IndiaNEWS

കാമുകനെ കാണാൻ പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിയെ മടക്കി അയക്കും 

പെഷവാർ:ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാൻ പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി ഓഗസ്റ്റ് 20നു നാട്ടിലേക്കു മടങ്ങും.

പാക്കിസ്ഥാൻകാരനായ കാമുകൻ നസ്റുള്ള(29) യെ കാണാനാണ് ഉത്തർപ്രദേശ് സ്വദേശിനിയായ അഞ്ജു(34) പാക്കിസ്ഥാനിൽ എത്തിയത്.എന്നാൽ ഗവൺമെന്റ് ഇടപെട്ട് യുവതിയെ തിരിച്ചയക്കുകയായിരുന്നു.

Signature-ad

ഉത്തര്‍പ്രദേശിലെ കായിബോര്‍ ഗ്രാമത്തില്‍ ജനിച്ച അഞ്ജു രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണു താമസിക്കുന്നത്. അഞ്ജുവുമായി സൗഹൃദമാണുള്ളതെന്നും വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും നസ്റുള്ള പറഞ്ഞു.

2019ലാണ് ഇരുവരും ഫേസ്ബുക്ക് വഴി സുഹൃത്തുക്കളായത്. പെഷവാറില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ അപ്പര്‍ ദിര്‍ ജില്ലയിലെ കുല്‍ഷോ ഗ്രാമത്തിലാണ് അഞ്ജു എത്തിയത്.

തങ്ങളുടേ‌തു പ്രണയമല്ല, സൗഹൃദം മാത്രമാണെന്നു ചൂണ്ടിക്കാട്ടി ഇയാള്‍ പ്രാദേശിക അധികൃതര്‍ക്ക് സത്യവാങ്മൂലം നല്കിയിട്ടുണ്ട്.പാക്കിസ്ഥാൻ ഗവൺമെന്റ് ഇടപെട്ടാണ് യുവതിക്ക് യാത്രാസൗകര്യം ഒരുക്കിയിട്ടുള്ളത്.

Back to top button
error: