഴിക്കുക. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ തോമസ് മാളിയേക്കൽ, പഞ്ചായത്തംഗങ്ങളായ പി.ജി. സുരേഷ്, റ്റീനാ മാളിയേക്കൽ, പിറയാർ സ്കൂൾ പ്രധാനധ്യാപിക എസ്. ശ്രീകല എന്നിവർ പങ്കെടുത്തു.

    Read More »
Back to top button
error: