ഭോപ്പാല്‍: കൈക്കൂലി വാങ്ങിയ പണം, ലോകായുക്തയുടെ പരിശോധനയ്ക്കിടെ വിഴുങ്ങി മധ്യപ്രദേശിലെ റവന്യൂ ഉദ്യോഗസ്ഥന്‍. തിങ്കളാഴ്ചയായിരുന്നു സംഭവം. പട്വാരി ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥനാണ് തന്റെ ഓഫിസില്‍ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പരിശോധനയ്ക്ക് എത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ ഇയാള്‍ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങുകയായിരുന്നു.
He was taken by the anti-corruption sleuths to Katni District Hospital, but despite efforts by medical staff, just shreds of the nine Rs 500 notes could be retrieved from the Patwari Gajendra Singh. @NewIndianXpress @TheMornStandard @santwana99 @Shahid_Faridi_ pic.twitter.com/TLsF6vdorY
— Anuraag Singh (@anuraag_niebpl) July 24, 2023
”ഗജേന്ദ്ര സിങ് കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബര്‍ക്കേഡ ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ് ഞങ്ങളെ സമീപിച്ചത്. കൈക്കൂലി വാങ്ങുന്ന സമയത്ത് അന്വേഷണ സംഘം ഓഫിസില്‍ എത്തിയെങ്കിലും ഗജേന്ദ്രസിങ് പണം വിഴുങ്ങി. ഗജേന്ദ്ര സിങ്ങിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല.” -ലോകായുക്ത പ്രത്യേക പോലീസ് സൂപ്രണ്ട് സഞ്ജയ് ബാഹു അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.