Month: July 2023
-
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കോട്ടയത്ത് യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കോഴിമല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നിന്നും പുതുപ്പള്ളി എള്ളുകാല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അനിൽ മാത്തുക്കുട്ടി (24) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവതയുമായി സൗഹൃദത്തിൽ ആവുകയും തുടർന്ന് അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
LIFE
ലിസിയാമ്മയ്ക്ക് പുതുജീവൻ നൽകി കാക്കിയുടെ കരസ്പർശം; പോലീസ് സേനാംഗങ്ങളുടെ ഇത്തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ എന്നും അഭിനന്ദനം അർഹിക്കുന്നതെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി
കോട്ടയം: വാകത്താനം സ്വദേശിനിയായ വയോധികയ്ക്ക് പുതുജീവൻ നൽകിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പായിപ്പാട് സ്വദേശി പ്രദീപ് കുമാർ സി.വി. കഴിഞ്ഞ ദിവസം വൈകിട്ട് 4:30 മണിയോടുകൂടി വാകത്താനം നെടുമറ്റം ഭാഗത്ത് പൊയ്കയിൽ വീട്ടിലെ വയോധികയുടെ കൊച്ചുമകന് പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുന്നതിനായി വീട്ടിലെത്തിയതായിരുന്നു പ്രദീപ്കുമാർ. വീട്ടിൽ മുൻ 10-ആം വാർഡ് മെംബറായ 70 വയസ്സുള്ള ലിസ്സിയാമ്മ ജോസഫും കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് താമസിച്ചിരുന്നത്. വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന ലിസ്സിയാമ്മ ജോസഫിനോട് സംസാരിക്കുന്നതിനിടയിൽ വയോധികയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ഉദ്യോഗസ്ഥന് മനസ്സിലാവുകയും,ഉടൻ ഹോസ്പിറ്റലിൽ പോകാമെന്ന് വയോധികയോട് പറയുകയും, ഇതിനുവേണ്ടി വാഹനം അന്വേഷിച്ചപ്പോൾ കിട്ടാതിരുന്നതിനെ തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന വാഹനത്തിൽ നമുക്ക് പോകാം എന്ന് ഉദ്യോഗസ്ഥൻ പറയുകയും തുടർന്ന് ഉദ്യോഗസ്ഥൻ വന്ന ബൈക്ക് അവിടെ വച്ച് അവിടെ കിടന്നിരുന്ന കാറിന്റെ കീ മേടിച്ച് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കാർ കുറച്ചുനാളായി ഉപയോഗിക്കാതിരുന്നതിനാൽ സ്റ്റാർട്ട് ആകാതിരിക്കുകയും തുടർന്ന് അല്പനേരം പണിപെട്ട് വാഹനം സ്റ്റാർട്ട്…
Read More » -
Kerala
കെട്ടിടത്തില്‍ നിന്നും വീണ് മലയാളി സൈനികൻ മരിച്ചു
ചണ്ഡീഗഡ്:കെട്ടിടത്തില്‍ നിന്നും വീണ് സൈനികൻ മരിച്ചു.ഇന്ത്യൻ മിലിട്ടറിയില്‍ നഴ്സിംഗ് അസിസ്റ്റൻ്റായ മാനന്തവാടി പുതിയിടം അഞ്ചുകണ്ടംവീട്ടില്‍ ജാഫര്‍ അമൻ (39) ആണ് മരിച്ചത്. പഞ്ചാബില്‍ വച്ചാണ് സംഭവം. കെട്ടിടത്തില്‍ നിന്നും വീണ് തലയ്ക്കു ഗുരുതരമായ പരിക്കുപറ്റിയതിനെ തുടര്‍ന്ന് ചണ്ഡിഗഡ് മിലിട്ടറി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.
Read More » -
Kerala
വേഷം മാറിയാലും പിടിവീഴും;കേരള പോലീസിനും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതികവിദ്യ
കേരള പോലീസ് വികസിപ്പിച്ചെടുത്ത പോലീസ് ആപ്ലിക്കേഷനായ iCops ൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള FRS (Face Recognition System) സംവിധാനം ആരംഭിച്ചു. iCops ക്രിമിനൽ ഗാലറിയിൽ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി A I Image search സംവിധാനം ഉപയോഗിച്ച് സംശയിക്കുന്ന അല്ലെങ്കിൽ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണ് പ്രതികളെ തിരിച്ചറിയുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച്പോലും ഫോട്ടോ എടുത്ത് നിമിഷനേരംകൊണ്ട് ഗാലറിയിലെ ചിത്രങ്ങളുമായി ഒത്തുനോക്കാനും ആൾമാറാട്ടം നടത്തി മുങ്ങി നടക്കുന്നവരെ തിരിച്ചറിയാനും FRS സംവിധാനത്തിന്റെ സഹായത്തോടെ സാധിക്കും. ഈ സോഫ്റ്റ്‌വെയര്‍ പൂർണമായും തയ്യാറാക്കിയിരിക്കുന്നത് CCTNS ഡിവിഷനിലെ സാങ്കേതിക വിദഗ്ദരായ പോലീസ് ഉദ്യോഗസ്ഥരാണ്. തൃശൂർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളിയുടെ ഭണ്ഡാര മോഷണശ്രമത്തിനിടെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ വടക്കാഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പിടികൂടിയ ആൾ പൊലീസിന് മുന്നിൽ വളരെ സാധുവായാണ് പെരുമാറിയത്. സംശയം തോന്നിയ പോലീസ് FRS (Face Recognition…
Read More » -
Kerala
കനത്തമഴ: നാളെ കണ്ണൂര്‍, വയനാട് ജില്ലകളിൽ അവധി
കണ്ണൂർ: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ നാളെ കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (25.7.2023) അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‍സി പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.
Read More » -
NEWS
പല്ല് വേദനയ്ക്ക് ചികിത്സ തേടിയ മലയാളി യുവതി ലണ്ടനിൽ മരിച്ചു
ലണ്ടൻ: പല്ല് വേദനയ്ക്ക് ചികിത്സ തേടിയ മലയാളി യുവതി ലണ്ടനിൽ മരിച്ചു.ആലപ്പുഴ കണ്ണങ്കര സ്വദേശിനി മെറീന ജോസഫ്(46) ആണ് മരിച്ചത്. ജോലി സ്ഥലത്ത് വച്ച് അസഹനീയമായ പല്ലുവേദന വന്നതിനെ തുടര്‍ന്ന് പ്രസ്റ്റണ്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ചികിത്സയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു വർഷം മുൻപ് യുകെയിലെത്തിയ മെറീന ബ്ലാക്ക് പൂളില്‍ സഹോദരി എല്‍സമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസിച്ചിരുന്നത്.രണ്ടു മക്കൾ ഭർത്താവിനൊപ്പം നാട്ടിൽ.
Read More » -
Kerala
തൃശൂര്‍ പെരിഞ്ഞനത്ത് കണ്ടെയ്നര്‍ ലോറിക്കടിയില്‍പ്പെട്ട് ഏഴ് വയസുകാരന് ദാരുണാന്ത്യം
തൃശൂര്‍: പെരിഞ്ഞനത്ത് കണ്ടെയ്നര്‍ ലോറിക്കടിയില്‍പ്പെട്ട് ഏഴ് വയസുകാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടില്‍ ഷിബിയുടെ മകൻ ഭഗത് ആണ് മരിച്ചത്.അമ്മയോടൊപ്പം സ്കൂട്ടറില്‍ പോകവെയാണ് അപകടം. വടക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന സ്കൂട്ടര്‍ അതേ ദിശയില്‍ നിന്ന് വന്നിരുന്ന കാറില്‍ തട്ടി സ്കൂട്ടറിലുണ്ടായിരുന്ന കുട്ടി തെറിച്ച് കണ്ടെയ്നര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More » -
India
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി
ഡെറാഡൂൺ:ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലില്‍ ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. കനത്ത മഴയെ തുടര്‍ന്നാണ് ഗൗച്ചര്‍ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റര്‍ ഭാഗം ഒലിച്ചുപോയത്. ഇതേ തുടര്‍ന്ന് ബദരീനാഥ് തീര്‍ഥാടനം തടസ്സപ്പെട്ടു. പാത പുനസ്ഥാപിക്കാന്‍ രണ്ടോ മൂന്നോ ദിവസമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഗൗച്ചറിനടുത്തുള്ള ഭട്ട്‌നഗറിലും റോഡിന്റെ ഒരു ഭാഗം തകര്‍ന്നു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു വരികയാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ, മണ്ണിടിച്ചിലിനെത്തുടര്‍ന്ന് യമുനോത്രി ദേശീയ പാതയിൽ ബാര്‍കോട്ടിനും ഗംഗാനിക്കും ഇടയില്‍ പലയിടത്തും യാത്രാ തടസ്സം ഉണ്ടിയിരുന്നു.
Read More » -
Kerala
കണ്ണൂർ ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടൽ
കണ്ണൂർ: ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍.ഇതേത്തുടർന്ന് മുച്ചിയാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയില്‍ ഉച്ചയ്ക്ക് ശേഷം കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതോടെ മണിക്കടവ് അങ്ങാടിയിലും വെള്ളം കയറി.പ്രദേശത്തെ വീടുകളിലേക്ക് ഇതുവരെ വെള്ളം കയറിയിട്ടില്ല. മലവെള്ളം വലിയതോതില്‍ ഒഴുകിയെത്തുന്നുണ്ട്.കൂടുതല്‍ മലവെള്ളം ഒഴുകിയെത്തിയാല്‍ വീടുകളിലും വെള്ളം കയറിയേക്കാം.ആളുകളെ ഇവിടെ നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്.
Read More » -
Crime
വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും
ഇടുക്കി: കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരൻ നായർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. 2008-2009 കാലയളവിൽ ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർ പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് കിട്ടുന്നതിന് 5000 രൂപയാണ് കൈക്കൂലി വാങ്ങിയത്. 2009 ജൂലൈ മാസം 30ന് ആയിരുന്നു സംഭവം. പണം വാങ്ങവെ ഇടുക്കി വിജിലൻസ് മുൻ ഡിവൈഎസ്പി കെവി. ജോസഫ് കൈയോടെ പിടികൂടി. ഇടുക്കി മുൻ വിജിലൻസ് ഡിവൈഎസ്പി പിറ്റി കൃഷ്ണൻകുട്ടിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിചാരണയ്ക്കൊടുവിൽ പ്രഭാകരൻ നായർ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്‌ളിക്…
Read More »